പ്ലസ്ടു കഴിഞ്ഞവര്‍ക്കും അധ്യാപകരാകാം

 

teaching-courses-after-12th,പ്ലസ്ടു കഴിഞ്ഞവര്‍ക്കും അധ്യാപകരാകാം,

അധ്യാപകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞാല്‍ കേരളത്തില്‍ പഠിക്കാം.

എലമെന്ററി എജുക്കേഷൻ ഡിപ്ലോമ കോഴ്സ്: 

കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐ.കൾ) നടത്തുന്ന, രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ എലെമൻററി എജുക്കേഷൻ (ഡി.എൽ.എഡ്.) പ്രോഗ്രാം നടത്തുന്നു. ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്.) കോഴ്സിന്റെ പേരാണ് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ എന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് പുനർനാമകരണം ചെയ്തത്.
യോഗ്യത: 50 ശതമാനം മാർക്കോടെ (ഒ.ബി.സി.-45 ശതമാനം, പട്ടിക വിഭാഗം-പാസ്) കേരള ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാരൊഴികെയുള്ളവരിൽ മൂന്നു ചാൻസിൽ കൂടുതൽ എടുത്ത് (സേവ് എ ഇയർ, ചാൻസ് ആയി പരിഗണിക്കും) യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം 17-നും 33-നും ഇടയ്ക്കായിരിക്കണം. ഒ.ബി.സി.ക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. അപേക്ഷ: ഗവൺെമൻറ്/എയ്ഡഡ് സ്ഥാപനങ്ങൾക്ക്‌ ഒരു വിജ്ഞാപനവും സ്വാശ്രയ സ്ഥാപനങ്ങൾക്ക് മറ്റൊരു വിജ്ഞാപനവും (education.kerala.gov.in) ഇറക്കും.

സീറ്റുകൾ

  • സ്വാശ്രയ സ്ഥാപനങ്ങളിൽ ഓരോ മീഡിയത്തിനും അനുവദിച്ച സീറ്റിൽ 50 ശതമാനം സീറ്റ് ഓപ്പൺ മെറിറ്റും 50 ശതമാനം, മാനേജ്മെൻറ് സീറ്റുമാണ്.
  • ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന ടി.ടി.ഐ. കളിൽ 50 ശതമാനം സീറ്റുകളിൽ പൊതു മെറിറ്റ് അടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകളിൽ അതതു ന്യൂനപക്ഷ സമുദായ വിഭാഗത്തിൽനിന്നും യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകും.
  • മൈനോറിറ്റി വിഭാഗത്തിൽ പെടാത്ത ടി.ടി. ഐ. കളിൽ 20 സീറ്റുകളിൽ മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. അർഹത നിർണയിക്കുന്ന രീതി ബന്ധപ്പെട്ട പ്രോെസ്പക്ടസിൽ വിശദീകരിച്ചിരിക്കും.
  • സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം മാനേജ്മെൻറ് സീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ അതത് മാനേജർമാർ നികത്തും. യോഗ്യതാ പരീക്ഷാ മാർക്കിന് 65-ഉം ഇൻറർവ്യൂ മാർക്കിന് 35-ഉം ശതമാനം വെയ്റ്റേജ് നൽകിയാണ് പ്രവേശന അർഹത നിർണയിക്കുന്നത്.
  • ഗവൺമെന്റ്‌/എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും ഒന്നു വീതം റവന്യൂ ജില്ലയിലേക്കേ ഒരാൾക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന റവന്യൂ ജില്ലയിൽ, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, മുൻഗണന നിശ്ചയിച്ച് അപേക്ഷയിൽ നൽകണം.
  • ഡിപ്ലോമ ഇൻ എലെമൻററി എജുക്കേഷൻ ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം കോഴ്സുകൾ, ഹിന്ദി (സ്വാശ്രയം) കോഴ്സുകളും ഉണ്ട്. വിശദാംശങ്ങൾ അടങ്ങുന്ന ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ/പ്രോസ്പെക്ടസ് education.kerala.gov.in ൽ ലഭ്യമാക്കും.

നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കേരളത്തിലെ മൂന്നു സർക്കാർ, ഒൻപത് സർക്കാർ അംഗീകൃത സ്വാശ്രയ, പ്രീ പ്രൈമി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (പി.പി.ടി.ടി.ഐ.) രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സിന്‌(മുമ്പ് പ്രീ -പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു) നടത്തുന്നു. ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, 45 ശതമാനം മാർക്കോടെ (ഒ.ബി.സി.-43 ശതമാനം, പട്ടിക വിഭാഗം - യോഗ്യതാ കോഴ്സ് ജയിച്ചാൽ മതി) ജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് ഹയർ സെക്കൻഡറി മാർക്ക് വ്യവസ്ഥ ബാധകമല്ല.

സ്ഥാപനങ്ങളുടെ പട്ടിക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം education.kerala.gov.in ൽ ലഭ്യമാക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർ (പട്ടിക വിഭാഗക്കാർ ഒഴികെ), അതത് സ്ഥാപനത്തിന്റെ മാനേജരുടെ പേരിൽ എടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടിെവക്കണം.

Post a Comment

Previous Post Next Post

News

Breaking Posts