Hiroshima, Nagasaki Quiz | ഹിരോഷിമ, നാഗസാക്കി ക്വിസ്

Hiroshima, Nagasaki Quiz,ഹിരോഷിമ, നാഗസാക്കി ക്വിസ്,

  1. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം -രണ്ടാം ലോകമഹായുദ്ധം
  2. ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം -ജപ്പാൻ
  3. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം -അമേരിക്ക
  4. ജപ്പാനിലെ ഏത് നഗരങ്ങളിലാണ് അമേരിക്ക അണുബോംബ് വർഷിച്ചത്? -ഹിരോഷിമ, നാഗസാക്കി
  5. ലോകത്ത് ആദ്യമായി അണുബോംബ് വർഷിക്കപ്പെട്ട നഗരം -ഹിരോഷിമ
  6. ഹിരോഷിമയിൽ അണുബോംബ് വർഷിച്ച രാജ്യം -അമേരിക്ക
  7. നാഗസാക്കിയിൽ അണുബോംബ് വർഷിച്ച രാജ്യം -അമേരിക്ക
  8. ജപ്പാനിൽ അണുബോംബ് വർഷിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ് -ഹാരി എസ് ട്രൂമാൻ
  9. ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് -ബറാക് ഒബാമ
  10. അമേരിക്ക ഹിരോഷിമയിൽ അണുബോംബ് വർഷിച്ച ദിവസം -1945 ആഗസ്റ്റ് 6
  11. അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച സമയം -രാവിലെ 8.15-ന്
  12. അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച ദിവസം -1945 ആഗസ്റ്റ് -9
  13. അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച സമയം -പകൽ 11.02ന്
  14. ഹിരോഷിമയിൽ വർഷിച്ച അണു ബോംബിന്റെ പേര് -ലിറ്റിൽ ബോയ്
  15. ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരം -4400 കിലോഗ്രാം
  16. ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ നീളം -മൂന്നു മീറ്റർ
  17. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് -എനോള ഗെ
  18. ഹിരോഷിമയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് -പോൾ ഡബ്ല്യൂ ടിബറ്റ്
  19. നാഗസാക്കിയിൽ വർഷിച്ച അണു ബോംബിന്റെ പേര് -ഫാറ്റ്മാൻ
  20. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം -4670 കിലോഗ്രാം
  21. ഫാറ്റ്മാൻ എന്ന അണുബോംബിന്റെ നീളം -3.3 മീറ്റർ
  22. ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച മൂലകം -യുറേനിയം 235
  23. നാഗസാക്കിയിൽ ബോംബ് വർഷിച്ച വിമാനത്തിന്റെ പേര് -ബോസ്കർ
  24. നാഗസാക്കിയിൽ അണുബോംബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് -ക്യാപ്റ്റൻ മേജർ സ്വീനി
  25. നാഗസാക്കിയിൽ വർഷിച്ച അണുബോംബ് നിർമാണത്തിന് ഉപയോഗിച്ച സ്ഫോടനാത്മക വസ്തു -പ്ലൂട്ടോണിയം 239
  26. ഏത് തുറമുഖം ആക്രമിച്ചതിനെ തുടർന്നാണ് അമേരിക്ക ജപ്പാനിൽ അണുവായുധം പ്രയോഗിച്ചത്? -പേൾഹാർബർ തുറമുഖം
  27. ഹിരോഷിമയിൽ ആറ്റംബോംബ് പ്രയോഗിച്ച അമേരിക്കയുടെ B- 29 വിമാനത്തിന്റെ ലക്ഷ്യസ്ഥാനം -AIOI BRIDGE
  28. ഹിരോഷിമയിലെ ബോംബ് ആക്രമണത്തെ തുടർന്ന് അണുപ്രസരണം ഏറ്റു രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടി -സഡാക്കോ സസക്കി
  29. സഡാക്കോ സസക്കിയും ഒറിഗാമി കൊക്കുകളും എന്തിന്റെ പ്രതീകമായി കരുതിപോരുന്നു -ലോകസമാധാനത്തിന്റെ
  30. രണ്ടു അണുബോംബാക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ട വ്യക്തി -സുറ്റോമു യമഗുച്ചി
  31. ആണവനിരായുധീകരണത്തിന്റെ സന്ദേശവുമായി ശാസ്ത്രജ്ഞരുടെയും ചിന്തകരുടെയും നേതൃത്വത്തിലുണ്ടായ പ്രസ്ഥാനം-പഗ് വാഷ് (PUGWASH)
  32. പഗ് വാഷ് (PUGWASH) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ -ബെർട്രാൻഡ്, റസ്സൽ, ജൂലിയോ ക്യൂറി, കാൾ പോൾ
  33. ലോകത്ത് ആദ്യമായി അണുബോംബ് പരീക്ഷിച്ചത് -മെക്സിക്കോയിലെ മരുഭൂമിയിൽ (ട്രിനിറ്റി സൈറ്റ്)
  34. ആദ്യത്തെ അണുബോംബ് പരീക്ഷണം അറിയപ്പെട്ടിരുന്ന രഹസ്യപേര് -ട്രിനിറ്റി
  35. അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതി -മാൻഹട്ടൻ പ്രോജക്റ്റ്
  36. ട്രിനിറ്റി ടെസ്റ്റ് നടത്തിയ വർഷം, ദിവസം -1945 ജൂലൈ 16
  37. മാൻഹട്ടൻ പ്രോജക്റ്റിന്റെ തലവൻ -റോബർട്ട് ഓപ്പൺ ഹൈമർ
  38. ആറ്റം ബോംബിന്റെ പിതാവ് -റോബർട്ട് ഓപ്പൺ ഹൈമർ
  39. അണുബോംബാക്രമണത്തിന് ഇരയായിട്ടും ജീവിച്ചിരിക്കുന്നവർക്ക് ജപ്പാനീസ് ഭാഷയിൽ പറയുന്ന പേര് -ഹിബാക്കുഷ
  40. ഹിബാക്കുഷ എന്ന ജപ്പാനീസ് വാക്കിന്റെ അർഥം -സ്പോടന ബാധിത ജനത
  41. സഡാക്കോയും ആയിരം പേപ്പർ ക്രെയിനുകളും എന്ന പുസ്തകത്തിന്റെ രചയിതാവ് -എലീനർ കോയർ
  42. ‘ഒരായിരം കൊക്കുകളും ഒരു ശാന്തി പ്രാവും’ എന്ന ബാലസാഹിത്യ കൃതിയുടെ രചയിതാവ് -പ്രൊഫ. എസ് ശിവദാസ്
  43. ശാന്തിയുടെ നഗരം -ഹിരോഷിമ
  44. ഹിരോഷിമ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് -ഹോൻഷു ദീപുകൾ
  45. നാഗസാക്കി ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ് -ക്യുഷു ദീപുകൾ
  46. ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം -ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം
  47. ഹിരോഷിമയിൽ അണുബോംബ് സ്ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പം -ഒലിയാണ്ടർ പുഷ്പം
  48. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വർഷം -1939
  49. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണസമയത്തെ പ്രധാനമന്ത്രി ആരായിരുന്നു -ഇന്ദിരാഗാന്ധി
  50. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണം നടന്ന സ്ഥലം -പൊക്രാൻ (രാജസ്ഥാൻ)
  51. 1974 മെയ് 18-ന് നടന്ന ഇന്ത്യയുടെ ആദ്യത്തെ അണുവിസ്ഫോടന പദ്ധതിയുടെ രഹസ്യനാമം -ബുദ്ധൻ ചിരിക്കുന്നു
  52. ഇന്ത്യയുടെ ആദ്യ അണുബോംബ് പരീക്ഷണത്തിന് ‘ബുദ്ധൻചിരിക്കുന്നു’ എന്ന പേര് നൽകിയ വ്യക്തി -ഇന്ദിരാഗാന്ധി
  53. പുറത്തു പോകൂ ശപിക്കപ്പെട്ടവനെ (Get Out, You Damned) എന്ന കൃതിയുടെ രചയിതാവ് -സദ്ദാംഹുസൈൻ
  54. യുദ്ധംസമാധാനവും എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് -ലിയോ ടോൾസ്റ്റോയി
  55. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച ഒരു പെൺകുട്ടിയുടെ ഡയറി 1947-ൽ പ്രസിദ്ധീകരിക്കപ്പെട്ടു -ആൻഫ്രാങ്ക്
  56. രണ്ടാം ലോകമഹായുദ്ധത്തിന്റെ വേദനകളും ദുരിതങ്ങളും അവതരിപ്പിച്ച കൃതി -ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകൾ
  57. ആൻഫ്രാങ്ക് തന്റെ ഡയറിയെ വിളിച്ച് പേര് -കിറ്റി
  58. ‘സെക്കൻഡ് ജനറൽ ആർമി’ ഏത് രാജ്യത്തിന്റെ സൈന്യമായിരുന്നു -ജപ്പാൻ
  59. ഇന്ത്യൻ അണുബോംബിന്റെ പിതാവ് -രാജാ രാമണ്ണ
  60. ഇന്ത്യൻ അണുശക്തിയുടെ പിതാവ് -ഹോമി ജെ ഭാഭ
  61. പാക് അണുബോംബിന്റെ പിതാവ് -അബ്ദുൽ ഖാദിർ ഖാൻ എ.ക്യു ഖാൻ.
  62. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ഭരണാധികാരി -ഹിരാ ഹിറ്റോ
  63. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനമായി കീഴടങ്ങിയ രാജ്യം -ജപ്പാൻ
  64. ലോകത്ത് ആദ്യമായി യുദ്ധത്തിന് ഉപയോഗിച്ച അണുബോംബിന്റെ പേര് -ലിറ്റിൽ ബോയ് (1945 ഹിരോഷിമ)
  65. ഉദയ സൂര്യന്റെ നാട് -ജപ്പാൻ
  66. ഹൈഡ്രജൻ ബോംബിന്റെ പിതാവ് -എഡ്വേർഡ് ടെല്ലർ
  67. നാഗസാക്കി എന്ന വാക്കിന്റെ അർഥം -Long Cape
  68. ഹിരോഷിമ എന്ന വാക്കിന്റെ അർഥം -വിശാലമായ ദ്വീപ്
  69. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി രൂപം കൊണ്ട സംഘടന -ഐക്യരാഷ്ട്ര സംഘടന (UNO)

Post a Comment

Previous Post Next Post

News

Breaking Posts