Gandhi Quiz (ഗാന്ധി ക്വിസ്) in Malayalam |LP, UP, HS|2021 | Gandhi jayanthi quiz

 ✅  1999-ൽ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസ് എന്ന സംഘടന ഏർപ്പെടുത്തിയ ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും പേരിലുള്ള ഗാന്ധി – കിംഗ് എന്ന പുരസ്കാരം ആദ്യമായി ലഭിച്ചത്?

കോഫി അന്നൻ (ഐക്യരാഷ്ട്ര സഭ മുൻ സെക്രട്ടറി ജനറൽ)

✅  തന്റെ രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പത്രം ഏതായിരുന്നു?

യങ് ഇന്ത്യ

✅  1940 ൽ നടന്ന വ്യക്തി സത്യാഗ്രഹത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കാൻ ഒന്നാമതായി ഗാന്ധിജി നിർദ്ദേശിച്ചത് ആരെയായിരുന്നു?

വിനോബാ ഭാവെ

✅  ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ നിരാഹാര സമരം എന്നായിരുന്നു?

1918

✅  ‘മൈ ലിറ്റിൽ ഡിറ്റക്ടർ ‘എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയായിരുന്നു?

തന്റെ തൂക്ക് ഘടികാരത്തെ

✅  ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമചന്ദ്രന്റെ ലങ്കാ യാത്രയോട് ഉപമിച്ച ഇന്ത്യയിലെ പ്രമുഖനായ നേതാവ് ആരായിരുന്നു?

മോട്ടിലാൽ നെഹ്റു

✅  ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഗാന്ധിജി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് എവിടെയൊക്കെയായിരുന്നു?

രാജ്കോട്ട്, മുംബൈ

✅  ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലാണ്?

ഇംഗ്ലീഷ്

✅  ഗാന്ധിജിയുടെ സഹോദരിയുടെ പേര് എന്താണ്?

റാലിയത്ത്‌ ബഹൻ

✅  കസ്തൂർബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ ഗാന്ധിജിയുടെ പ്രായം എത്രയാണ്?

13

✅  ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം ഏത്?

1925

✅  ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം എന്നാണ്?

1917 ഏപ്രിൽ 15

✅  ഗാന്ധിജിയുടെ സമരമാർഗ്ഗം എന്താണ്?

സത്യാഗ്രഹം

✅  ഗാന്ധിസിനിമ ഏത് വർഷമാണ് ഓസ്കാർ അവാർഡ് നേടിയത്

1982

✅  ഒക്ടോബർ- 2 ചരമ ദിനമായി ആചരിക്കുന്ന ലോകപ്രശസ്തനായ മലയാളി ആര്?

രാജാ രവിവർമ്മ

✅  ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സത്യാഗ്രഹ സമരം ഏതാണ്?

അഹമ്മദാബാദ് തുണിമിൽ സമരം(1918)

 NEXT

Post a Comment