2024-25 സാമ്പത്തിക വർഷം സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഒന്നാം തരം മുതൽ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർ ത്ഥികൾ ക്ക് മാർഗ്ഗദീപം സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.
₹1,500/- രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്.
കുടുംബവാർഷിക വരുമാനം ₹2,50,000/- രൂപയിൽ കവിയാൻ പാടില്ല.
30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്.
പ്രധാനധ്യാപകൻ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി : 09/03/2025 ഞായർ, 5.00pm 15/3/25വരെ സമയം ദീര്‍ഘിപ്പിച്ചു
സ്കൂളിൽ ഹാജരാക്കേണ്ട രേഖകൾ :
- പൂരിപ്പിച്ച അപേക്ഷ ഫോറം
- വരുമാന സർട്ടിഫിക്കറ്റ്
- മതം/ജാതി സർട്ടിഫിക്കറ്റ്
- ബാങ്ക് പാസ്ബുക്ക് കോപ്പി
- റേഷൻ കാർഡിന്റെ കോപ്പി
- ആധാർ കാർഡിന്റെ കോപ്പി
- പാഠ്യേതര പ്രവർത്തന സർട്ടിഫിക്കറ്റ് (സ്പോർട്സ്, ആർട്സ്, ശാസ്ത്രം, ഗണിതം)
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (ഭിന്നശേഷിക്കാർക്ക് മാത്രം)
- മാതാവോ പിതാവോ രണ്ടുപേരുമോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റ്
Post a Comment