പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം


ഇന്ത്യൻ അര്‍ദ്ധ സൈനിക വിഭാഗത്തിൽപ്പെട്ട സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (CISF) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ഡ്രൈവര്‍ ഫോര്‍ ഫയര്‍ സര്‍വീസസ്) തസ്കികകളിലാണ് നിയമനം. ആകെ 496 ഒഴിവുകൾ. പുരുഷന്മാര്‍ക്ക് മാത്രമാണ് നിയമനം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 22.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിക്കണം. ഹെവി, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 3 വർഷ ഡ്രൈവിങ് പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. 21 മുതല്‍ 27 വരെയാണ് പ്രായപരിധി. അർഹർക്കു നിയമാനുസൃത ഇളവുണ്ട്.

ശമ്പളം 

21,700 മുതൽ 69,100 രൂപവരെയാണ് ശമ്പളം.

ശാരീരിക യോഗ്യത: 

ഉയരം: 167 സെമീ (എസ്‌ടിക്ക്: 160 സെമീ), നെഞ്ചളവ്: 80–85 സെമീ (എസ്‌ടിക്ക്: 76–81 സെമീ), തൂക്കം: ആനുപാതികം.

തെരഞ്ഞെടുപ്പുരീതി 

ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ എഴുത്തുപരീക്ഷ എന്നിവ മുഖേന. അപേക്ഷാഫീസ് 100 രൂപ. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും ഫീസില്ല. എസ്ബിഐ ചലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം. https://www.cisf.gov.in/cisfeng/recruitment/ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകണം.

Post a Comment

Previous Post Next Post

News

Breaking Posts