International Literacy Day 2023: ഇന്ന് അന്താരാഷ്ട്ര സാക്ഷരതാദിനം. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8 നാണ് അന്താരാഷ്ട്ര സാക്ഷരതാദിനമായി (ലോക സാക്ഷരതാ ദിനം ) ആചരിക്കുന്നത്. നിരക്ഷരരെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഈ ദിനാചരണം നടത്തുന്നത്. 'പരിവര്‍ത്തനത്തിലിരിക്കുന്ന ഒരു ലോകത്തിനായി സാക്ഷരത പ്രോത്സാഹിപ്പിക്കുക: സുസ്ഥിരവും സമാധാനപരവുമായ സമൂഹങ്ങള്‍ക്കുളള അടിത്തറ കെട്ടിപ്പടുക്കുക' എന്നതാണ് 2023 ലെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ തീം.
1965 ല്‍ ടെഹ്റാനില്‍ ചേര്‍ന്ന യുനെസ്‌കൊ അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാ നിര്‍മാര്‍ജ്ജനയജ്ഞം തുടങ്ങാന്‍ ആഹ്വാനംചെയ്തത്. ലോകത്ത് ഒരു നിരക്ഷരനെങ്കിലും ശേഷിക്കുന്നതുവരെ ഈ ദിനം കൊണ്ടാടണമെന്ന് യുനെസ്‌കോ നിര്‍ദ്ദേശിച്ചു. ഇന്നും സാക്ഷരതാ യജ്ഞം നടന്നുകൊണ്ടിരിക്കുകയാണ്. സാക്ഷരതാപ്രവര്‍ത്തനങ്ങളില്‍ പൊതുജനതാല്പര്യവും പിന്തുണയും സംഘടിപ്പിക്കുക എന്നതാണ് ലോക സാക്ഷരതാ ദിനത്തിന്റെ ഉദ്ദേശലക്ഷ്യം
👉 Also Read: അന്താരാഷ്ട്ര സാക്ഷരതാദിനം ക്വിസ്
ചരിത്രം
1965-ല്‍ ഇറാനില്‍ നിരക്ഷരതാനിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച് ലോകസമ്മേളനം നടന്നു. വിദ്യാഭ്യാസമന്ത്രിമാര്‍ പങ്കെടുത്ത ഈ സമ്മേളനം അത് തുടങ്ങിയ സെപ്റ്റംബര്‍ 8, അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാന്‍ ശുപാര്‍ശ ചെയ്തു. 1966 മുതല്‍ യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചു. ഫോക് സ്‌കൂളിന്റെ സ്ഥാപകന്‍ ഗ്രുണ്ട് വിഗ്ഗിന്റെ ജന്മദിനമാണ് ലോകസാക്ഷരതാദിനമായി തിരഞ്ഞെടുത്തത്.ലോക സാക്ഷരതാ ദിനത്തിന്റെ പ്രസക്തി
1965 ലാണ് സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കാന്‍ യുണെസ്‌കോ തീരുമാനിച്ചത്. 1965 മുതല്‍ എല്ലാ വര്‍ഷവും ആ ദിനം യുണെസ്‌കോയുടെ ആഭിമുഖ്യത്തില്‍ സാക്ഷരതാ ദിനമായി ആചരിച്ചുവരുന്നു. ലോകത്തെ എല്ലാ ജനങ്ങളും സാക്ഷരരാകേണ്ടതിന്റെ ആവശ്യവും പ്രാധാന്യവും അടിവരയിട്ട് ഉറപ്പിക്കുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.വ്യക്തികളുടെ മോചനത്തിനും ആന്തരികമായ വികാസത്തിനുമുള്ള മാര്‍ഗമാണ് സാക്ഷരത. ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനാവശ്യമായ എഴുത്തും വായനയും കൈവശപ്പെടുത്തുകയും സമൂഹത്തിന്റെ പൊതുവികസനത്തിന് തന്റെ കഴിവുകളെ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ സാക്ഷരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.
ലോകജനസംഖ്യയില്‍ പ്രായപൂര്‍ത്തിയായ 86 കോടി പേര്‍ക്ക് അക്ഷരമറിയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ 50 കോടിയിലേറെ സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലത്തവരില്‍ പകുതിയിലേറെ സ്ത്രീകളാണ് എന്നു ചുരുക്കം. ഈ അവസ്ഥ മനസ്സിലാക്കിയാണ് ഐക്യരാഷ്ട്ര സഭ, ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.
1991 ഏപ്രില്‍ 18-ന് കോഴിക്കോട് മാനാഞ്ചിറയില്‍ നവസാക്ഷരയായ ആയിഷുമ്മ എന്ന മലപ്പുറംകാരി കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. അങ്ങനെ ആയിഷുമ്മ സാക്ഷരതയുടെ പ്രതീകമായി. തുടര്‍ വിദ്യാഭ്യാസത്തിലൂടെയും ഇ സാക്ഷരതയിലൂടെയും അവര്‍ സാക്ഷരതയുടെ മാറുന്ന മുഖത്തിന്റെ പ്രതിനിധിയുമായി. 80 കഴിഞ്ഞ പ്രായത്തില്‍ പത്താംതരം പാസായതും വാര്‍ത്തകളില്‍ ഇടം പിടിച്ചു.
2011-ലെ കാനേഷുമാരി കണക്കനുസരിച്ച് സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളം തന്നെയാണ്. 2001-ലെ സെന്‍സസില്‍ 90.9 ശതമാനമായിരുന്ന കേരളത്തിന്റെ സാക്ഷരത ദശവര്‍ഷംകൊണ്ട് 93.9 ആയി വര്‍ധിച്ചു. എന്നാല്‍, പരിപൂര്‍ണ സാക്ഷരതയിലേക്ക് ദൂരം ഏറെയുണ്ടെന്ന് നിരക്ഷരരായ ആറുശതമാനത്തിലധികംപേര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
മഞ്ചേരിയില്‍ മലപ്പുറം ജില്ല കമ്പ്യൂട്ടര്‍ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചതും ലോകശ്രദ്ധ ആകര്‍ഷിച്ച സംഭവമായിരിന്നു. തുടങ്ങിവെക്കുന്നതിലും ആദ്യം നേട്ടം കൊയ്യുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേരളം. അവ നിലനിര്‍ത്താനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകുന്നില്‌ളെങ്കില്‍ നമ്മുടെ പരിശ്രമങ്ങള്‍ പാഴിലായിപോകുമെന്ന യാഥാര്‍ഥ്യം കൂടി തിരിച്ചറിയേണ്ടതുണ്ട്.
കോട്ടയം നഗരം ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച മുനിസിപ്പാലിറ്റിയായി. 1990 തുടക്കത്തില്‍ എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി. ഇന്ത്യന്‍ ഇതിഹാസ എഴുത്തുകാരന്‍ മുല്‍ക്ക് രാജ് ആനന്ദിനെയും കേരളത്തിലെ വിഖ്യാത എഴുത്തുകാരെയും, സാക്ഷി നിര്‍ത്തി സാക്ഷരതാ പ്രസ്ഥാനത്തിലൂടെ അക്ഷരം സായത്തമാക്കിയ ചേലക്കോടന്‍ ആയിഷ കേരളത്തെ സംമ്പൂര്‍ണ്ണ സാക്ഷരതാ കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചു.ലോകത്തെ മുഴുവന്‍ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് മുന്നേറാന്‍ അന്താരാഷ്ട്ര സംഘടനകളും വിവിധ പദ്ധതികള്‍ നടത്തി വരികയാണ്.
Post a Comment