ക്യാഷ് അവാർഡിന് അപേക്ഷിക്കാം

apply for cash award,ക്യാഷ് അവാർഡിന് അപേക്ഷിക്കാം,


കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ തൊഴിലാളി ക്ഷേമനിധി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിലും കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ നേട്ടം കൈവരിച്ചവർക്കുമുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കാം

  • 2022-23 അധ്യയന വർഷം എസ്.എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയത്തിലും എ പ്ലസ്
  • സി ബി എസ് സി വിഭാഗത്തിൽ എ1, ഐ സി എസ് ഇ വിഭാഗത്തിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും
  • 2022-23 അധ്യയന വർഷം ഡിഗ്രി, പി ജി (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾ
  • കഴിഞ്ഞ അധ്യയന വർഷം കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം ലഭിച്ച വിദ്യാർഥികൾ
സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ ഫോൺ നമ്പർ, ക്ഷേമനിധി ഐ. ഡി. കാർഡിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, വിദ്യാർഥിയുടെ എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ കോപ്പി, വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം.

30-09-2023 ന് മുൻപായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ നൽകണം.

https://peedika.kerala.gov.in/

Post a Comment

Previous Post Next Post

News

Breaking Posts