വിവിധ സര്‍ക്കാര്‍ താല്‍ക്കാലിക ജോലികള്‍ നേടാം – നേരിട്ട് ഇന്റര്‍വ്യൂ മാത്രം

kerala govt temporary jobs,വിവിധ സര്‍ക്കാര്‍ താല്‍ക്കാലിക ജോലികള്‍ നേടാം – നേരിട്ട് ഇന്റര്‍വ്യൂ മാത്രം,

നൈറ്റ് വാച്ച്മാൻ അഭിമുഖം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ്‌ യോഗ്യതയുള്ള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക്‌ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.

താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെന്റർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
യോഗ്യത – എസ് എസ് എൽ സി, കാർപ്പെന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെന്ററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായം പരിധി – 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രതിമാസ ശമ്പളം – 18000 രൂപ.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0484-2422458.

അസിസ്റ്റന്റ് മാനേജർ കരാർ നിയമനം

കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.labourwelfarefund.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു.
ജനറൽ നഴ്സിംഗ് മിഡ് വൈഫറി / ബി.എസ്‌സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 18നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 17,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനായോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഫെബ്രുവരി 19 വൈകിട്ട് അഞ്ചു മണി.
ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും, ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474 2575050

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ കാര്യാലയത്തിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ താത്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തിരുന്ന അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഡമോൺസ്ട്രേറ്റർ തസ്തികയിൽ നിയമനം

കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ. എൻജിനിയറിങ് കോളജ്, കോട്ടയം) ആർക്കിടെക്ചർ എൻജിനിയറിങ് വിഭാഗത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ഡമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ ആളെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 7നു രാവിലെ 11ന് ആർക്കിടെക്ചർ വിഭാഗത്തിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.rit.ac.in, 0481-2506153, 0481-2507763.

വാക് ഇന്‍ ഇന്റര്‍വ്യു

ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ,ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ന്യൂട്രിഷന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് എന്നിവയിലേതിലെങ്കിലും എം.എസ്.സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയം അഭികാമ്യമാണ്. 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 12 ന് രാവിലെ 10 മുതല്‍ 12 വരെ ഇടുക്കി കളക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-221868.

ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിൽ ഒരു വർഷകാലയളവിൽ താത്കാലികമായി എച്ച് ഡി എസ് നു കീഴിൽ 13 ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
യോഗ്യത പ്രീഡിഗ്രി, ഗവ അംഗീകൃത ഡിഎംഎൽടി കോഴ്‌സ് പാസ്, കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯, പ്രായ പരിധി 35 വയസ്സിൽ താഴെ. സ്റ്റൈപ്പ൯്റ് 10,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അസൽ പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ഫെബ്രുവരി 06 ന് രാവിലെ 10.30 ന് എത്തിച്ചേരണം.

Post a Comment

Previous Post Next Post

News

Breaking Posts