✅ കുട്ടിക്കാലത്ത് ഗാന്ധിജിക്ക് ഉണ്ടായിരുന്ന ഓമനപ്പേര് എന്താണ്?
മോനിയ
✅ ഗാന്ധിജിയുടെ ഇഷ്ട പ്രാർത്ഥനാഗീതമായ ‘വൈഷ്ണവ ജനതോ’ രചിച്ച ഗുജറാത്തി കവി?
നരസിംഹ മേത്ത
✅ ഗാന്ധിജി വിവാഹം കഴിച്ച വർഷം?
1881
✅ ഗാന്ധിജിയെ ഒറ്റയാൾ പട്ടാളം എന്ന് വിശേഷിപ്പിച്ചത്?
മൗണ്ട് ബാറ്റൻ പ്രഭു
✅ ഗാന്ധിജി ആദ്യമായ ജയിൽശിക്ഷ അനുഭവിച്ചത് എവിടെ വച്ചായിരുന്നു?
ജോഹന്നാസ്ബർഗ്
✅ ഗാന്ധിജി ‘പുലയ രാജാവ് ‘എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളി
✅ ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്രപ്രവേശന വിളംബരം
✅ ദേശ സ്നേഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്ര ബോസ്
✅ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം (ബീഹാർ 1917)
✅ ഗാന്ധിജിയുടെ നാല് പുത്രന്മാർ ആരെല്ലാം?
ഹരിലാൽ, മണിലാൽ, രാമദാസ്, ദേവദാസ്
✅ ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ് ഘട്ട്
✅ ഗാന്ധിജിയുടെ ദണ്ഡിയാത്ര ആരംഭിച്ച വർഷം തിയ്യതി?
1930 മാർച്ച് 12
✅ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം തീയതി?
1942 ആഗസ്റ്റ് 9
✅ ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആര്?
സി രാജഗോപാലാചാരി
✅ ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥ ടാഗോർ
✅ 2007-ൽ
പുറത്തിറങ്ങിയ ടൈം മാഗസിന്റെ ഒരു ലക്കത്തിൽ കവർസ്റ്റോറി ‘മനുഷ്യർ
നന്മയുള്ളവരും തിന്മ ചെയ്യുന്നവരൊക്കെ ആകുന്നത് എങ്ങനെ’
എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. ഈ മാഗസിന്റെ കവർചിത്രത്തിൽ
നന്മയെ പ്രതിനിധാനം ചെയ്തും തിന്മയെ പ്രതിനിധാനം ചെയ്തും രണ്ടു
വ്യക്തികളുടെ മുഖം നൽകിയിരുന്നു. ആരെല്ലാമായിരുന്നു അവർ?
ഗാന്ധിജിയും ഹിറ്റ്ലറും
Post a Comment