കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍

kerala govt temporary jobs,കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗിൽ എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.
50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്

സോഷ്യൽ വർക്കർ നിയമനം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്‌സ് പാസായവർക്കും സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 25-45. പ്രതിമാസം 25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29 ന് രാവിലെ 11ന് അസൽരേഖകൾ സഹിതം തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്.

അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം 21ന്

ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 9.30നും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ കത്ത് ലഭിക്കാത്തവര്‍ തലശ്ശേരി ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2344488.

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃതതി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഗവ.ആയുര്‍വേദ കോളേജില്‍ ഹാജരാകണം. ഫോണ്‍: 0497 2800167.

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയില്‍ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഫെബ്രുവരി 29നകം ആര്‍ ഐ സെന്ററില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ ബന്ധപ്പെടണം. ഫോണ്‍: 0497 2704588. ഇ മെയില്‍: ricentrekannur@gmail.com.

ഹോമിയോ ഫാര്‍മസിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് ഒഴിവുകളിലേക്ക് ദിവസ വേതനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എന്‍.സി.പി /സി.സി.പി ആണ് യോഗ്യത. ഫെബ്രുവരി 29 രാവിലെ 10 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാവണം.

ക്ലര്‍ക്ക്-കം-അക്കൗണ്ടന്റ് താത്കാലിക നിയമനം

ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) നീണ്ടകര റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലേക്ക് ക്ലര്‍ക്ക്-കം-അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബികോം, എം എസ്. ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും സഹിതം നീണ്ടകര ഓഫീസില്‍ ഫെബ്രുവരി 22 ന് രാവിലെ 10ന് നടത്തുന്ന വോക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 7593833875, 9207019320

ആരോഗ്യ കേരളം: വിവിധ തസ്തികകളില്‍ നിയമനം

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് സെക്രട്ടറി, ജെ.പി.എച്ച്.എന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 ല്‍ വിലാസത്തില്‍ ഫെബ്രുവരി 22 നകം നേരിട്ടോ, തപാലായോ അപേക്ഷിക്കണം. ഫോണ്‍: 04936 202771.

Post a Comment

Previous Post Next Post

News

Breaking Posts