പുതുവര്‍ഷത്തെ വരവേൽക്കാം ജീവിതശൈലിയിലെ ഈ മാറ്റങ്ങളിലൂടെ

welcome-the-new-year-with-these-life-style-changes

ഇന്ന് മിക്കവരെയും ജീവിതശൈലീ രോഗങ്ങള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, തൈറോയ്ഡ് തുടങ്ങി പലവിധ രോഗങ്ങളും ഇന്ന് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ വന്നാല്‍ നമ്മളുടെ ആരോഗ്യം അതിന്റേതായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായും വരുന്നു. ഇത്തരം ജീവിതശൈലീ രോഗങ്ങളെ നമ്മളുടെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് നമ്മള്‍ ജീവിതത്തില്‍ പാലിക്കേണ്ട കുറച്ച് ആരോഗ്യകരമായ കാര്യങ്ങളുണ്ട്. ഈ പുതുവര്‍ഷാരംഭം മുതല്‍ ഇത്തരം ശീലങ്ങളിലേയ്ക്ക് കടക്കാം.

1. നല്ല ആഹാരം-വിശക്കുമ്പോള്‍ നമുക്ക് ഭക്ഷണം കഴിക്കണം. എന്നാല്‍, കിട്ടുന്നത് എല്ലാം കഴിക്കുന്നത് നല്ലതല്ല. നല്ല ആരോഗ്യകരമായ ഭക്ഷണം തന്നെ നോക്കി കഴിക്കണം. കൃത്യ സമയത്ത് ആഹാരം കഴിച്ച് ശീലിക്കേണ്ടത്അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇത്തരത്തില്‍ ആഹാരം കഴിക്കാന്‍ ശീലിച്ചാല്‍ തന്നെ ദഹനം കൃത്യമായി നടക്കുന്നതിനും തടി കൂടാതിരിക്കാനും ഇത് സഹായിക്കുന്നു. അമിതമായി കാര്‍ബ്‌സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിന് പകരം നാരുകളും പ്രോട്ടീനും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശീലിക്കുന്നതും നല്ലതു തന്നെ. മധുരം, ഉപ്പ്, എരിവ് എന്നിവയോടെല്ലാം ഒരു അകലം പാലിക്കുന്നതും നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

2. വ്യായാമം-എത്ര നല്ല ആഹാരം കഴിച്ചാലും നല്ല വ്യായാമം ചെയ്യാതിരുന്നാല്‍ ആരോഗ്യം ഒപ്പം നില്‍ക്കുകയില്ല. പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങള്‍ വരാതിരിക്കണമെങ്കില്‍ നമ്മള്‍ രീതിയിലെങ്കിലും ദിവസേന വ്യായാമം ചെയ്യേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. തൈറോയ്ഡ് രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതുപോലെ, പ്രമേഹം , പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയെല്ലാം കുറയ്ക്കുന്നതിനും വ്യായാമം അനിവാര്യം തന്നെ. അതിനാല്‍, സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ചെയ്ത് ശീലിക്കുന്നതാണ് നല്ലത്.

3. ചെക്കപ്പ്-ഇടയ്ക്കിടയ്ക്ക് കൃത്യമായ പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. എന്തെല്ലാം രോഗങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കുന്നതിനും അതുപോലെ, എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം എന്ന് മനസ്സിലാക്കുന്നതിനുമെല്ലാം ഇടയ്ക്കിടയ്ക്കുള്ള ചെക്കപ്പ് നല്ലതാണ്.

4. ദുശ്ശീലങ്ങള്‍-മദ്യപാനം, പുകവലി എന്നിവയോടെല്ലാം കുറച്ച് അകലം കാണിക്കുന്നത് നല്ലതാണ്. ആരോഗ്യത്തെ ഇല്ലാതാക്കുന്നതിലേയ്ക്കും അതുപോലെ, ജീവിതശൈലീ രോഗങ്ങള്‍ പിടികൂടുന്നതിനും ഇത്തരം ശീലങ്ങള്‍ വഴിയൊരുക്കുന്നു. കൂടാതെ, മറ്റ് രോഗാവസ്ഥകളിലേയ്ക്കും ഇത്തരം ശീലങ്ങള്‍ നയിച്ചെന്നിരിക്കാം. അതിനാല്‍, ദുശ്ശീലങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്.

5. ഡയറ്റ്-നല്ല ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. ഇത് ഒരു പരിധിവരെ രോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് സഹായിക്കും. അതിനാല്‍ നട്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നല്ല ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് അനിവാര്യമാണ്. ഇത് നിലവിലെ അസുഖങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

ഈ പുതുവര്‍ഷം മുതല്‍ ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടി മുകളിൽ പറഞ്ഞ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.
 

Post a Comment

Previous Post Next Post

News

Breaking Posts