Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS|2021 | Gandhi jayanthi quiz

✅    ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

മഹാദേവ് ദേശായി

✅   ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക് ഏതാണ്?

ഇറ്റാലിയൻ ബരീറ്റ പിസ്റ്റൽ

✅   ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളുള്ള ആശ്രമം ഏത്?

സബർമതി ആശ്രമം

✅   ട്രാൻസ്വാൾ സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാനായി ജോഹന്നസ്ബർഗിനു സമീപം ഗാന്ധിജി സ്ഥാപിച്ച ആശ്രമം ഏത്?

ടോൾസ്റ്റോയി ഫോം

✅   ഗാന്ധിജി അന്തരിച്ചത് ഏതു ദിവസമാണ്?

വെള്ളിയാഴ്ച

✅   ഗാന്ധിജി അന്തരിച്ച സമയം ഏതാണ്?

വൈകുന്നേരം 5. 17

✅   ഗാന്ധിജിയുടെ അവസാന വാക്കുകൾ എന്തായിരുന്നു?

ഹേ റാം

✅   ഏതു സംഭവത്തിൽ പ്രതിഷേധിച്ചാണ് ഗാന്ധിജി കൈസർ- ഇ -ഹിന്ദ് ബഹുമതി തിരിച്ചു നൽകിയത്?

ജാലിയൻവാലാ ബാഗ് കൂട്ടക്കൊല

✅   കെ തായാട്ട് രചിച്ച ജനുവരി 30 എന്ന കൃതി എന്തിനെ ആസ്പദമാക്കിട്ടുള്ളതാണ്?

ഗാന്ധി വധം

✅   ദക്ഷിണാഫ്രിക്കയിലെ ബൂവർ യുദ്ധത്തിൽ ആംബുലൻസ് യൂണിറ്റ് സംഘടിപ്പിച്ചത് കണക്കിലെടുത്ത് 1915- ൽ ഗാന്ധിജിക്ക് ബ്രിട്ടീഷുകാർ നൽകിയ ബഹുമതി ഏത്?

കൈസർ -ഇ -ഹിന്ദ് ബഹുമതി

✅   ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം ഏതാണ്?

രാജ്ഘട്ട്

✅   ദക്ഷിണാഫ്രിക്കയിലെ വാസം അവസാനിപ്പിച്ച് 1915 ജനുവരി 9- ന് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണാർഥമുള്ള ആചരണമേത്?

പ്രവാസി ഭാരതീയ ദിനം

✅   ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഗുജറാത്തികളുടെ സംഘടനയായ ഗുർജർ മഹാസഭ ഒരു സ്വീകരണം നൽകി. ഈ സ്വീകരണത്തിൽ അധ്യക്ഷനായത് ഗുർജൻ സഭയുടെ അന്നത്തെ അധ്യക്ഷനായിരുന്നു. പിൽക്കാലത്ത് ഗാന്ധിജിയുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ നൽകിയ ഈ വ്യക്തി ആരായിരുന്നു?

മുഹമ്മദ് അലി ജിന്ന

✅   1909 ജൂലായിൽ ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഗാന്ധിജി കപ്പലിറങ്ങിയ ഇംഗ്ലണ്ടിലെ ‘സതാംപ് ടൺ’ എന്ന തുറമുഖം പിന്നീട് മറ്റൊരു പ്രസിദ്ധമായ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരുടെ ഏത് യാത്ര?

ടൈറ്റാനിക് കപ്പലിന്റെ യാത്ര

✅   ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് ?

2007 ജൂൺ 15

✅   “ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം ” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ?
ജവഹർലാൽ നെഹ്റു

✅   1940 – ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്.ആരെയാണ് ഗാന്ധിജി ഇതിനായ് ആദ്യമായി തിരഞ്ഞെടുത്തത് ?

വിനോദാ ഭാവെ

✅   ഒഡീഷയിലെ ജഗുലായ് പദ സ്വദേശിയായിരുന്ന ഒരു ധീരന്റെ വിധവയ്ക്ക് 2016- ൽ ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികമായി നൽകി.
1948- ൽ ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ നാഥുറാം വിനായക് ഗോഡ്സെയെ കീഴ്പ്പെടുത്തി പോലീസിന് നൽകിയതിനായിരുന്നു ഈ പാരിതോഷികം. ആരായിരുന്നു ഈ ധീരനായ വ്യക്തി?
രഘു നായക്

✅   1944-ൽ ഗാന്ധിജിയെ അപായപ്പെടുത്താൻ ഗോഡ്സെയും സംഘവും ശ്രമിച്ചതെവിടെ വച്ച് ?

പഞ്ചഗ്നി

✅   മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിൽ ഗാന്ധിജിയോടൊപ്പം ഉള്ള കാലം എങ്ങനെയാണ് അറിയപ്പെടുന്നത് എങ്ങിനെയാണ്?

ഡേ ടുഡേ വിത്ത് ഗാന്ധി

✅   ഗാന്ധിജിയെ വധിച്ചത് ആരാണ്?

നാഥുറാം വിനായക് ഗോഡ്സെ

✅   ഗാന്ധിജി അന്തരിച്ച ദിവസം

1948 ജനുവരി-30

Post a Comment