കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം

നവംബർ 14മുതൽ 17വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യാൻ അവസരം. വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്. കേരള സ്കൂൾ ശാസ്ത്രോത്സവം 2024 നവംബർ 14, 15, 16, 17 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. ആലപ്പുഴ ജില്ലയുടേതായ പ്രതീകം ഉൾപ്പെടുത്താവുന്നതാണ്. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സിഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ സെപ്റ്റംബർ 30 ന് വൈകിട്ട് 5 നകം സന്തോഷ് സി എ, പൊതുവിദ്യാഭ്യസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭിക്കണം.
school science fair logo,കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം

Post a Comment

Previous Post Next Post

News

Breaking Posts