ഇന്ന് 2 ജില്ലകളിൽ അവധി: 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്


 

കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 4ന് അവധിയായിരിക്കും. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇതിനുപുറമേ കാസർഗോഡ് ജില്ലയിലും ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ കാസർകോട് ജില്ലയിലെ കോളേജുകൾക്ക് അവധി ബാധകമല്ല.

അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. മഴ ശക്തമായി തുടരുന്ന സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലെർട്ടാണ്.

Post a Comment

Previous Post Next Post

News

Breaking Posts