• ആദ്യ പരീക്ഷ 27ന് തിരുവനന്തപുരം ജില്ലയിൽ
ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ എൽഡി ക്ലാർക്ക് പരീക്ഷകൾക്ക് ഈയാഴ്ച തുടക്കം. ജൂലൈ 27നു തിരുവനന്തപുരം ജില്ലയിലാണ് ആദ്യ പരീക്ഷ. ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെയാണു പരീക്ഷ. കൺഫർമേഷൻ നൽകിയവർക്കു പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇത് എ4 സൈസ് പേപ്പറിൽ പ്രിന്റ് എടുക്കണം. ഇതോടൊപ്പം ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. മുൻപ് തിരിച്ചറിയൽ രേഖയുടെ ഫോട്ടോ കോപ്പി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഒറിജിനൽ മാത്രം കൈയിൽ കരുതിയാൽ മതി.ഹാൾ ടിക്കറ്റ് വൈകി
ജൂലൈ 12ന് പ്രൊഫൈലിൽനിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാമെന്നാണു പിഎസി വ്യക്തമാക്കിയതെങ്കിലും പിന്നെയും 5 ദിവസം കഴിഞ്ഞ് 17നാണു തിരുവനന്തപുരം ജില്ലയിൽ ഹാൾ ടിക്കറ്റ് ലഭ്യമാക്കിയത്. മറ്റു തസ്തികകളിൽ പരി ക്ഷയ്ക്ക് 14 ദിവസം മുൻപ് കൃത്യമായി ഹാൾ ടിക്കറ്റ് ലഭ്യമാക്കാറുളള പിഎസ്സി സുപ്രധാന തസ്തികയായ എൽഡി ക്ലാർ ക്കിൽ ഈ കൃത്യത മറന്നു.
ബയോമെട്രിക് സജ്ജം
ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമ ക്കേടുകൾ തടയാൻ പരീക്ഷാഹാളിൽ ബയോമെട്രിക് പരിശോധന ഉണ്ടാകും. ബയോമെട്രിക് ഉപകരണത്തിൽ ഉദ്യോഗാർഥിയുടെ വിരൽ വച്ചാണു പരിശോധന നടത്തുക.
അസാധുവാകരുത്
ഉദ്യോഗാർഥികളുടെ ശ്രദ്ധക്കുറവു കാരണം ചില സാഹചര്യങ്ങളിൽ ഉത്തരക്കടലാസുകൾ അസാധുവാകാറുണ്ട്. മുൻപൊക്കെ റജിസ്റ്റർ നമ്പർ തെറ്റായി രേഖപ്പെടുത്തിയ കാരണത്താലായിരുന്നു കൂടുതൽ അസാധു. എന്നാൽ, ഇപ്പോൾ ഉദ്യോഗാർഥിയെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ഉത്തരക്കടലാസിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തലുകൾ നടത്തുന്ന കാരണത്താലാണ് അസാധു ഉയരുന്നത്. ഒരു ഉത്തരക്കടലാസ് രണ്ടു തവണ ഒഎംആർ സ്കാനർ വഴി മൂല്യനിർണയം നടത്തുന്നുണ്ട്. ഇതിനു കഴിയാത്ത ഉത്തരക്കടലാസുകൾ മാനുവൽ രീതിയിൽ മൂല്യനിർണയം
നടത്തും.
അസാധുഃ കാരണങ്ങൾ
- ഉത്തരക്കടലാസിന്റെ പാർട് എയിൽ റജിസ്റ്റർ നമ്പർ തെറ്റായി എഴുതുകയും തെറ്റായി ബബിൾ ചെയ്യുകയും ചെയ്യുക.
- ചോദ്യ പേപ്പറിന്റെ ആൽഫാ കോഡ് ബബിൾ ചെയ്ത ഉത്തരക്കടലാസാണു പരീക്ഷയിൽ ലഭ്യമാക്കുന്നത്. ഉദ്യോഗാർ ഥികൾ ഈ ആൽഫാ കോഡ് ബബിൾ ചെയ്യേണ്ട. ഒന്നിലധികം ആൽഫാ കോഡ് ബബിൾ ചെയ്താൽ മൂല്യനിർണയം നടക്കാതെ വരും. പ്രീ ബബിൾഡ് ആൽഫാ കോഡിൽ കേടു വരുത്തിയാൽ ഉത്തരക്കടലാസ് അസാധുവാകും.
- ഉത്തരക്കടലാസിന്റെ എ പാർട്ടോ ബി പാർട്ടോ ഇൻവിജിലേറ്റർക്കു കൈമാറാതിരിക്കുക.
- പരീക്ഷാഹാളിൽ ഇരിപ്പിടം മാറിയിരുന്നു പരീക്ഷ എഴുതുക.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പരിശോധനയ്ക്കാ യി 1.30നു തന്നെ പരീക്ഷാകേന്ദ്രത്തിൽ അനുവദിച്ച ഇരിപ്പിടത്തിൽ ഹാജരാകണം. നിശ്ചിതസമയം കഴിഞ്ഞ് ഒരു മിനിറ്റ് വൈകിയാൽ പോലും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല.
- ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. • • പരീക്ഷാ ഹാളിൽ നൽകുന്ന അഡ്രസ് ലിസ്റ്റിൽ സ്വന്തം പേരിനു നേരേ ഉദ്യോഗാർഥി ഒപ്പു രേഖപ്പെടുത്തണം.
- ഉത്തരക്കടലാസിന്റെ എ പാർട്ടിൽ റജി സ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ എഴുതുകയും ബന്ധപ്പെട്ട ബബിൾ കറുപ്പിക്കുകയും വേണം.
- ഉത്തരക്കടലാസിന്റെ ബി പാർട്ടിലാണ് ഉത്തരം രേഖപ്പെടുത്തേണ്ടത്. ഓരോ ചോദ്യത്തിന്റെയും ശരിയുത്തരത്തിനു ള്ള ബബിൾ മാത്രം പൂർണമായി കറുപ്പിക്കുക. ഉത്തരക്കടലാസിൽ മറ്റെവിടെയും ഒന്നും രേഖപ്പെടുത്താൻ പാടില്ല. അച്ചടിയിലെയോ നിർമാണത്തിലെയോ അപാകത മൂലമല്ലാതെ മറ്റൊരു കാരണത്താലും ഒഎംആർ ഉത്തരക്കടലാസ് മാറ്റി നൽകില്ല.
- ഉത്തരം രേഖപ്പെടുത്താൻ നീല, കറുപ്പ് മഷിയുള്ള ബോൾ പോയിന്റ് പേന മാത്രമേ ഉപയോഗിക്കാവൂ.
- കണക്കുകൂട്ടലുകൾ വേണ്ടിവരുമെ ങ്കിൽ ചോദ്യപുസ്തകത്തിന്റെ അവസാന പേജ് ഇതിനായി ഉപയോഗിക്കുക. ഉത്തരക്കടലാസ് ഉപയോഗിക്കരുത്. ഉത്തരക്കടലാസിൽ ദ്വാരങ്ങൾ ഇടരുത്. നനയുകയോ വൃത്തിഹീനമാകുക യോ ചെയ്യരുത്.
- പരീക്ഷാജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു ഹാളിൽ അപമര്യാദയായി പെരുമാറുകയോ,പരീക്ഷയിൽ അനാശാസ്യമാർഗങ്ങൾ അവലംബിക്കു കയോ ചെയ്യുന്നവരെ ഹാളിൽനിന്നു പുറത്താക്കും. ഈ നിർദേശങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഉത്തരക്കടലാസ് അസാധുവാക്കി ശി ക്ഷാനടപടി സ്വീകരിക്കും.
- പരീക്ഷ കഴിയുംമുൻപ് ഹാൾ വിട്ട് പുറത്തുപോകാൻ അനുവദിക്കില്ല.
- ഓരോ ശരിയുത്തരത്തിനും ഒരു മാർ ക്ക് വീതം ലഭിക്കും. ഓരോ തെറ്റിനും മുന്നിലൊന്ന് മാർക്ക് വീതം കുറയ്ക്കും. അതായത് 3 ഉത്തരം തെറ്റായി രേഖപ്പെടുത്തിയാൽ നെഗറ്റീവ് ഉൾപ്പെടെ മൊത്തം 4 മാർക്ക് നഷ്ടമാകും. ഒന്നിൽ കൂടുതൽ ഉത്തരം രേഖപ്പെടുത്തുന്നതും നെഗറ്റീവ് മാർക്കിന് ഇടയാക്കും. എന്നാൽ, ഉത്തരം രേഖപ്പെടുത്താതിരുന്നാൽ നെഗറ്റീവ് മാർക്ക് ബാധകമാവില്ല.
- പരീക്ഷ കഴിഞ്ഞശേഷം ഉത്തരക്കട ലാസിന്റെ പാർട്ട് എയും പാർട്ട് ബിയും നിശ്ചിത ഭാഗത്തുകൂടി കീറി രണ്ടു ഭാഗങ്ങളും അസിസ്റ്റന്റ് സൂപ്രണ്ടിനെ ഏൽപിച്ചശേഷമേ ഹാൾ വിട്ടുപോകാവൂ. പരീക്ഷ കഴിയും മുൻപ് എ, ബി പാർ ട്ടുകൾ മുറിച്ചു വേർപെടുത്തരുത്.
- യാത്രപ്പടിക്ക് അർഹതയുള്ളവർ പരീക്ഷാദിവസംതന്നെ ചീഫ് സൂപ ണ്ടിൽനിന്ന് അറ്റൻഡൻസ് സർട്ടിഫിക്കറ്റ് വാങ്ങണം.
Post a Comment