ഹിന്ദി അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായ് (കേൾവിക്കുറവ് – 1) സംവരണം ചെയ്ത തസ്തികയിൽ ഒരു ഒഴിവുണ്ട്. ഹിന്ദിയിലെ ബിരുദമാണ് യോഗ്യത. യോഗ്യതാ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 – 40 വയസ്. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 29 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.അധ്യാപക ഒഴിവ്
തളങ്കര : ഗവ. മുസ്ലിം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 10-ന് നടക്കും.പള്ളിക്കര : പള്ളിക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ 10.30-ന്.
ചുള്ളി : ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28-ന് രാവിലെ 11-ന്.
വിദ്യാനഗർ : നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻ ഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്. അഭിമുഖം നവംബർ നാലിന് രാവിലെ 11-ന് മാനേജ്മെൻറ് ഓഫീസിൽ നടക്കും. ഫോൺ: 9746316158.
മഞ്ചേശ്വരം ► ജി.എച്ച്.എസ്. സൂരംബയൽ സ്കൂളിൽ എച്ച്.എസ്. ടി. അറബിക്, എൽ.പി.എസ്.ടി. (മലയാളം), യു.പി.എസ്.ടി. (മലയാളം). അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. ഫോൺ: 9495094859.
ഇരിയണ്ണി ► ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിൽ ഹൈസ്കൂൾ വി ഭാഗത്തിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് (ഒന്ന്), എച്ച്.എസ്.ടി. നാച്ചുറൽ സയൻസ് (ഒന്ന്). അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് (കെ-ടെറ്റ് നിർബന്ധം) ഫോൺ: 9495093814.
ബേത്തൂർ പാറ : ബേത്തൂർപാറ ഗവ. ഹയർസെക്കൻഡറി സ്കൂ ളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി. അഭിമുഖം ശനിയാഴ്ച രാവിലെ 10-ന്.
അധ്യാപക ഒഴിവ്
കണ്ണൂർ :ജി.വി.എച്ച്.എസ്. എസ്. (സ്പോർട്സ്) കണ്ണൂരിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രം. അഭിമുഖം 26-ന് 11.30-ന്.അധ്യാപക നിയമനം
കല്ലിക്കണ്ടി ► എൻ.എ.എം. കോളേജിൽ മാത്തമാറ്റിക്സ് അധ്യാപക ‘ഒഴിവ് അഭിമുഖം 29- ന് രാവിലെ 10-ന്.അധ്യാപക ഒഴിവ്
കോഴിക്കോട് : ഗവ. മോഡൽ ഹൈസ്കൂളിൽ നാച്ചുറൽ സയൻസ് (ഹൈസ്കൂൾ) അധ്യാപക ഒഴിവ്. അഭിമുഖം ഒക്ടോബർ 28-ന് രാവിലെ 11-ന്. ഫോൺ: 0495 2722509.അധ്യാപക ഒഴിവ്
കോഴിക്കോട് : പറയഞ്ചേരി ഗവ.ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾഓഫീസിൽ നടക്കും.അധ്യാപക നിയമനം
കൊളപ്പുറം : കൊളപ്പുറം ഗവ. ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്. എസ്.ടി. ഗണിതം, ഹിന്ദി, നാച്വറൽ സയൻസ് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-നും പ്രൈമറി വിഭാഗത്തിൽ യു.പി. എസ്.ടി., ജൂനിയർ ലാംഗ്വേജ് അറബി (യു.പി.) എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും സ്‌കൂൾ ഓഫീസിൽ നടക്കും.കിഴിശ്ശേരി : കുഴിമണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി.എസ്.ടി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്.
അധ്യാപക ഒഴിവ്
കൊയിലാണ്ടി : നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോ ഷ്യൽസയൻസ് അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച ശനിയാഴ്ച 10 മണിക്ക്.
അധ്യാപക ഒഴിവ്
കോങ്ങാട് : കോങ്ങാട് കെ.പി.ആർ.പി. ഹൈസ്കൂളിൽ ഭിന്നശേഷി (കാഴ്ച പരിമിതർ) വിഭാഗക്കാർക്കുള്ള എച്ച്.എസ്.ടി. നാച്വറൽ സയൻസ് തസ്തികയിൽ നിയമനം നടത്തും. കൂടിക്കാഴ്ച നവം ബർ അഞ്ചിന് 10-ന്. ഫോൺ: 8547501926.
അധ്യാപക ഒഴിവ്
വലപ്പാട് : ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (എച്ച്.എസ്.ടി.) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ 28-ന് രാവിലെ 10.30-ന്.
അധ്യാപക ഒഴിവ്
ചെറായി : ചെറായി ഗവ. എൽ.പി. സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവിലേക്ക് 28-ന് രാവിലെ 10.30-ന് കൂടിക്കാഴ്ച നടക്കും.
അധ്യാപക ഇന്റർവ്യൂ
കൂത്താട്ടുകുളം : പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. മലയാളം താത്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ 28-ന് രാവിലെ 9.30- ന് സ്കൂളിൽ നടക്കും ഫോൺ: 225 2133.
ഗസ്റ്റ് അദ്ധ്യാപക നിയമനം
കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത:- ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്‌സും. പി.ജി.ഡി.സി.എ അദ്ധ്യാപന പരിചയം അഭികാമ്യം.
അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ ഒക്ടോബർ 29ന് മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കേണ്ടതാണ്. ഇ മെയിൽ: courses.lbs@gmail.com എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, ഫോൺ 0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Post a Comment