Kerala School Kalolsavam | കേരള സ്കൂൾ കലോത്സവം 2023


Kerala School Kalolsavam2023,സംസ്ഥാന സ്കൂൾ കലോത്സവം 2023,കേരള സ്കൂൾ കലോത്സവം,



കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ സർഗധനരായ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കലാസാംസ്കാരിക സംഗമമായ കേരള സ്കൂൾ കലോത്സവം മലയാളിയുടെ പൊതുജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ്. കലയും സാഹിത്യവും മനുഷ്യമനസ്സിനെ നിരന്തരം നവീകരിക്കുകയും സാമൂഹിക പരിണാമങ്ങളിൽ മാനവികമൂല്യങ്ങളെയും കാഴ്ചപ്പാടുകളെയും രൂപീകരിക്കാൻ സഹായിക്കുകയും ചെയ്യും. കലയുടെ നൻമയും വിശുദ്ധിയും ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. ദൃശ്യശ്രാവ്യരൂപങ്ങളിലായി അനേകം കലാവൈവിധ്യങ്ങൾ നമുക്കുണ്ട്. വിവിധകാലങ്ങളിലും ദേശങ്ങളിലുമായി വ്യത്യസ്ത മനുഷ്യ സമുദായങ്ങളിലുയിർക്കൊണ്ട് വിഭിന്നകലാരൂപങ്ങൾ നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയാണ് വിളിച്ചോതുന്നത്. പ്രാദേശികമായും ജാതീയമായും മതാത്മകമായും വർഗീയമായും മറ്റും വേർതിരിക്കപ്പെട്ട ഒരുസമൂഹം കലാവിഷ്കരണത്തിലൂടെ ഏകീകരിക്കപ്പെട്ടതിന്റെ ചരിത്രമാണ് സാംസ്കാരിക കേരളത്തിനുള്ളത്. വിദ്യാലയങ്ങളെ കലാനിലയങ്ങളായി വിഭാവനചെയ്യുന്ന പുതിയ പാഠ്യപദ്ധതിയിൽ കലാപഠനത്തിനു സവിശേഷമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ഓരോ കുട്ടിയുടെയും നൈസർഗിക വാസനകളെ പരിപോഷിപ്പിക്കാനും അവയുടെ അവതരണത്തിനുവേണ്ട വേദിയൊരുക്കാനും പാഠ്യപദ്ധതി നിർദ്ദേശിക്കുന്നു.

The Arts Festival of students of LP, UP, HS, HSS, and VHSS students of govt/aided and recognized Un-Aided schools under the General Education Department in Kerala is known as Kerala School Kalolsavam (Kalamela)

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ് അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

അറബിക് ,സംസ്കൃത കലോത്സവങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.

Official Site (Ulsav by KITE)

https://ulsavam.kite.kerala.gov.in/

Downloads

കുട്ടികളുടെ രചനകൾ കാണുവാൻ സന്ദർശിക്കുക : schoolwiki.in

Post a Comment

Previous Post Next Post

News

Breaking Posts