Margadeepam scholarship 2025 apply now,മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു

Margadeepam scholarship 2025 apply now,മാർഗ്ഗദീപം സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു

Margadeepam Scholarship application submission deadline extended to 29 September, 5:00 PM 

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2025-26 സാമ്പത്തിക വർഷം മാർഗ്ഗദീപം സ്കോളർഷിപ്പ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.


കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.

സ്കോളർഷിപ് തുക : 1500 രൂപ

1.  കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല.
2.  അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 
3.  ഓൺലൈനായി  സെപ്റ്റംബർ 19 വരെ സ്കൂൾ തലത്തിൽ അപേക്ഷിക്കാം.
4.  ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിശ്ചിത തീയതിക്കുളളിൽ സ്ഥാപന മേധാവി സമർപ്പിച്ചിരിക്കണം.

Website

സ്കൂളിൽ ഹാജരാക്കേണ്ട രേഖകൾ :

  • പൂരിപ്പിച്ച അപേക്ഷ ഫോറം
  • വരുമാന സർട്ടിഫിക്കറ്റ്
  • മതം/ജാതി സർട്ടിഫിക്കറ്റ്
  • ബാങ്ക് പാസ്ബുക്ക് കോപ്പി
  • റേഷൻ കാർഡിന്റെ കോപ്പി
  • ആധാർ കാർഡിന്റെ കോപ്പി
  • പാഠ്യേതര പ്രവർത്തന സർട്ടിഫിക്കറ്റ് (സ്പോർട്സ്, ആർട്സ്, ശാസ്ത്രം, ഗണിതം)
  • ഭിന്നശേഷി സർട്ടിഫിക്കറ്റ് (ഭിന്നശേഷിക്കാർക്ക് മാത്രം)
  • മാതാവോ പിതാവോ രണ്ടുപേരുമോ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ മരണ സർട്ടിഫിക്കറ്റ്

 

Post a Comment

Previous Post Next Post

News

Breaking Posts