കൊതുകുകളെ അകറ്റാനുള്ള വീട്ടുവൈദ്യങ്ങൾ

some home remedies to get rid of mosquitoes,കൊതുകുകളെ അകറ്റാനുള്ള വീട്ടുവൈദ്യങ്ങൾ

ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ നിങ്ങൾ ജീവിക്കുമ്പോൾ, കൊതുകു (mosquitoes) ശല്യത്തിൽ  രക്ഷപ്പെടുക  എന്നത്  ഒരു  സ്വപ്നം തന്നെയാണ്. നമ്മളിൽ ഭൂരിഭാഗവും കൊതുകുകളെ അകറ്റാൻ സ്പ്രേകൾ അല്ലെങ്കിൽ കോയിലുകൾ അല്ലെങ്കിൽ ദ്രാവകങ്ങൾ ഇങ്ങനെ  പല ഐഡിയകളും വീടിനുള്ളിൽ പരീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ ഇവയിൽ ഭൂരിഭാഗവും രാസവസ്തുക്കളാണ്, മാത്രമല്ല ശ്വസിക്കാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം വീട്ടിലുള്ളവർക്ക് ദോഷം ചെയ്യുകായും ചെയ്യും, ഈ ഉൽ‌പ്പന്നങ്ങളൊന്നും  ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല. ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ (mosquitoes) ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു. കൊതുകുകളെ (mosquitoes) കൊല്ലുന്നതിനോ അകറ്റുന്നതിനോ വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം. അവ ചിലവ് കുറഞ്ഞതാണെന്ന് മാത്രമല്ല, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്.

1. വെളുത്തുള്ളി നീര്: 

വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം കൊതുകുകളെ (mosquitoes) വളരെ ഫലപ്രദമായി അകറ്റുന്നു. ഇത് കൊതുകിന്റെ പ്രശ്നത്തിന് ഉടനടി പരിഹാരമാകും.

നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:

കുറച്ച് വെളുത്തുള്ളി അല്ലികൾരണ്ട് കപ്പ് വെള്ളം എങ്ങനെ തയ്യാറാക്കാം: വെളുത്തുള്ളി അല്ലികൾ അരച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ അളവ് പകുതിയാകുന്നതുവരെ അത് തിളപ്പിക്കുക. ശേഷം, വെള്ളം തണുക്കാൻ അനുവദിക്കുക. ഈ വെളുത്തുള്ളി വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിൽ ശേഖരിക്കുക. ഈ വെളുത്തുള്ളി വെള്ളം നിങ്ങളുടെ മുറിക്ക് ചുറ്റും തളിക്കുക.വെളുത്തുള്ളി വെള്ളം നിങ്ങളുടെ ലൈറ്റ് ബൾബുകളിലോ വീടിനകത്തോ പുറത്തോ തളിക്കാം, ലൈറ്റ് ബൾബുകളുടെ ചൂട് വെളുത്തുള്ളിയുടെ സുഗന്ധം ചുറ്റും പരത്തിക്കൊണ്ട് കൊതുകുകളെയും (mosquitoes) മറ്റ് പ്രാണികളെയും അകറ്റി നിർത്തുവാൻ സഹായിക്കുന്നു.

2. ആപ്പിൾ സിഡർ വിനാഗിരി:

വിനാഗിരിയുടെ ഗന്ധം കൊതുകുകളെ (mosquitoes) വളരെയധികം അകറ്റുന്നു. ഇതുകൊണ്ട് തന്നെ ആപ്പിൾ സിഡർ വിനാഗിരി കൊതുകിനെ അകറ്റാനുള്ള വളരെ ഫലപ്രദമായ മാർഗ്ഗമാകുന്നു. ജലാശയങ്ങളിൽ നിന്ന് കൊതുക് (mosquitoes) ലാർവകളെ നശിപ്പിക്കുവാനും ഇത് വളരെ ഉപയോഗപ്രദമാണ്. ഇവയെ വേഗത്തിൽ അകറ്റാനും കൊതുക് കടി ഏൽക്കാതിരിക്കുവാനും നിങ്ങൾക്ക് ഈ വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് ശരീരത്തിൽ പുരട്ടാം.

എങ്ങനെ തയ്യാറാക്കാം:

എല്ലാ ചേരുവകളും നന്നായി ഇളക്കുക. ഒരു സ്പ്രേ കുപ്പിയിൽ ഈ മിശ്രിതം ശേഖരിക്കുക. ഈ മിശ്രിതം നിങ്ങളുടെ വീടിന് ചുറ്റും ശരിയായി തളിക്കുക. വെള്ളത്തിൽ ലയിപ്പിക്കാത്ത ആപ്പിൾ സിഡർ വിനാഗിരി വീടിന് ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റ് നനഞ്ഞ സ്ഥലങ്ങളിലും തളിക്കാം, അത് കൊതുക് ലാർവകളെ നശിപ്പിക്കും.

3. കർപ്പൂരം:

പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് കർപ്പൂരം. ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. കൊതുകുകളെ (mosquitoes) കൊല്ലുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുവാൻ കർപ്പൂരം സഹായിക്കുന്നു. കൂടാതെ, കൊതുക് കടി കുറയ്ക്കാനും ഇത് ഉപകാരപ്പെടുന്നു.

നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:

ഒരു ചെറിയ പാത്രത്തിൽ കുറച്ച് കർപ്പൂരമെടുത്ത് കത്തിക്കുക. ഇനി മുറിയുടെ എല്ലാ വാതിലുകളും ജനലുകളും അടച്ച ശേഷം ഇത് കുറഞ്ഞത്ത് അരമണിക്കൂറെങ്കിലും മുറിയിൽ വെക്കുക.

4. ഇഞ്ചിപുല്ല് എണ്ണയും മെഴുകുതിരിയും:

കൊതുകുകളെ (mosquitoes) തടയുന്നതിൽ വളരെ നന്നായി പ്രവർത്തിക്കുന്ന വളരെ ശക്തമായ അവശ്യ എണ്ണയാണ് ഇഞ്ചിപുല്ല് എണ്ണ. പല കൊതുക് നിവാരണ ഉൽപ്പന്നങ്ങളിലും ഈ എണ്ണ ഉപയോഗിക്കുന്നു. ഇത് ചർമ്മത്തിൽ പുരട്ടാം. കൂടാതെ, ഇഞ്ചിപുല്ല് എണ്ണ കലർത്തിയ മെഴുകുതിരികൾ വീട്ടിൽ നിന്ന് കൊതുകിനെ തുരത്താനും തടയാനുമുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്.

ഇഞ്ചിപുല്ല് അവശ്യ എണ്ണ എള്ളെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയിൽ തുടങ്ങിയ ഏതെങ്കിലും കാരിയർ എണ്ണ. ഇഞ്ചിപുല്ല് കലർന്ന മെഴുകുതിരി

എങ്ങനെ തയ്യാറാക്കാം:

അഞ്ച് തുള്ളി ഇഞ്ചിപുല്ല് അവശ്യ എണ്ണയും ഏതെങ്കിലും ഒരു കാരിയർ എണ്ണയും നന്നായി ചേർത്ത് ഇളക്കുക. ഇത് ചർമ്മത്തിൽ പുരട്ടാം. മുറിയിൽ നിന്ന് കൊതുകുകളെ (mosquitoes) അകറ്റാൻ ഇഞ്ചിപുല്ല് കലർന്ന മെഴുകുതിരി കത്തിച്ച് വെക്കുകയും ചെയ്യാം. ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ, ആന്റിപ്രോട്ടോസോൾ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മിക്ക പ്രാണികളേയും ക്ഷുദ്രജീവികളേയും, പ്രത്യേകിച്ച് കൊതുകുകളെയും അകറ്റുവാനുള്ള പ്രകൃതിദത്തമായ ഒരു പരിഹാരമാണ് ആര്യവേപ്പ്. ശുദ്ധമായ വേപ്പെണ്ണ മറ്റ് തരങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമാണ്. ശരീരത്തിൽ വേപ്പിൻ എണ്ണ പുരട്ടുന്നത് കൊതുകുകളെ കുറഞ്ഞത് 3 മണിക്കൂറെങ്കിലും അകറ്റി നിർത്തുവാൻ സഹായിക്കുന്നതായി കാണപ്പെടുന്നു

Post a Comment

Previous Post Next Post

News

Breaking Posts