Nabidina quiz | Meelad quiz | Rabeeu Quiz | നബിദിന ക്വിസ് | മീലാദ് ക്വിസ്

 

Nabidina Quiz 2023 | നബിദിന ക്വിസ് 2023 | റബീഅ് ക്വിസ് 2023,മുത്തുനബി ക്വിസ്, നബി ക്വിസ്, മുഹമ്മദ് നബി ക്വിസ്, ക്വിസ് ഇസ്ലാമിക്, ഇസ്ലാമിക് ക്വിസ് 2023,meelad pdf,മുത്തുനബി,QUIZ,റബീഉൽ അവ്വൽ,islamic QUIZ,നബി,ഇസ്ലാമിക് ക്വിസ്,rabeeu,ക്വിസ്,

1) മുഹമ്മദ് റസൂലുള്ള എന്ന് തുടങ്ങുന്ന ആയത്ത് ഏത് സൂറത്തിലാണ്?

സൂറത്തുൽ ഫത്തഹ് 29


2) യുദ്ധത്തിന് പോകുമ്പോൾ തൊപികകത്ത് നബിയുടെ മുടി തുന്നി പിടിപ്പിച്ച സ്വഹാബി ആര്?

ഖാലിദ്ബ്നു വലീദ് (റ)


3) നബി(സ) എത്ര തവണ ഹജ്ജ് ചെയ്തു?

ഒരു തവണ


4) നബിയുടെ വിടവാങ്ങൽ പ്രസംഗം ഹിജ്റ എത്രാം കൊല്ലമായിരുന്നു?

ഹിജ്റ 10


5) ആദ്യം വഫാത്തായ പ്രവാചക പത്നി?

ഖദീജ ബീവി


6) നബി(സ) യുടെ വളർത്തു പുത്രൻ?

സൈദുബ്നു ഹാരിസ് (റ)


7) നബി(സ) യുടെ മകൻ ഇബ്റാഹിം എന്നവരുടെ മാതാവ്?

മാരിയത്തുൽ ഖിബ്തിയ്യ


8) അവസാനം വിടപറഞ്ഞ പ്രവാചക പത്നി?

ആയിഷ ബീവി(റ)


9) പ്രവാചക ഭാര്യമാർ അറിയപ്പെടുന്നത് ?

ഉമ്മഹാത്തുൽ മുഅ്മിനീൻ


10) മദീനയുടെ പഴയ പേര് ?

യസ്രിബ്


11) ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത വനിത ?

ആയിഷ ബീവി(റ)


12) നബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ചത് ആര് ?

അലി (റ)


13) പ്രവാചക(സ) യോടുള്ള സ്നേഹത്താൽ മദീനയുടെ മുകളിലൂടെ വാഹനത്തിൽ സഞ്ചരിക്കാ തിരുന്ന മഹാൻ ?

ഇമാം മാലിക്ക് (r)


14) നബി(സ)ക്ക് മുല കൊടുത്ത അബൂലഹബിന്റെ അടിമ ?

സുവൈബത്തുൽ അസ്ലമിയ്യ (റ)


15) മദീനകാർക്ക് ഖുർആൻ പഠിപ്പിക്കാൻ വേണ്ടി നബി(സ) പറഞ്ഞയച്ചതാരെ ?

മിസ്ഹബ് ബ്നു ഉമൈർ (റ)

16) മദീനയിൽ നബി(സ) താമസമാക്കിയത് ആരുടെ വീട്ടിൽ ?

അബു അബിൽ അൻസ്വാരി (റ)


17) ജിബ് രീൽ ഏത് സ്വഹാബിയുടെ രൂപത്തിലാണ് നബി (സ) യുടെ മുന്നിലെത്തിയത് ?

ദിഹ്യത്തുൽ ഖൽബ് (റ)


18) നബി (സ)യെ ദ്രോഹിച്ചിരുന്ന ഖുർആൻ ശപിച്ച അബൂലഹബിന്റെ ഭാര്യ ?

ഉമ്മു ജമീൽ


19) സുറത്തുൽ കൗസർ ആരോടാണ് അബിസംബോധനം ചെയ്യുന്നത് ?

നബി (സ)യെ


20) ഉഹ്ദ് യുദ്ധത്തിൽ വിട പറഞ്ഞ നബി(സ) യോട് സാദൃശമുള്ള സ്വഹാബി ?

മിസഹബ് ബ്നു ഉമൈർ


21) ഒരു യാത്രക്കിടയിൽ അബവാഹ് എന്ന സ്ഥലത്ത് എത്തിയപ്പോൾ നബി(സ) ഒരു ഖബറിന്റെ അ രികെ ചെന്ന് പ്രാർത്ഥിച്ചു ആരുടെതാണ് ഖബർ ?

ഉമ്മ ആമിന ബീവി (റ)


22) നബി(സ) ലോകത്തിന് കരുണയാണന്ന് അറിയിക്കുന്ന ആയത്ത് ഏത് സൂറത്തിൽ ?

അംബിയാഅ് 107


23) നബി (സ) ആദ്യമായി കച്ചവടത്തിന് പോയത് എവിടേക്ക് ?

ശാം


24) പ്രവാചകൻ(സ) യുടെ ആഗമനം അവസാനിച്ചിരിക്കുന്നു എന്ന അറിയിക്കുന്ന ആയത്ത് ഏത് സൂറത്തിൽ ?

മാഇദ 3


25) നബി(സ) ഖദീജാ ബീവിക്ക് നൽകിയ മഹ്ർ ?

12 ഊഖിയ


26) ഇൻജീലിൽ നബി(സ)യെ പരിചയപ്പടുത്തുന്നത് ഏത് പേരിൽ ?

അഹ്മദ്


27) നബി(സ)യുടെ മുലകുടി സഹോദരനായ എളാപ്പ ?

ഹംസ(റ)


28) ഹാശിം എന്നവർ നബി(സ)യുടെ ആരാണ് ?

നബി (സ) വല്ലിപ്പ അബ്ദുൽ മുത്വലിബ് എന്നവരുടെ പിതാവ്


29) ഇസ്മാഈൽ നബി(അ)ന്റെ പരമ്പരയിലെ ഏക പ്രവാചകൻ ?

മുഹമ്മദ് മുസ്ഥഫ (സ)


30) നബി (സ)യെ ആമിന ബീവി ഗർഭം ധരിച്ച് എത്രമാസത്തിന് ശേഷമാണ് അബ്ദുല്ല എന്നവർ മരണ മടഞ്ഞത് ?

2 മാസം


31) നബി(സ)യുടെ ജനന വർഷം മക്ക ആക്രമിക്കാൻ ആനപ്പടയുമായി വന്ന രാജാവ് ?

അബ്രഹത്ത്


32) നബി(സ)യുടെ ജനനം ആരുടെ വീട്ടിൽ ആയിരുന്നു.?

അബൂ ത്വാലിബ്


33) നബി(സ)ക്ക് ആദ്യമായി മുലകൊടുത്ത സ്ത്രീ ?

ആമിന ബീവി(റ)


34) നബി(സ)ജനിച്ച സന്തോഷത്തിൽ അബൂലഹബ് മോചിപ്പിച്ച സ്ത്രീ ?

സുവൈബത്തുൽ അസ്ലമിയ്യ


35) നബി(സ)യുടെ കുടുംബ പരമ്പര എത്തിച്ചേരുന്നത് ഏത് പ്രവാചകനിലേക്കാണ് ?

ഇസ്മാഈൽ (അ)


36) ഹലീമ ബീവി നബി(സ)യെ വളർത്തിയത് എത്ര വർഷമാണ് ?

4 വർഷം


37) അബ്ദുൽ മുത്ത്വലിബിന്റെ മരണസമയത്ത് നബി(സ)ക്ക് വയസ്സ് എത്ര ?

8 വയസ്സ്


38) നെഞ്ച് കീറിയ സംഭവം നടന്നത് നബി(സ)ആരുടെ വീട്ടിൽ താമസിക്കുമ്പോഴാണ് ?

ഹലീമ ബീവി (റ)


39) ഉമ്മയുടെ മരണ ശേഷം ആരായിരുന്നു നബി(സ)യെ സംരക്ഷിച്ചത് ?

അബ്ദുൽ മുത്ത്വലിബ്


40) ആരുടെ കൂടെ ആട് മേയ്ക്കുമ്പോഴാണ് നെഞ്ച് കീറിയ സംഭവം ഉണ്ടായത് ?

ഹലീമ ബീവിയുടെ മകൻ ളംറത്ത്


41) ഇബ്നു സബീഅയ്ൻ എന്നറിയപ്പെടുന്ന പ്രവാചകൻ ?

നബി(സ)


42) നബി(സ) ഖദീജ ബീവിയെ വിവാഹം ചെയ്യുമ്പോൾ വയസ്സ് എത്ര ?

25


43) പ്രളയത്തിൽ കഅ്ബക്ക് തകരാർ സംഭവിച്ചപ്പോൾ നബി(സ)ക്ക് എത്രയായിരുന്നു വയസ്സ് ?

35


44) നബി(സ) യുടെ രണ്ടാം ശാം യാത്ര എന്തിന് വേണ്ടിയായിരുന്നു ?

ഖദീജ ബീവിക്ക് വേണ്ടി കച്ചവടം നടത്താൻ


45) പ്രവാചകൻ (സ)യുടെ പ്രബോധനം കാലയളവ് എത്രകാലമാണ് ?

23

46) നബി(സ)ക്ക് വഹ്യ് ആരംഭിക്കുന്നത് എത്രാം വയസ്സിൽ ?

40


47) നബി(സ)യുടെ വഹ്യിന്റെ പ്രരംഭം ഏത് ഗുഹയിൽ വെച്ചാണ് ?

ഹിറാ ഗുഹ


48)ഹിറാ ഗുഹ യിൽ വെച്ച് നബി(സ)യോട് ജിബ്രീൽ (അ) ഓതാൻ പറഞ്ഞത് ഏത് ആയത്താണ്

ഇഖ്റഅ്


49) നബി(സ)യിൽ ആദ്യം വിശ്വസിച്ചത് ആരാണ് ?

ഖദീജ ബീവി


50) നബി(സ) രഹസ്യമായി പ്രബോധനം നടത്തുകയും സ്വഹാബികൾക്ക് ഉപദേശം നൽകുകയും ചെയ്ത കേന്ദ്രം ?

ദാറുൽ അർഖം


51) നബി(സ) സുജൂദിൽ ആയിരിക്കുമ്പോൾ നബി(സ)യുടെ തലയിൽ പാറക്കല്ലിടാൻ വന്ന ഖുറൈ ഷി നേതാവ് ?

അബൂ ജഹൽ


52) നബി(സ) യുടെ കഴുത്തിൽ ചീഞ്ഞളിഞ്ഞ കുടൽ മല ഇട്ട ക്രൂരൻ ആര് ?

ഉഖ്ബത്ത് ബ്നു അബീമുഈത്ത


53) നബി(സ)യെ വാസ്ഥവമാക്കിയതിന്റെ പേരിൽ ഉമയ്യത്തിന്റെ പീഢനം ഏറ്റുവാങ്ങിയ മഹാൻ ആര് ?

ബിലാൽ (റ)


54) നബി(സ)യോട് അന്ധനായ അബ്ദുല്ലഹിബ്നു ഉമ്മു മഖ്തൂം (റ) നെ ശ്രദ്ധിക്കാൻ ആഹ്വാനം ചെയ്ത ഇറക്കിയ സൂറത്ത് ?

സൂറത്തു അബസ


55) നബി(സ) യെ വധിക്കാൻ പുറപ്പെട്ട് ത്വാഹ സൂറത്ത് കേട്ട് ഇസ്ലാം സ്വീകരിച്ച മഹാൻ ?

ഉമർ (റ)


56) നബി(സ)യും ബനു ഹാശിം കുടുംബവും ശത്രുക്കളുടെ ബഹിഷ്ക്കരണത്തിന് ഇരയായത് എ ത വർഷം ?

3 വർഷം


57) നബി(സ)യുടെ ഏറ്റവും ചെറിയ മകൾ ആരാണ് ?

ഫാത്വിമ ബീവി


58) ഉസ്മാൻ(റ) വിവാഹം കഴിച്ച നബി(സ)യുടെ രണ്ട് മക്കൾ ആരാണ് ?

ഉമ്മു കുൽസു,റുഖിയ്യ


59) നബി(സ)ക്ക് വിളിപ്പേര് പറഞ്ഞിരുന്നത് ഏത് മകനിലേക്ക് ചേർത്ത് കൊണ്ടാണ് ?

ഖാസിം


60) നബി(സ)യുടെ മരണശേഷം ജീവിച്ച ഏക മകൾ ?

ഫാത്വിമ ബീവി


61) ഖദീജ ബീവിയടെ മരണശേഷം നബി(സ)ആദ്യം വിവാഹം ചെയ്തത് ആരെ ?

സൗദാ ബീവി


62) ഖദീജ ബീവിയുടെ മരണ ശേഷം നബി(സ)ക്ക് ആഗാതമുണ്ടായ മറ്റൊരു മരണം ? പിത്വവ്യൻ അബൂ ത്വാലിബിന്റെ മരണം

63) താഇഫിലേക്കുള്ള യാത്രയിൽ നബി(സ)യുടെ കൂടെയുണ്ടായ അനുചരൻ ?

സൈദ്ബ്നു ഹാരിസ് (റ)


64) നബി(സ) ഇസ്റാഅ് മിഅ്റാജ് നടത്തിയ വാഹനം ?

ബുറാഖ്


65) ഇസ്റാഅ് മിഅ്റാജ് യാത്രയിൽ നബി(സ)യുടെ കൂട്ടാളി ?

ജിബ്രീൽ


66) മിഅ്റാജിന്റെ സമ്മാനമായി നബി(സ)ക്ക് അല്ലാഹു നൽകിയത് എന്താണ് ?

അഞ്ച് വഖ്ത് നിസ്ക്കാരം


67) നബി(സ) ഹിജ്റ പോകുമ്പോൾ നബി(സ)യുടെ വിരിപ്പിൽ കിടന്നത് ആരാണ് ?

അലി(റ)


68) ഹിജ്റ യാത്രക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ നബി(സ) ഓതിയ ആയത്ത്.ഈ ആയത്തോതിയ പോൾ ശത്രുക്കളൊക്കെ ഉറക്കത്തിലേക്ക് വീണെന്നാണ് ചരിത്രം ?

യാസീൻ 9


69) ഹിജ്റ യാത്രയിൽ നബി(സ) യും സിദ്ധിഖ് (റ) യും താമസിച്ചത് എവിടെയാണ് ?

സൗർ ഗുഹയിൽ


70) സൗർ ഗുഹയിൽ നബി(സ) യും സിദ്ധീഖ്(റ) യും താമസിച്ചത് എത്ര ദിവസമാണ് ?

3 ദിവസം


71) നബി(സ) യെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇനാം പ്രഖ്യാപിക്കച്ചത് എന്താ ണ് ?

100 ഒട്ടകം


72) നബി(സ) യുടെ മക്കാ ജീവിതം എത്ര ദിവസമായിരുന്നു ?

53 വർഷം


73) നബി(സ)ക്ക് മക്കയിൽ അവതരിപ്പക്കപ്പെട്ട സൂറത്ത് എത്ര ?

23


74) മദീനയിൽ നബി(സ) ആദ്യമായി ഇറങ്ങിയ സ്ഥലം ?

ഖുബാഅ്


75)നബി(സ)യുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലം എവിടെയാണ് ?

അബു അബുൽ അൻസ്വാരിയുടെ വീട്ടിൽ


76) നബി(സ)യുടെ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് നിർമിക്കപ്പെട്ട പ്രസിദ്ധമായ മസ്ജിദ് ? മസ്ജിദുന്നബവി

77) നബി(സ) പങ്കെടുത്ത യുദ്ധങ്ങൾക്ക് പറയുന്ന പേര് ?

ഗസ്വത്ത്


78) നബി(സ) പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് പറയുന്ന പേര് ?

സരിയത്ത്


79) ബദ്ർ യുദ്ധം നടന്നത് എപ്പോഴാണ് ?

ഹിജ്റ 2


80) നബി(സ) ജനനം ആനക്കലഹ വർഷം എത്രയായിരുന്നു

ഒന്ന്


81) ഉമ്മ വഫാത്താകുമ്പോൾ നബി(സ)പ്രായമെത്രയായിരുന്നു 

ആറ്

82) ഉമ്മയുടെ മരണ ശേഷം നബി(സ) യെ പോറ്റിയത് ആര് 

ഉമ്മു ഐമൻ (റ)


83) നബി(സ) മാതാവ് വഫാത്തായത് എവിടെ വെച്ച് 

അബവാഹ്


84) ബദറിൽ തടവ് പുള്ളിയായി പിടിക്കപ്പെട്ട നബി(സ)യുടെ മരുമകൻ? അബുൽ ആസ്വിബ്നു റബീഹ്


85) ബദർ യുദ്ധ വേളയിൽ മദീനയിൽ വഫാത്തായ പ്രവാചക പുത്രി? 

റുഖിയ്യ ബീവി (റ)


86) നബി(സ)യുടെ കരങ്ങളാൽ കൊല്ലപ്പെട്ട ഏക ശത്രു? 

ഉബയ്യുബ്നു ഖലഫ്


87) ഉഹ്ദിൽ നബി(സ)ക്ക് പ്രതിരോധമായി നിന്നത് കാരണം എഴുപതിലധികം മുറിവുകൾ ഏറ്റ സ്വഹാബി? 

അബൂ ത്വൽഹ (0)


88) നബി(സ) വിവാഹം ചെയ്ത ഉമർ(റ)യുടെ മകൾ 

അഫ്സ ബീവി


89) ഉമ്മുൽ മസാഖീൻ എന്ന അറിയപ്പെട്ട പ്രവാചക പത്നി? 

സൈനബാ ബീവി (റ)

90) ഖംദക് പ്രതിരോധ മാർഗം നബി(സ)ക്ക് പറഞ്ഞ് കൊടുത്ത പേർഷ്യകാരനായ സ്വഹാബി? 

സൽമാനുൽ ഫാരിസ് (റ)


91) ഹുദൈബിയ്യ സന്ധിയിൽ നബി(സ)ക്ക് വേണ്ടി എഴുതിയത് ആര്?

അലി(റ)


92) നബി(സ) സീലായി ഉപയോഗിച്ചിരുന്ന മോതിരത്തിൽ കൊത്തിവെക്കപ്പെട്ടത് എന്തായിരുന്നു?

മുഹമ്മദ് റസൂലുള്ള


93) നബി(സ)യോടുള്ള ആദരവ് സൂചകമായി ധാരാളം സമ്മാനങ്ങളും അടിമകളെയും കൊടുത്തയച്ച മിസ്റിലെ ഭരണാധികാരി? 

മുഖൗകിസ്


94)ചെങ്കണ്ണ് ബാധിച്ച സ്വഹാബിയുടെ കണ്ണിനെ നബി(സ) തന്റെ തുപ്പുനീര് കൊണ്ട് സുഖപ്പെടുത്തി ഏതാണ് സ്വഹാബി

അലി(റ)


95)വിജയിയായി മക്കയിലേക്ക് നബി(സ)പ്രവേശിക്കുമ്പോൾ കൂടെ ഒട്ടക പുറത്ത് ഉണ്ടായിരുന്നത് ആര്?

ഉസാമത്തബ്നു സൈദ് (റ)


96) മക്ക വിജയ ശേഷം നബി(സ)തങ്ങൾ മക്കയിൽ എത്ര വർഷം താമസിച്ചു?

12 ദിവസം


97) നബി(സ)യുടെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം എവിടെ വെച്ചായിരുന്നു

അറഫാ മൈതാനിയിൽ


98)നബി(സ)ക്ക് രോഗം മൂർഛിച്ചപ്പോൾ എല്ലാ ഭാര്യമാരുടെയും സമ്മതത്തോട് കൂടി ആരുടെ വീട്ടി ലാണ് താമസിച്ചത്?

ആയിഷ ബീവി


99) നബി(സ)ക്ക് രോഗം ബാധിച്ചപ്പോൾ പകരം ഇമാം നിൽക്കാൻ നിർദേശിച്ചത് ആരോടായിരുന്നു 

അബൂബക്കർ സിദ്ധീഖ് (റ)


100) നബി(സ)ക്ക് 12 വർഷത്തോളം സേവനം ചെയ്ത സ്വഹാബി 

അനസ് ബ്നു മാലിക്ക്(റ)

എല്ലാവിധ ഇസ്ലാമിക് ക്വിസ് ചോദ്യോത്തരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post

News

Breaking Posts