ജില്ലാ - സംസ്ഥാന ഔദ്യോഗിക ക്വിസിങ് ചാംപ്യൻഷിപ്പും - ക്വിസ് പ്ലെയർ രജിസ്ട്രേഷനും

District quiz player registrationജില്ലാ - സംസ്ഥാന  ഔദ്യോഗിക ക്വിസിങ് ചാംപ്യൻഷിപ്പും - ക്വിസ് പ്ലെയർ രജിസ്ട്രേഷനു


ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ(IQA), അവരുടെ  ഏഷ്യ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന സംസ്ഥാനം  കേരളമാണ്. കേരള ഗവൺമെന്റിന്റെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വിദ്യാർത്ഥികൾക്ക്  ക്വിസ് പ്ലെയർ ആയി ഐ.ക്യൂ.ഏ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്ന പദ്ധതിക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

ചീഫ് സെക്രട്ടറിയുടെ ചേമ്പറിൽ വച്ച് കഴിഞ്ഞ ജൂലൈയിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് https://iqa.asia/registration/ എന്ന പോർട്ടലിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യാം. ഒരു വർഷത്തേക്കുള്ള രജിസ്‌ട്രേഷൻ ഫീ 177 രൂപയാണ്.ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്യുന്ന ഒന്നാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് ഐ ക്യു എ ക്വിസ് പ്ലെയർ രജിസ്‌ട്രേഷൻ കാർഡും, പന്ത്രണ്ടു മാസം ഐ.ക്യൂ.ഏ കണ്ടന്റും ഓൺലൈൻ ആയി ലഭിക്കും.

ക്വിസിങ്  പ്രവർത്തനങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ 14 ജില്ലകളിലും ഔദ്യോഗിക ജില്ലാ ക്വിസ് ചാമ്പ്യൻ ടീമിനെയും തുടർന്ന് ഔദ്യോഗിക സംസ്ഥാന ചാമ്പ്യനെയും കണ്ടെത്തുവാൻ വേണ്ടി IQA ഏഷ്യ അതാത് ജില്ലാ ഭരണകൂടവുമായി ചേർന്ന് നടത്തുന്ന ഔദ്യോഗിക  ജില്ലാ ക്വിസിങ് ചാമ്പ്യൻഷിപ്പ് പതിനാലു ജില്ലകളിലും നടക്കുകയാണ്.

ജനുവരി 5ന് രാവിലെ 9.30 മണിക്ക് മഅ്ദിന്‍ പബ്ലിക് സ്‌കൂളിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലയിലെ മത്സരത്തിൽ  ജില്ലയിലെ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. IQA ഏഷ്യയിൽ ക്വിസ് പ്ലെയർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ മത്സരിക്കാനാകൂ. ഒരു സ്കൂളിൽ നിന്നും പരമാവധി 5 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫൈനൽ റൗണ്ടിൽ ഒരു സ്കൂളിൽ നിന്നും ഒരു ടീമിന് മാത്രമേ അവസരം ലഭിക്കുകയുള്ളൂ.

മത്സരത്തിൽ പങ്കെടുക്കാൻ താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം വഴിയും, പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം. Register Here

നമ്മുടെ ജില്ലയിൽ നിന്നും മികച്ച പങ്കാളിത്തം ഇതിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ആയതിനാൽ ജില്ലയിൽ നിന്നും പരമാവധി രജിസ്റ്റേഡ് ക്വിസ് താരങ്ങളെ സൃഷ്ടിച്ചെടുക്കാനും, സംസ്ഥാന മത്സരത്തിലേക്ക് മലപ്പുറം ജില്ലയുടെ ഔദ്യോഗിക ചാമ്പ്യന്മാരായി ഏറ്റവും മികച്ച ടീമിനെ പറഞ്ഞയക്കുവാനും വേണ്ടി ജില്ലയിലെ എല്ലാ സ്‌കൂളുകളെയും ഈ അറിവുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 79076 35399, iqakeralasqc@gmail.com

Post a Comment

Previous Post Next Post

News

Breaking Posts