വായനദിനം സ്കൂളിൽ നടത്താവുന്ന ചില പ്രവർത്തനങ്ങൾ

Reading day programmes to conduct in schools,വായനദിനം സ്കൂളിൽ നടത്താവുന്ന ചില പ്രവർത്തനങ്ങൾ,


(1) വായനദിനം - പ്രത്യേക അസംബ്ലി, വായനയുടെ പ്രാധാന്യത്തെക്കുറിച്ച്     പറയാന്‍ ഒരു അതിഥി, വായനപ്രതിജ്ഞ, പുസ്തകപരിചയം........
       
(2) പുസ്തക സെമിനാർ‍ (കുട്ടികൾ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക്     പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.     സെമിനാറില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം. പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും     തെരഞ്ഞെടുക്കണം)
       
(3) പുസ്തക പ്രദര്‍ശനം - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട്     എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം. ഓരോ വിഭാഗത്തെയും     പരിചയപ്പെടുത്താന്‍ കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം. പുസ്തക     ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ്.
       
(4) അഭിമുഖം - പ്രാദേശിക കവികൾ, സാഹിത്യകാരന്മാര്‍.......
       
(5) പുസ്തക കുറിപ്പുകള്‍, പുസ്തക ഡയറി......
       
(6) മഹത്ഗ്രന്ഥങ്ങളുടെ പാരായണം.
       
(7) സാഹിത്യ ക്വിസ് മത്സരം.
       
(8) വായന മത്സരം.
       
(9) വിശകലനാത്മക വായന, വരികൾക്കിടയിലൂടെയുള്ള വായനാ - പ്രത്യേക     വായന പരിശീലനം...
       
(10) അനുസ്മരണ പ്രഭാഷണം.
       
(11) പുസ്തക-താലപ്പൊലി.
       
(12) വായന സാമഗ്രികളുടെ പ്രദര്‍ശനം.
       
(13) കുട്ടികള്‍ പത്രമാസികകള്‍ കൊണ്ട് തയ്യാറാക്കിയ പുസ്തക-മരം.
       
(14) വായനവാരം കുട്ടികളുടെ പത്രം. (ക്ലാസ്സ്‌ തലം)
       
(15) സാഹിത്യപ്രശ്നോത്തരി.
       
(16) പുസ്തകാസ്വാദന മത്സരം.
       
(17) ഇന്‍ലാന്‍റ് മാഗസിന്‍, ചുമര്‍ മാഗസിന്‍.
       
(18) വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം.
       
(19) പോസ്റ്റർ തയ്യാറാക്കൽ.
       
(20) സാഹിത്യ സാംസ്കാരിക ചിത്ര-ഗാലറി തയ്യാറാക്കല്‍.
       
(21) സ്കൂളുകളിലെ വായന സംസ്കാരം - സെമിനാര്‍.
       
(22) ക്ലാസ് ലൈബ്രറി രൂപകല്പന ചെയ്യല്‍ മത്സരം.
       
(23) ഇലക്ട്രോണിക് വായന അഥവാ ഇ-വായന : സാധ്യത കണ്ടെത്തല്‍.
       
(24) വായനക്കുറിപ്പുകളുടെ പതിപ്പ്.
       
(25) പത്രവായന.
       
(26) കാവ്യ-കൂട്ടം.
       
(27) ആല്‍ബം തയ്യാറാക്കല്‍: പ്രസിദ്ധരായ എഴുത്തുകാരെക്കുറിച്ച് ചെറു കുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ രീതിയല്‍ ക്ലാസുകളില്‍ പ്രയോജനപ്പെടുത്താവുന്ന ആല്‍ബം രൂപകല്പന ചെയ്യല്‍.
       
(28) ലൈബ്രറി കൗണ്‍സില്‍ രൂപീകരണം (ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വർഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും കൗണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം. പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും)
       
(29) ക്ലാസ്സ്-തല വായനമൂല ക്രമീകരണം

Post a Comment

Previous Post Next Post

News

Breaking Posts