കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ നേടാം

kerala govt temporary jobs,കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ നേടാം

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവുകൾ

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

വാക്ക് ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച് ഡബ്ലിയു സി ഡിസ്‌പെന്‍സറിലേക്കുള്ള ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍, (പാലസ് റോഡ്, പാട്ടുരായ്ക്കല്‍) പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റില്‍ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 8113028721.

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെ അഭിമുഖം നടത്തുന്നു. കോമേഴ്‌സ്, മാത്ത്‌സ്, ഇക്കണോമിക്‌സ് അധ്യാപകര്‍, കമ്പ്യൂട്ടര്‍ സ്റ്റാഫ്/ ഫാക്കല്‍റ്റീസ്, സെയില്‍സ് അസോസിയേറ്റസ്, സൂപ്പര്‍വൈസേഴ്‌സ്, എസ് എ പി ട്രെയ്‌നര്‍, ഫ്‌ളോര്‍ മാനേജര്‍/ സൂപ്പര്‍വൈസേഴ്‌സ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനേഴ്‌സ്, ലേബഴ്‌സ്, ബില്ലിങ് അസോസിയേറ്റസ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്‌സ്, കുക്ക്, ഹെല്‍പ്പേഴ്‌സ് തുടങ്ങിയവയാണ് ഒഴിവുകള്‍. ബി എസ് സി/ എം എസ് സി മാത്ത്‌സ്, എം എ ഇക്കണോമിക്‌സ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സര്‍ട്ടിഫൈഡ്, പ്രൊഫഷനല്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എല്‍ സി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 9446228282, 2333742.

ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്

പൂന്തുറ സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 2023 ജനുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഭിമുഖം. വി.എച്ച്.എസ്.സി ഇ.സി.ജിയും ഒ. ജി മെട്രിക്‌സുമാണ് യോഗ്യത. നിലവിലുള്ള ഒരൊഴിവിലേക്കാണ് അഭിമുഖം നടത്തുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2380427.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു. താത്പര്യമുള്ള വിമുക്തഭടന്മാര്‍ ബയോഡാറ്റ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. ചിറ്റൂര്‍ മേഖലയിലെ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

നാഷണൽ ആയുഷ് മിഷൻ വാക്ക് ഇൻറർവ്യൂ

നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച്.ഡബ്യു.സി ഡിസ്പെൻസറിലേക്കുള്ള ജി.എൻ.എം മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവർ ബയോഡാറ്റയും ഫോട്ടോയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അപേക്ഷാ ഫോം ലഭിക്കും. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 8113028721.

മിഷൻ കോർഡിനേറ്റർ നിയമനം

കേരള സർക്കാർ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മുഖേന നടപ്പിലാക്കുന്ന തീര മൈത്രി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മിഷൻ കോർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അല്ലെങ്കിൽ എം.ബി.എ മാർക്കറ്റിംഗ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് ഡയറക്‌ടർ ഓഫ് ഫിഷറീസ്, റീജിയണൽ ഷ്രിംപ് ഹാച്ചറി, അഴീക്കോട് എന്ന വിലാസത്തിൽ ജനുവരി 5 നകം അപേക്ഷകൾ സമർപ്പിക്കണം.
പ്രായപരിധി 45 വയസ്സ് കവിയരുത്. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6282936056, 9745470331.

വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, എ.എന്‍.എം, സ്വീപ്പര്‍, അറ്റന്‍ഡര്‍ തസ്തികകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. നിലവിലുള്ള അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വര്‍ഷം കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറിയുടെ ചേമ്പറില്‍ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.

Post a Comment

Previous Post Next Post

News

Breaking Posts