അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ

 

higher-education-news,അധ്യാപകരാവൻ ഇനി അധ്യാപക ബിരുദം: എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഉടൻ,

അധ്യാപകരാവാനുള്ള മിനിമംയോഗ്യത ബിരുദമാക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുമെന്ന് ഉറപ്പായി. ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ്. കോഴ്സുകൾ ഒഴിവാക്കി അധ്യാപക ജോലിക്കായി സംയോജിത ബിരുദം നടപ്പാക്കാനാണ് പദ്ധതി. അധ്യാപക ബിരുദ പ്രവേശത്തിന് കേരളത്തിൽ പ്രത്യേകം അഭിരുചിപ്പരീക്ഷ നടത്തും. അധ്യാപക ജോലിക്ക് കാര്യക്ഷമത ഉള്ളവരെ കണ്ടെത്താനാണിത്. ഇത്തരത്തിലുള്ള ശുപാർശകളുള്ള റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി. ഉടൻ സർക്കാരിന് കൈമാറും.

അധ്യാപകബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റാനാണ് കേന്ദ്രനിർദേശം. സ്കൂൾ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും കേന്ദ്ര നിർദേശമുണ്ട്. എന്നാൽ ഈ കേന്ദ്രഘടന കേരളം ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ പ്രീ- സ്കൂൾമുതൽ ഹയർ സെക്കൻഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപകബിരുദ കോഴ്സുകളാവും നടപ്പാക്കുക. അധ്യാപകരാവാൻ കുറഞ്ഞയോഗ്യത ബിരുദമായി നിശ്ചയിക്കണമെന്നാണ് സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിച്ച ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നത്. ഈ സമിതിയും അഭിരുചിപ്പരീക്ഷ എന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. 

അധ്യാപകർക്ക് സംയോജിത ബിരുദം

അധ്യാപക ബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റുന്നത്തോടെ നിലവിലെ പഠന സമ്പ്രദായം അടിമുടി മാറും. കേന്ദ്ര നിർദേശ പ്രകാരമുള്ള സംയോജിത ബിരുദ കോഴ്സുകൾ ആരംഭിക്കിമ്പോൾ ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്സുകൾ ഇല്ലാതാവും. സംസ്ഥാനത്ത് ആകെ സർക്കാർ തലത്തിൽ 38 ഡിഎൽഎഡ് കേന്ദ്രങ്ങളുണ്ട്. എയ്ഡഡ് മേഖലയിൽ 64 എണ്ണവും സ്വാശ്രയ മേഖലയിൽ 100 എണ്ണവുമുണ്ട്. . 4 സർക്കാർ സ്ഥാപനങ്ങൾ അടക്കം ആകെ 187 ബിഎഡ് സെന്ററുകളും കേരളത്തിലുണ്ട്. പുതിയ നിർദേശം നടപ്പായാൽ ഈ കേന്ദ്രങ്ങൾ പൂട്ടേണ്ടിവരും. ബിഎഡ് പഠനത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ല എന്ന് നിർദേശമുണ്ട്. ഇതിനു പകരം, ബഹുതലവിഷയങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രമായി മാറ്റാനാണ് കേന്ദ്രനിർദേശം.

Post a Comment

Previous Post Next Post

News

Breaking Posts