കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ സ്കൂളുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ L.P School Teacher (Malayalam Medium), U.P School Teacher (Malayalam Medium) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ സ്കൂളുകളില്‍ L.P School Teacher , U.P School Teacher പോസ്റ്റുകളിലായി മൊത്തം 5500+ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
വിശദമായ വിവരണം
- സ്ഥാപനത്തിന്റെ പേര് കേരള വിദ്യാഭ്യാസ വകുപ്പ്
- ജോലിയുടെ സ്വഭാവം Kerala Govt
- Recruitment Type Direct Recruitment
- കാറ്റഗറി നമ്പര്‍ CATEGORY NO: 707/2023, 709/2023
- തസ്തികയുടെ പേര് L.P School Teacher (Malayalam Medium), U.P School Teacher (Malayalam Medium)
- ഒഴിവുകളുടെ എണ്ണം 5500+ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍)
- Job Location All Over Kerala
- ജോലിയുടെ ശമ്പളം Rs.35,600-75,400/
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- ഗസറ്റില്‍ വന്ന തീയതി 2023 ഡിസംബര്‍ 30
- അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 31
- ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/
ഒഴിവുകള്‍
Post Name | Vacancy | Salary |
U.P School Teacher (Malayalam Medium) | Anticipated Vacancies | Rs.35,600-75,400/- |
L.P School Teacher (Malayalam Medium) | Anticipated Vacancies | Rs.35,600-75,400/- |
SL No | District | LP (Cat.No.516/2019) | UP (Cat.No. 517/2019) |
---|---|---|---|
1 | Thiruvananthapuram | 358 | 261 |
2 | Kollam | 314 | 106 |
3 | Pathanamthitta | 202 | 28 |
4 | Alappuzha | 164 | 103 |
5 | Kottayam | 119 | 41 |
6 | Idukki | 67 | 42 |
7 | Ernakulam | 99 | 126 |
8 | Thrissur | 342 | 162 |
9 | Palakkad | 211 | 152 |
10 | Malappuram | 1000 | 265 |
11 | Kozhikode | 389 | 276 |
12 | Wayanad | 66 | 54 |
13 | Kannur | 108 | 126 |
14 | Kasaragod | 324 | 284 |
Total | 3763 | 2026 |
പ്രായപരിധി
U.P School Teacher (Malayalam Medium)
- 18 – 40. Only candidates born between 02.01.1983 and 01.01.2005 (both dates included) are eligible to apply for this
- post. Other Backward Communities and SC/ST candidates are eligible for usual age relaxation.
L.P School Teacher (Malayalam Medium)
- 18 – 40. Only candidates born between 02.01.1983 and 01.01.2005 (both dates included) are eligible to apply for this
- post. Other Backward Communities and SC/ST candidates are eligible for usual age relaxation.
വിദ്യഭ്യാസ യോഗ്യത
U.P School Teacher (Malayalam Medium)
1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം .
2) കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
സർവ്വകലാശാലകൾ കേരളത്തിലെ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed / BTLT യോഗ്യതയും നേടിയിരിക്കണം .
3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( കെ – ടെറ്റ് ) പാസ്സായിരിക്കണം .
L.P School Teacher (Malayalam Medium)
1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണ.
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം .
2) കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം .
3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( കെ – ടെറ്റ് ) പാസ്സായിരിക്കണം .
പരീക്ഷയ്ക്ക് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കേരള വിദ്യാഭ്യാസ വകുപ്പ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ് .
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment