യങ് കേരള ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

young kerala fellowship scheme register now യങ് കേരള ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
 

കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും (കൈല) കായിക യുവജനക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന യങ് കേരള ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സർക്കാർ സംവിധാനങ്ങളെക്കുറിച്ച് അറിവ് നൽകുക, പൊതുസേവനം, നയരൂപീകരണം, പൊതുഭരണം മുതലായവയെക്കുറിച്ച് മനസിലാക്കുക, നേതൃത്വപാടവം, സമർപ്പണബോധം, സഹാനുഭൂതി, സഹകരണ മനോഭാവം, ആശയവിനിമയ ശേഷി മുതലായവ പരിപോഷിപ്പിക്കുക, സമർപ്പണ മനോഭാവം ഉള്ളവരെ ഭാവിയിൽ പൊതുസേവനത്തിലേക്ക് ആകർഷിക്കുക, പ്രശ്ന പരിഹാരത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ പ്രവർത്തിക്കുക എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

വിദഗ്ധരും കേരള സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഓരോ ജില്ലകളിൽ നിന്നും ഓരോ ആളുകളെയായിരിക്കും (ആകെ 14 പേർ) ഇതിനായി തെഞ്ഞെടുക്കുക. KYLA, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (IMG) എന്നെ സ്ഥാപനങ്ങളായിരിക്കും  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

 സ്വന്തം ജില്ലകളിലെ ജില്ലാ കളക്ടർമാരോടും ജില്ലാ വികസന കമ്മീഷ്ണർമാരോടും സബ് കളക്ടറോടും യോജിച്ച് പ്രവർത്തിക്കാനുള്ള അവസരമുണ്ടായിരിക്കും. പങ്കാളികളാവുന്ന ഇന്റേണുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിന്റെ പൊതുനയം, ഗവേണൻസ്, ഭരണ നിർവഹണം, നേതൃത്വപാടവം, മാനേജ്മെന്റ് (Public policy, Governance, Administration, Leadership and Management) എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ലഭ്യമാകും.

കേരളത്തിൽ താമസിക്കുന്നവരും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പരിജ്ഞാനമുള്ളവരും, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും തത്തുല്യമായ മറ്റ് യോഗ്യതകൾ (പരീഷാഫലം കാത്തിരിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും) അപേക്ഷിക്കാം. 21 വയസ് മുതൽ അപേക്ഷിക്കുന്ന ദിവസം 32 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഒരു വർഷം കാലാവധിയുള്ള പ്രോഗ്രാമിന് പ്രതിമാസം 20000/- രൂപ വീതം സ്റ്റൈഫന്റ് നൽകും. ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷൻ  https://www.kyla.kerala.gov.in/ykfp/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് kyla.ykip@gmail.com/ 0471-2517437 ബന്ധപ്പെടുക.

Post a Comment

Previous Post Next Post

News

Breaking Posts