സ്വാതന്ത്ര്യദിന ക്വിസ് 2025
1.ഒന്നാം സ്വാതന്ത്ര്യ സമരം നടന്നത് എന്ന്?
1857 May 10
2. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട മീററ്റ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഉത്തർപ്രദേശ്.
3. ഒന്നാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തോട് സംസാരിച്ചത് ആരായിരുന്നു ?
ജവഹർ ലാൽ നെഹ്റു.
4. 1947-ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ ന്യൂഡൽഹിയിലെ പാർലമെന്റ് ഹൌസിൽ നെഹ്റു നടത്തിയ പ്രസംഗം ഏത് പേരിൽ ആണ് അറിയപ്പെടുന്നത്?
(Tryst with destiny) വിധിയുമായുള്ള കൂടിക്കാഴ്ച
5. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ പൊതു വേദി അറിയപ്പെടുന്നത് എങ്ങനെ യാണ് ?
കോമൺ വെൽത്ത്
6. ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയപ്പോൾ ഗാന്ധിജിക്ക് എത്ര വയസ്സായിരുന്നു.
61 വയസ്സ്.
7. ന്യൂ ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെ ആയിരുന്നു ?
കൊൽക്കത്ത.
8. ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ ബ്രിട്ടീഷ് ഭരണ കൂടം
തൂക്കിലേറ്റിയത് എന്നായിരുന്നു ?
1931 മാർച്ച് 23 ന്
9. ഭഗത്സിംഗിനെ വധശിക്ഷക്ക് വിധിച്ചത് ഏത് കേസിൽ ?
ലാഹോർ ഗൂഡാലോചന കേസ്.
10. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
ദാദ ഭായ് നവറോജി.
11. The Indian struggle എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
സുഭാഷ് ചന്ദ്ര ബോസ്.
12. India divided എന്ന ഗ്രന്ഥം രചിച്ചത് ആര്?
Dr. രാജേന്ദ്രപ്രസാദ്.
13. നെഹ്റു ഏറ്റവും അധികം കാലം തടവിൽ കിടന്ന ജയിൽ ഏത് ?
അഹമ്മദ് നഗർ കോട്ട ( 1042 ദിവസം)
14. ബഹിഷ്കൃത് ഭാരത് എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകനാരാണ്?
Dr. ബി.ആർ. അംബേദ്ക്കർ
15. ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് ആര്?
അക്കിത്തം.
16.ദേശീയ ഗാനമായ ജനഗണമന ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പത്രത്തിൽ ആയിരുന്നു?
തത്വ ബോധിനി.
17.ഗാന്ധിജിയുടെ എത്രാമത്തെ ജന്മദിനത്തിലാണ് ഗാന്ധി സമാധാന പുരസ്ക്കാരം ഏർപ്പെടുത്തിയത്?
125-ാം ജന്മദിനത്തിൽ.
18.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏത് പ്രതിഷേധ സമരത്തെയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധ സമരങ്ങളിൽ ഒന്നായി ടൈം വാരിക തെരഞ്ഞെടുത്തത്?
ഉപ്പ് സത്യഗ്രഹം.
19.ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്നത് ആരാണ്?
വള്ളത്തോൾ.
20. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആരാണ് ?
പൈദിമാരി വെങ്കിട സുബ്ബറാവു
(തെലുങ്ക് ഭാഷയിൽ ആണ് അദ്ദേഹം പ്രതിജ്ഞ എഴുതിയത്)
21. 2025-ൽ ഇന്ത്യ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്?
79.
22. 1947 ആഗസ്റ്റ് 15 ഏത് ദിവസമായിരുന്നു?
വെള്ളി.
23. ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആരായിരുന്നു ?
Dr. അബ്ദുൾ കലാം ആസാദ്.
24. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ ആര്?
ഗാന്ധിജി.
25. രബീന്ദ്രനാഥ ടാഗൂർ ശാന്തിനികേതൻ സ്ഥാപിച്ചത് ഏത് വർഷം ആയിരുന്നു?
1901-ൽ
26. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്ത വിപ്ലവകാരി ആര്?
ഉദ്ദംസിംഗ്
27. തമിഴ് നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
സി.രാജഗോപാലാചാരി
28. നെഹ്രു മ്യൂസിയം ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ ?
പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം & ലൈബ്രറി സൊസൈറ്റി.
29. ഇന്ത്യയുടെ പരമോന്നത നീതിപീഠം ഏത്?
സുപ്രീം കോടതി.
30.ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
ജസ്റ്റിസ്.ബി.ആർ ഗവായി.
31. ജമ്മു കാശ്മീർ, ലഡാക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾ നിലവിൽ വന്ന വർഷം ഏത്?
2019 - ഒക്ടോബർ 31.
32. ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആര്?
രാഷ്ട്രപതി
Post a Comment