ഇന്ന് വന്ന താല്‍ക്കാലിക ജോലി ഒഴിവുകള്‍

kerala govt temporary jobs,ഇന്ന് വന്ന താല്‍ക്കാലിക ജോലി ഒഴിവുകള്‍

ഫാര്‍മസിസ്റ്റ് ഒഴിവുകൾ

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും. എന്‍.സി.പി. (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) അല്ലെങ്കില്‍ സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും, ഈ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം

സാമൂഹ്യ നീതി വകുപ്പില്‍ സോഷ്യല്‍ വര്‍ക്കര്‍

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ വികലാംഗ സദനത്തില്‍ സോഷ്യല്‍ വര്‍ക്കര്‍, ജെ.പി.എച്ച്.എന്‍. വിഭാഗം ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം (കൗണ്‍സിലിംഗ് സേവന പരിചയം അഭികാമ്യം). സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് പാസായവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25-45 വയസ്സ്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഈ യോഗ്യതയുള്ളവര്‍ക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജെ.പി.എച്ച്.എന്‍ അല്ലെങ്കില്‍ എ.എന്‍.എം വിഭാഗത്തിലേക്കുള്ള യോഗ്യത: പ്ലസ്ടു, സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ പരിശീലനം. 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വയോജന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി ഫെബ്രുവരി 17-ന് രാവിലെ 10 മണിക്ക് മായിത്തറ വൃദ്ധവികലാംഗ സദനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. വിവരങ്ങള്‍ക്ക് : 0478 2816696.

സേഫ്റ്റി ഓഫീസർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും: 0484-2336000.

സ്ഥിര ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2330756.

സെക്യൂരിറ്റി ഗാർഡ് നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

എംപ്ലോയബിലിറ്റി സെൻ്ററിൽ ഒഴിവുകൾ

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെൻ്ററിൽ താഴെപ്പറയുന്ന വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10:00 മണിക്കാണ് അഭിമുഖം. മാനേജ്മെൻറ് ട്രെയിനി- (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത പ്ലസ് ടു, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (സ്ത്രീകൾ/ പുരുഷന്മാർ) യോഗ്യത പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം, കസ്റ്റമർ സർവീസ് മാനേജർ/ അസിസ്റ്റൻറ് കസ്റ്റമർ സർവീസ് മാനേജർ (സ്ത്രീകൾ /പുരുഷന്മാർ) യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം. ഫോൺ: 0471 2992609

വാക്ക് ഇൻ ഇന്റർവ്യൂ 24ന്

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നാല് ഒഴിവുകളുണ്ട്. സോഷ്യൽ വർക്ക്, സോഷ്യോളജി, സോഷ്യൽ സയൻസ്, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

മൾട്ടിപർപ്പസ് വർക്കർ നിയമനം

മലപ്പുറം ജില്ലയില്‍ നാഷണൽ ആയുഷ് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് വർക്കർമാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി നിർദിഷ്ട ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വണ്ടൂർ ഗവ. ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു.പി ഓഫീസിൽ എത്തിക്കണം. ഉദ്യോഗാർഥികൾ 2024 ഫെബ്രുവരി ആറിന് 40 വയസ് കവിയാത്തവരാകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Post a Comment

Previous Post Next Post

News

Breaking Posts