കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെൻ്റ് ആൻഡ് എംപ്ളോയ്മെന്റ് കൺസൾട്ടന്റ് (ഒഡേ പെക്) യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫുകളെ നിയമിക്കുന്നു. 100ൽ അധികം ഒഴിവകളുണ്ട്. വനിതകൾ മാത്രമാണ് അപേക്ഷിക്കേണ്ടത്. 22- 35 പ്രായപരിധിയിലുള്ള എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനം അഭികാമ്യം. താമസം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യവും, ശമ്പളം ഏകദേശം 22500 രൂപയും ലഭിക്കും. ഏപ്രിൽ 10 വരെ അപേക്ഷിക്കാവുന്നതാണ്. ഫോട്ടോ ഉൾപ്പെട്ട ബയോഡാറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ Jobs@odepc.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം. കൂടുതൽവിവരങ്ങൾ http://odepc.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Post a Comment