ഇന്ത്യയിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു രേഖയാണ് റേഷൻ കാർഡ്. ഇന്ന് റേഷൻ കാർഡ് പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ഉപയോഗിക്കാറുണ്ട്. കാർഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനം വഴി ലഭിക്കുന്ന സാധനകളെക്കാൾ റേഷൻ കാർഡ് കൊണ്ടുള്ള പ്രധാന ഉപയോഗം പൗരത്വം തെളിയിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണത്താൽ റേഷൻ കാർഡ് കളവ് പോയാലോ കാണാതെ പോയാലോ അത് ഉടനെ തന്നെ തിരികെ കണ്ടുപിടിക്കുകയോ പുതിയത് എടുക്കുകയായ അത്യാവശ്യമാണ്. അത് എങ്ങനെ സാധ്യമാക്കാം എന്നാണ് താഴെ പറയുന്നത്. രണ്ടു വിധത്തിൽ ആണ് റേഷൻ കാർഡ് പുനരപേക്ഷിക്കാൻ ആവുക. ഓൺലൈൻ ആയും അക്ഷയ മുഖേനെയും റേഷൻ കാർഡ് അപേക്ഷിക്കാം. അതിൽ ഓൺലൈൻ ആയി അപേക്ഷിക്കാൻ –
പകരം പുതിയത് എങ്ങനെ എടുക്കാം എന്ന് നോക്കാം
- സിവിൽ സപ്ലൈസിന്റെ ഔദ്യോഗിക സൈറ്റിൽ കയറുക.
- അതിൽ സിറ്റിസൺ ലോഗിനിൽ കയറി സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുക
- പുതിയ റേഷൻ കാർഡിനാണോ എന്ന ചോദ്യത്തിന് അല്ല എന്ന് മറുപടി നൽകുക.
- തുടർന്ന് റേഷൻ കാർഡിലെ ഒരു അംഗത്തിന്റെ ആധാർ വിവരങ്ങൾ കൊടുക്കുക.
- അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം ഇ സെർവിസിസിൽ കയറുക ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് അപേക്ഷക്ക് ഉള്ള ഫോം പൂരിപ്പിക്കുക.
- ശേഷം സബ്മിറ്റ് ചെയ്യുക.
إرسال تعليق