ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

inspire she scholarship 2023,ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം,


പ്രതിവർഷം 80,000 രൂപ വരെ ലഭിക്കുന്ന ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കിവരുന്ന ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research) സ്കോളർഷിപ്പിന്റെ ലക്ഷ്യം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രി പഠനം നടത്തുന്നവർക്കാണ് അവസരം. നവംബർ 9 വരെ ഓൺലൈനായി അപേക്ഷ നൽകാം. പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇപ്പോൾ ഒന്നാം വർഷ ബിരുദത്തിനും ഇന്റഗ്രേറ്റഡ് ബിരുദത്തിനും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രത്തിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി /എംഎസ് വിദ്യാർത്ഥികളായിരിക്കണം, അപേക്ഷകർ. 2023 ൽ പ്ലസ് ടു വിജയിച്ചവരെ മാത്രമേ പരിഗണിക്കൂ. അപേക്ഷകരുടെ പ്രായം, 17നും 22നും ഇടയിലായിരിക്കണം.
വിശദ വിവരങ്ങൾ https://online-inspire.gov.in/ വെബ് സൈറ്റിലുണ്ട്.

NOTIFICATION

Post a Comment

Previous Post Next Post

News

Breaking Posts