കേരളത്തിലെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായിട്ടുള്ള പാഠപുസ്തകരചനയിൽ താത്പര്യമുള്ള അധ്യാപകരുടെ പാനൽ തയാറാക്കു ന്നതിനുള്ള അഭിരുചി പരീക്ഷ 2023 ഫെബ്രുവരി 11 ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടത്തുകയുണ്ടായി. എസ്.സി.ഇ.ആർ.ടി. നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവർക്കാണ് പ്രസ്തുത പരീക്ഷ എഴുതാൻ അവസരം നൽകിയത്. പല കാരണങ്ങൾകൊണ്ടും അപേക്ഷിക്കാൻ കഴിയാത്തവരും അപേക്ഷിച്ചിട്ട് പങ്കെടുക്കാൻ കഴിയാത്തവരുമായ നിരവധി പേർ ഒരു അവസരം കൂടി നൽകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം പൊതുവിദ്യാഭ്യാസവകുപ്പ് ഗൗരവമായി പരിഗണിക്കുകയാണ്. പ്രീപ്രൈമറി മുതൽ പത്താംക്ലാസ്സ് വരെയുള്ള വിവിധവിഷയങ്ങളുടെ പാഠപുസ്തകരചനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള അധ്യാപകർക്കും വിരമിച്ച അധ്യാപർക്കും അപേക്ഷിക്കുന്നതിന് ഒരു അവസരം കൂടി നൽകുകയാണ് (ആദ്യഘട്ടത്തിൽ അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാൻ കഴിയാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതാണ് ). താത്പര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന ഗൂഗിൾ ഫോം തെറ്റുകൂടാതെ പൂരിപ്പിച്ച് 2023 ഫെബ്രുവരി 22 നകം അപേക്ഷ നൽകേണ്ടതാണ്. വിശദാംശം scert.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Post a Comment