പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ യുവാക്കൾക്ക് അവസരം

Chance to deliver a speech in parliament, പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ യുവാക്കൾക്ക് അവസരം,


ദേശീയ നേതാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി ഒക്ടോബര്‍ 2 ന് പാര്‍ലമെന്റില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും യുവാക്കൾക്ക് അവസരം. നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രസംഗമത്സരത്തിലെ വിജയിക്ക് പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം ലഭിക്കും. ജില്ലാതല മത്സരത്തില്‍ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം. 18നും 29 വയസ്സിനും ഇടയിലുള്ളവർക്ക് (2023 ഒക്ടോബര്‍ ഒന്നിന്) മത്സരിക്കാം. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജീവിതപാഠങ്ങളും പാരമ്പര്യവും എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈര്‍ഘ്യള്ള മത്സരാര്‍ത്ഥികളുടെ പ്രസംഗ വീഡിയോ സെപ്തംബര്‍ 15ന് വൈകിട്ട് 5 നകം നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോമില്‍ അപ്ലോഡ് ചെയ്യണം. വിശദാംശങ്ങള്‍ക്കും ഗൂഗിള്‍ ഫോം ലിങ്ക് ലഭിക്കുന്നതിനും ഫോണ്‍: 04936 202330, 9074674969

Post a Comment

Previous Post Next Post

News

Breaking Posts