BJP ചരിത്രം പാഠപുസ്തകത്തില്‍, കമ്യൂണിസ്റ്റ് ചരിത്രം ഒഴിവാക്കി നാഗ്പൂര്‍ വാഴ്‌സിറ്റി

Nagpur University introduces history of BJP in syllabus,BJP ചരിത്രം പാഠപുസ്തകത്തില്‍, കമ്യൂണിസ്റ്റ് ചരിത്രം ഒഴിവാക്കി; തീരുമാനവുമായി നാഗ്പൂര്‍ വാഴ്‌സി


ബി.ജെ.പിയുടെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി നാഗ്പൂര്‍ സര്‍വകലാശാല (രാഷ്ട്രസന്ത് തുക്‌ടോജി മഹാരാജ് സര്‍വകലാശാല). എം.എ. ഹിസ്റ്ററി പാഠപുസ്തകത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ഒഴിവാക്കി പുതുതായി ബി.ജെ.പിയുടെ ചരിത്രവും രാമജന്മഭൂമി പ്രസ്ഥാനവും ഉള്‍പ്പെടുത്തിയത്. പ്രാദേശിക പാര്‍ട്ടികളുടെ ചരിത്രവും ഒഴിവാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ക്ക് സര്‍വകലാശാല ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് പ്രാക്ടീസ് അംഗീകാരം നല്‍കി. ദീപാവലിക്ക് ശേഷം ആരംഭിക്കുന്ന എം.എ. ഹിസ്റ്ററി നാലാം സെമസ്റ്ററിലാണ് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുക.

ദേശീയ വിദ്യാഭ്യാസ നയപ്രകാരം എം.എ. ഹിസ്റ്ററി കോഴ്സിന്റെ നാലാം സെമസ്റ്ററില്‍ വരുത്തിയ മാറ്റങ്ങളിലാണ് വിവാദ തീരുമാനവും ഉള്‍പ്പെട്ടത്. ഇതനുസരിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രാദേശികപാര്‍ട്ടിയുടേയും ചരിത്രമൊഴിവാക്കിയതെന്നാണ് സര്‍വകലാശാല ന്യായീകരണം. ജനസംഘ കാലഘട്ടത്തിനു ശേഷമുള്ള ബി.ജെ.പിയുടെ വളര്‍ച്ചയും വികാസവുമാണ് ഉള്ളടക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പാര്‍ട്ടി രൂപീകരണ രീതിയും സുസ്ഥിരഭരണവും ഉള്‍പ്പെടും. ഇന്ത്യന്‍ ജനതയില്‍ സ്വാധീനം ചെലുത്തിയ 1980 മുതല്‍ 2000 വരെയുള്ള പ്രധാന പ്രസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് രാമജന്മഭൂമി പ്രസ്ഥാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, സര്‍വകലാശാലാ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. 2019-ല്‍ ബി.എ. ഹിസ്റ്ററി പാഠ്യപദ്ധതിയില്‍ ഇതേ സർവ്വകലാശാല ആര്‍.എസ്.എസ്. ചരിത്രമുള്‍പ്പെടുത്തിയതും ഏറെ വിവാദമായിരുന്നു

Post a Comment

Previous Post Next Post

News

Breaking Posts