മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവസരം


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fsm (Electronic fund Management system) computer operator തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള PGDCA. 3 വർഷത്തെ പ്രവൃത്തി പരിചയം (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ DEO (Data Entry Operator) തസ്തികയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. പ്രസ്തുത നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട മേൽവിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

Post a Comment

Previous Post Next Post

News

Breaking Posts