സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍

kerala govt temporary jobs,സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍

അക്കൗണ്ടന്റ്: താത്‌ക്കാലിക ഒഴിവ്

ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷന്റെ കീഴില്‍ ചമ്പക്കുളം, ഭരണിക്കാവ്, കഞ്ഞിക്കുഴി ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി. ഓഫീസിലേക്ക് താത്‌ക്കാലിക അക്കൗണ്ടന്റ് ഒഴിവ്. യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കോമേഴ്‌സ് ബിരുദം. ടാലി, ടൂ വീലര്‍ ലൈസെന്‍സ് എന്നിവ അഭികാമ്യം. അപേക്ഷകര്‍ പ്രസ്തുത ബ്ലോക്കില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
ബയോഡേറ്റയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപ്രതം എന്നിവയോട് കൂടി ആര്‍.കെ.ഐ.- ഇ.ഡി.പി. (ചമ്പക്കുളം) എസ്.വി.ഇ.പി. (ഭരണിക്കാവ്, കഞ്ഞിക്കുഴി) ബ്ലോക്ക് എന്ന വിലാസത്തില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. പ്രത്യേക എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവ്

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 3ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.
ഫോൺ: 0484 2777489

സെയില്‍സ്മാന്‍ സ്ഥിരം ഒഴിവ്

എറണാകുളത്തെ കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ (ശമ്പളം 19900-63200) എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് സി ഫിഷ് പ്രോസസിങ് ടെക്‌നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് കാറ്ററിങ് മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും. പ്രായപരിധി- 18-27 വയസ് (ഇളവുകള്‍ അനുവദനീയം). താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.

എന്‍ജിനീയര്‍ നിയമനം

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റിഡ് എന്‍ജിനീയറെ നിയമിക്കുന്നു. യോഗ്യത- സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്. ഇവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷം പോളിടെക്‌നിക് ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവര്‍ഷം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിലോ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ രണ്ടുവര്‍ഷം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 10 വര്‍ഷം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിലോ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കും. അവസാന തീയതി ഫെബ്രുവരി മൂന്ന്. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- സെക്രട്ടറി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്, ചാവക്കാട് പി ഒ, മണത്തല 680506. ഫോണ്‍: 0487 2507688.

ജില്ലാതല റിസോഴ്സ് പേഴ്സൺ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി (Prime Ministers Formalization of Micro Food Processing Enterprises – PMFME) യുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്സൺ മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: വിരമിച്ച സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ /ബാങ്ക് ഒഫീഷ്യൽസ് /ഇൻഷുറൻസ് ഏജൻസ് /ബാങ്ക് മിത്രാസ് /ഇൻഡിവിജ്വൽ പ്രൊഫഷണൽസ് ( ഭക്ഷ്യ സാങ്കേതിക വിദ്യയിൽ ഡിപ്ലോമ /ഡിഗ്രി അല്ലെങ്കിൽ ഭക്ഷ്യ എൻജിനീയറിങ്/ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിൽ അനുഭവപരിചയം അഭികാമ്യം).
മേൽ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബാങ്കിങ്ങിലും ഡിപിആർ തയ്യാറാക്കുന്നതിലും പരിചയമുള്ളവരേയും പരിഗണിക്കും. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം ഫെബ്രുവരി 03 നു മുമ്പായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484- 2421461, 7907025326.

മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക്‌ അഭിമുഖം

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നിലവിലുള്ള ഓരോ ഒഴിവുകളിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിലാണ് അഭിമുഖം.
എം ബി ബി എസ് അല്ലെങ്കിൽ തുല്യ യോഗ്യത കോഴ്സ് /മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ അംഗീകാരമുള്ള രജിസ്ട്രേഷൻ എന്നി യോഗ്യതകൾ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ അല്ലെങ്കിൽ ആർ സി ഐ അംഗീകൃത യൂണിവേഴ്സിറ്റി/കോളേജ്/കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവ. ഓഫ് ഇന്ത്യ/യു ജി സി അംഗീകൃത സർവ്വകലാശാല തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും തത്തുല്യമായ രണ്ട് വർഷത്തെ കോഴ്സ്, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്ട്രേഷൻ തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകുക.
പ്രായപരിധി : 18 – 45 വയസ്

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ് ഓഫീസർ, ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത ജി.എൻ.എം/ബി.എ.സ്.സി നഴ്‌സിങ് കോഴ്‌സ് വിജയവും നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് നഴ്‌സിങ് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യത.
അംഗീകൃത എ.എൻ.എം കേഴ്‌സ് സർട്ടിഫിക്കറ്റ്, കേരള നേഴ്‌സ് ആൻഡ് മിസ്‌വൈവ്‌സ് കൗൺസിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ജെ.പി.എച്ച്.എൻ തസ്തികയിലേക്കുള്ള യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഫെബ്രുവരി ഒന്നിന് കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടർ അറിവ്, വേഡ് പ്രൊസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ‌ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0483 2735324.

മെഡിക്കൽ കോളേജിൽ ഒഴിവ്

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC & UG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ജനറൽ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു. കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്. ഫോൺ; 04812563612,2563611

Post a Comment

Previous Post Next Post

News

Breaking Posts