Q എന്താണ് ആധാർ ഡോക്യുമെന്റ് അപ്ഡേറ്റ്
A. ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ആധാർ (എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ്) റെഗുലേഷൻസ് ആക്ട് 2016 അനുസരിച്ച്, ആധാറിനുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക് ഐഡന്റിറ്റി പ്രൂഫ് (POI), മേൽവിലാസ രേഖകൾ (PoA) എന്നിവ സമർപ്പിച്ചുകൊണ്ട് ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്‌ഡേറ്റ് ചെയ്യണം. ആധാർ ഡാറ്റാബേസിൽ അവരുടെ വിവരങ്ങളുടെ തുടർച്ചയായ കൃത്യത ഉറപ്പാക്കുന്നതിനുള്ള വ്യക്തിഗതവും, വിലാസത്തിന്റെതുമായ വിശദാംശങ്ങളുടെ തെളിവ് ആണ് ( POI/POA) രേഖകൾ.
നിലവിലുള്ള ആധാറിലെ വിവരങ്ങളും വിശദാംശങ്ങളായി അപ്‌ലോഡ് ചെയ്യേണ്ട POI/POA ഡോക്യുമെന്റുകളിലെ വിശദാംശ വിവരങ്ങളും കൃത്യമായി പൊരുത്തപ്പെടേണ്ടതാണ്.
ആധാർ ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യുമ്പോൾ രേഖകൾ വെരിഫിക്കേഷൻ ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളിൽ വെരിഫൈർ മാരെ നിശ്ചയിച്ചിട്ടുണ്ട് അവർ വെരിഫൈ ചെയ്ത് സീൽ പധിപ്പിച്ചു ആണ് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടത്
Q ആധാർ ബയോമെട്രിക് അപ്ഡേഷൻ എന്നാൽ എന്ത്?
മുതിർന്നവരും , 5 വയസ്സിലും,15 വയസ്സിലും കുട്ടികൾക്കും അവരുടെ ബയോമെട്രിക് വിവരങ്ങളായ ഫിംഗർ പ്രിന്റ്,ഫോട്ടോ, ഐറിസ് എന്നിവ പൂർണമായും മാറ്റി പുതിയ ആധാർ ലഭിക്കുന്നതിന് ആണ് ബയോമെട്രിക് അപ്ഡേഷൻ എന്ന് പറയുന്നത്,
Q -ബയോമെട്രിക് അപ്ഡേഷനും ഡോക്യുമെന്റ് അപ്ഡേഷൻ ഒന്നുതന്നെയാണോ?
A അല്ല. ബയോമെട്രിക് അപ്ഡേഷനും ഡോക്യുമെന്റ് അപ്ഡേഷനും വ്യത്യസ്തമാണ്
Q ഡോക്യുമെന്റ് അപ്ഡേറ്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
A- വ്യക്തികൾ നിരവധി സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ ആധാർ ഉപയോഗിക്കുന്നു. ഈ സേവനങ്ങൾ ലഭിക്കുന്നതിന്, ആധാർ ഡാറ്റാബേസിലെ താമസക്കാരുടെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി അവർ ഏറ്റവും പുതിയതും പുതുക്കിയതുമായ വിശദാംശങ്ങൾ സഹിതം ആധാർ സമർപ്പിക്കേണ്ടതുണ്ട്.
Q-ബയോമെട്രിക് അപ്ഡേഷൻ ചെയ്തവർ ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്യേണ്ടതുണ്ടോ?
A നിർബന്ധമായും ബയോമെട്രിക് അപ്ഡേഷൻ ചെയ്തവർ ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്യേണ്ടതുണ്ട്
Q. ആധാർ ഡോക്യുമെന്റ് അപ്ഡേഷന് ശേഷം പുതിയ ആധാർ കാർഡ് ലഭിക്കുമോ ?
A പുതിയ ആധാർ കാർഡ് ലഭിക്കുക ഇല്ല.
ഡോക്യുമെന്റ് അപ്‌ഡേറ്റിന് ശേഷവും നിങ്ങളുടെ ആധാർ നമ്പർ , ആധാർ കാർഡ് എന്നിവ എപ്പോഴും അതേപടി നിലനിൽക്കും.
Q ബയോമെട്രിക് അപ്ഡേഷൻ നടത്തിയാൽ പുതിയ ആധാർ കാർഡ് ലഭിക്കുമോ..?
A ബിയോമേട്രിക് അപ്ഡേഷൻ നടത്തുന്നത് വഴി നിങ്ങളുടെ ഫോട്ടോ മാറിയ പുതിയ ആധാർ കാർഡ് ലഭിക്കുന്നതായിരിക്കും.
Q എത്രയാണ് ഡോക്യുമെന്റ് അപ്ഡേഷന്റെയും ബയോമെട്രിക് അപ്ഡേഷന്റെയും ഫീസ് ആയി നൽകേണ്ടത്?
A ബയോമെട്രിക് അപ്ഡേഷന്റെ ഫീസ് 100 രൂപയും ഡോക്യുമെന്റ് അപ്ഡേഷന്റെ ഫീസ് 50 രൂപയും ആകുന്നു
Q-ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്തവർ ബയോമെട്രിക് അപ്ഡേഷൻ ചെയ്യേണ്ടതുണ്ടോ?
A മുതിർന്നവർ 10 വർഷം കൂടുമ്പോഴും കുട്ടികൾ 5 വയസ്സിലും,15 വയസ്സിലും ആധാറിലെ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് ഭാവിയിൽ ബയോമെട്രിക് ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കാൻ സൗകര്യപ്രദമായിരിക്കും
Q- ആരൊക്കെയാണ് ആധാർ രേഖകൾ പുതുക്കേണ്ടത്?
ആധാർ (എൻറോൾമെന്റ് ആൻഡ് അപ്‌ഡേറ്റ്) റെഗുലേഷൻസ് 2016 അനുസരിച്ച്, ആധാറിനുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക് ഐഡന്റിറ്റി പ്രൂഫ് (POI) സമർപ്പിച്ചുകൊണ്ട് ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ അപ്‌ഡേറ്റ് ചെയ്യാം.
ആധാർ ഡാറ്റാബേസിൽ അവരുടെ വിവരങ്ങളുടെ തുടർച്ചയായ കൃത്യത ഉറപ്പാക്കുന്നതിന്, വിലാസത്തിന്റെ തെളിവ് (POA) രേഖകൾ സഹിതം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സേവനം പ്രയോജനപ്പെടുത്താം
Q 10 വർഷം കഴിഞ്ഞ ആധാർ പുതുക്കലിനായി പൊതുജനങ്ങൾ എന്താണ് ചെയ്യേണ്ടത് ?
A ആധാർ സേവനം നൽകുന്ന അക്ഷയകേന്ദ്രങ്ങളെ സമീപിക്കുക
👉 നിലവിൽ ഉള്ള വിശദാംശങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഡോക്യുമെന്റ് അപ്‌ഡേറ്റ് സേവനത്തിന് പകരം നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ബാധകമായ രേഖകൾ സഹിതം നിലവിലുള്ള ഡെമോഗ്രാഫിക് അപ്‌ഡേറ്റ് ഫീച്ചർ ചെയ്യേണ്ടതാണ്.
Q- ആധാർ രേഖകൾ പുതുക്കൽ എത്ര ദിവസത്തിനുള്ളിൽ ചെയ്യണം?
A നിലവിൽ UIDAI സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല.
Q. പ്രവാസികൾ ആധാർ അപ്ഡേഷൻ നടത്തേണ്ടതുണ്ടോ ?
A അവർ ഇന്ത്യയിലെത്തുന്ന മുറയ്ക്ക് ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
Q. ആധാറിൽ മൊബൈൽ നമ്പർ ചേർക്കേണ്ടതുണ്ടോ?
A ആധാർ ഒരു ഡിജിറ്റൽ ഐഡന്റിറ്റിയായി ഉപയോഗിക്കുന്നതിനും വിവിധ ആധാർ സംബന്ധമായ സേവനങ്ങൾക്ക് OTP ലഭ്യമാക്കുന്നതിനും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണ്.
Q. ആധാറിൽ മൊബൈൽ നമ്പർ എങ്ങനെ ഉൾപ്പെടുത്താം?
A ആധാർ സേവനം നൽകുന്ന അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുക
Post a Comment