Islamic Quiz malayalam | ഇസ്ലാമിക് ക്വിസ്

ഇന്ററാക്ടീവ് ക്വിസ്

1➤ ഏതു വിഭാഗമാണ് സ്വർഗത്തിൽ കടക്കുകയെന്ന് സ്വഹാബത്തിന്റെ ചോദ്യത്തിന് നബി(സ) പറഞ്ഞത്?

=> ഞാനും എന്റെ സ്വഹാബാക്കളും സ്വീകരിച്ച വഴി മുറുകെ പിടിക്കുന്നവർ (തുർമുദി).

2➤ ആരുടെ ചര്യയാണ് പിൻപറ്റാൻ നബി(സ) പറഞ്ഞത്?

=> നബി(സ)യുടെയും സച്ചരിതരായ ഖുലഫാഉർറാ ഷിദീങ്ങളുടെയും.

3➤ സ്വഹാബത്തിനെക്കുറിച്ച് നബി(സ) എന്താണ് പറഞ്ഞത്?

=> നക്ഷത്ര തുല്യരാണവർ, ആരെ പിൻപറ്റിയാലും സത്യപാതയിലെത്തും.

4➤ സ്വഹാബാക്കളെ ചീത്ത പറയുന്നവരെക്കുറിച്ച് നബി(സ) പറഞ്ഞത് എന്ത്?

=> എന്റെ സ്വഹാബികളെ ആരെങ്കിലും ചീത്ത പറഞ്ഞാൽ അവന് അല്ലാഹുവിന്റെയും മലക്കുകളു ടെയും സർവ മനുഷ്യരുടെയും ശാപമുണ്ട്.

5➤ നബി(സ)യുടെ ജന്മദിനം എന്ന്?

=> തിങ്കളാഴ്ച റബീഉൽ അവ്വൽ 12.

6➤ മൗലിദ് എന്ന പദത്തിനർത്ഥം എന്ത്?

=> ജനിച്ച സ്ഥലം, ജനിച്ച സമയം.

7➤ നബി(സ)ക്ക് നാട്ടുകാർ നൽകിയ വിശേഷണം?

=> അൽ അമീൻ.

8➤ മുഹമ്മദ് നബി(സ)ക്ക് കിട്ടിയ ഏറ്റവും വലിയ മുഅ്ജിസത്ത്?

=> വിശുദ്ധ ഖുർആൻ.

9➤ മിഅ്റാജിൽ ജിബ്രീൽ(അ) നബി(സ)യുടെ മാറിടം കീറി എന്താണ് നിറച്ചത്?

=> ഈമാനും തത്വജ്ഞാനവും.

10➤ നബി(സ) ഇസ്റാഅ് യാത്ര ചെയ്ത വാഹനം?

=> ബുറാഖ്.

11➤ മിഅ്റാജ് യാത്രയിൽ നബി(സ) ആദ്യം എത്തിയതെവിടെ?

=> ബൈതുൽ മുഖദ്ദിസ്.

12➤ മിഅ്റാജിൽ നബി(സ) എണ്ണമറ്റ് മാലാഖമാരെ കണ്ടത് എവിടെവെച്ചാണ്?

=> സിദ്റതുൽ മുൻതഹാ.

13➤ മിഅ്റാജിൽ അല്ലാഹു നബി(സ)യുമായി സംഭാഷണം നടത്തിയ സ്ഥലം?

=> സിദ്റതുൽ മുൻതഹാ.

14➤ നബി(സ) സ്വർഗ നരകങ്ങൾ കണ്ട ദിവസം?

=> മിഅ്റാജ് ദിനം.

15➤ ലോകത്തെ ഏറ്റവും സ്വാധീനിച്ച നൂറ് വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത മൈക്കിൾ എച്ച് ഹാർട്ട് അവരിൽ ഒന്നാം സ്ഥാനം നൽകി ആദരിച്ച മഹാൻ?

=> മുഹമ്മദ് നബി(സ).

16➤ മൗലിദ് കർമവും അതിനുവേണ്ടി ഒരുമിച്ചുകൂടുകയും ചെയ്യുന്നതിന്റെ വിധി എന്ത്?

=> സുന്നത്ത് (ഇആനത്ത്).

17➤ മുളഫർ രാജാവിന്റെ കാലഘട്ടം ഏത്?

=> ഹിജ്റ: 549-630.

18➤ മുള്ഫർ നബിദിനാഘോഷത്തിനുവേണ്ടി ഓരോ വർഷവും എത്ര രൂപ ചിലവഴിച്ചു?

=> 3 ലക്ഷം ദീനാർ.

19➤ സുന്നത്തു ജമാഅത്തിന്റെ ഉലമാഅ് ദീനിൽ നല്ല ആചാരമായി സലക്ഷ്യം സമർത്ഥിച്ച് മൗലിദ് കർമം രാജകീയ സ്വഭാവത്തിൽ നടത്തിയ പണ്ഡിതൻ?

=> മുള്ഫറുദ്ദീൻ(റ).

20➤ മൻഖൂസ് മൗലിദ് രചിച്ചത് ആര്?

=> 500-ൽപരം വർഷങ്ങൾക്കു മുമ്പ് പൊന്നാനിയിലെ വലിയ സൈനുദ്ദീൻ മഖ്ദൂം(റ).

21➤ ഇവരുടെ ജനനം, വഫാത്ത് എപ്പോൾ?

=> 2010 872-928.

22➤ മൻസ് എന്ന പേരിനു കാരണമെന്ത്?

=> ആയിരത്തോളം വർഷം പഴക്കമുള്ളതും ഇമാം ഗസ്സാലി(റ) രചിച്ചതുമായ സുബ്ഹാന മൗലിദിൽ നിന്നും മറ്റും ചുരുക്കി എടുത്തതിനാലാണ്.

23➤ നബി(സ)യ്ക്ക് സലാം ചൊല്ലുന്നതിനെക്കുറിച്ച് പറഞ്ഞത് എന്താണ്?

=> എനിക്ക് ഏതൊരാൾ സലാം ചൊല്ലിയാലും എന്റെ ആത്മാവ് എനിക്ക് തിരിച്ചുതന്നതിനാൽ അവരിൽ ഓരോരുത്തരുടെയും സലാം ഞാൻ മടക്കും (അബൂദാവൂദ്).

24➤ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ട്, വിശ്വാസികളോട് സലാത്തും സലാമും ചൊല്ലാൻ കൽപിക്കുന്ന സൂറത്ത് ഏത്?

=> അഹ്സാബ്: 56.

25➤ നബി(സ) പ്രസവിക്കപ്പെട്ടത് എങ്ങനെ?

=> ചേലാകർമം ചെയ്യപ്പെട്ടതായിട്ട്, പൊക്കിൾകൊടി മുറിക്കപ്പെട്ടതായിട്ട്, നഗ്നത ആരും കണ്ടിട്ടില്ല.

26➤ നബി(സ) ജനിച്ചപ്പോൾ എവിടുത്തെ ചക്രവർത്തി യുടെ സിംഹാസനമാണ് വിറവികൊണ്ടത്?

=> കിസ്റാ ചക്രവർത്തിയുടെ.

27➤ മൗലിദ് പാരായണത്തിൽ സാധാരണ നടത്തുന്നത് എന്ത്?

=> ജനങ്ങൾ ഒത്തുചേരൽ, ഖുർആൻ പാരായണം, നബി(സ)യുടെ ജന്മസമയത്തുണ്ടായ അത്ഭുത ങ്ങൾ വിവരിക്കുന്ന തിരുവചനങ്ങൾ ഓതൽ, ഭക്ഷണം കഴിക്കൽ.

28➤ എനിക്ക് ഉഹ്ദ് മലയോളം സ്വർണം കിട്ടിയിരുന്നുവെങ്കിൽ ഞാനത് മുഴുക്കെ നബി(സ)യുടെ പേരിൽ മൗലിദ് കഴിക്കാൻ ചെലവഴിക്കുമായിരുന്നു എന്നു പറഞ്ഞതാര്?

=> ഇമാം ഹസനുൽ ബസ്വരി(റ).

29➤ ആരെങ്കിലും മൗലിദിന്റെ സദസ്സിൽ പങ്കെടുക്കു കയും അതിന്റെ മഹത്വത്തെ മാനിക്കുകയും ചെയ്താൽ അവൻ ഈമാൻ കൊണ്ട് വിജയിച്ചവനാകുന്നതാണ് എന്ന് പറഞ്ഞതാര്?

=> ജുനൈദുൽ ബഗ്ദാദി(റ).

30➤ നബി(സ)യുടെ മൗലിദ് ഓതുന്ന വീട്ടിലും പള്ളി യിലും മഹല്ലിലും അല്ലാഹുവിന്റെ റഹ്മത്ത് പരത്തുന്നതിന് മാലാഖമാർ ഇറങ്ങിവന്ന് അവരെ പൊതിയുന്നതും പ്രഭ പരത്തുന്നതുമാണ്. ഇതു പറഞ്ഞതാര്?

=> ഇമാം സുയൂത്വി(റ).

31➤ നബി(സ)യോട് ഒട്ടകം കരഞ്ഞു പറഞ്ഞ കാര്യം എന്തായിരുന്നു?

=> യജമാനൻ കൂടുതൽ ജോലി ചെയ്യിപ്പിക്കുകയും കുറച്ച് മാത്രം ഭക്ഷണം നൽകുകയും ചെയ്യുന്നുവെന്ന്.

32➤ ഇമാം ബൂസ്വീരി(റ)യുടെ സാഹിത്യസമ്പുഷ്ട മായ പ്രവാചക പ്രകീർത്തന കവിതാസമാഹാരം ഏത്?

=> അൽ കവാകിബുദ്ദുരിയ്യ ഫീ മദ്ഹി ഖൈരിൽ ബരിയ്യ.

33➤ ബുർദ്ദയുടെ മറ്റൊരു പേര് എന്ത്?

=> ബുർഉദ്ദാഅ് (രോഗശമനം).

34➤ നബി (സ) യെ നേരിൽ കാണാതെ പ്രബോധനം സ്വീകരിച്ച് ഇസ്ലാം അംഗീകരിച്ച ഭരണാധികാരി?

=> നജ്ജാശ്.

35➤ അബൂ സുഫ്യാന്റെ യഥാർത്ഥ പേര്?

=> സഖ്റ് ബിൻ ഹർബ്.

36➤ ആദ്യയുദ്ധമായ ഹർബുൽ ഫിജാർ നടന്നത് നബി(സ)യുടെ എത്രാം വയസ്സിൽ?

=> 20.

37➤ അറബ് സ്ത്രീകളിൽ ഏറ്റവും നല്ല പ്രാസംഗിക?

=> അസ്മാഅ് ബിൻസ് യസീദിൽ അൻഹരിയ്യ.

38➤ ആഇശ(റ)വിന്റെ മാതാവിന്റെ പേര്?

=> ഉമ്മു റൗഹാൻ (സൈനബ് ബിൻത് അഹർ).

39➤ നബി (സ)ക്ക് വേണ്ടി സ്വശരീരം ദാനം ചെയ്ത മഹിളയാര്?

=> മൈമൂന(റ).

40➤ ഏഴു റോമക്കാരെ വധിച്ച സ്വഹാബി വനിത?

=> ഉമ്മു ഹകീം അൽ മഖ്സൂമിയ്യ.

41➤ ഒരു ക്രിസ്തീയ സ്ത്രീ ഇസ്ലാം സ്വീകരിച്ചു. പിന്നീട് നബി (സ) അവരെ വിവാഹം ചെയ്തു. ആരാണിത്?

=> മാരിയ അൽ ഖിബ്തിയ്യ.

42➤ ആദം നബി സ്വർഗത്തിൽ നിന്ന് പുറത്തിറങ്ങിയത് ഏത് ദിനം?

=> ജുമുഅ.

43➤ ഒരു നബിയുടെ മകൾ മറ്റൊരു നബിയുടെ ഭാര്യയായി ആര്?

=> ശുഐബ് നബി (അ) യുടെ മകളാണ് മൂസാനബി (അ) യുടെ ഭാര്യ.

44➤ നബി (സ) വിവാഹം ചെയ്ത ഒരു മഹതി അവരുടെ ആദ്യ ഭർത്താവും സഹോരനും പിതാവും മുസ്ലിംകളാൽ കൊല്ലപ്പെട്ടു. ആരാണീ മഹതി?

=> സ്വഫിയ്യ ബിൻതു ഹുയ്.

45➤ ആദം നബി (അ) യെ ആക്ഷേപിക്കുകയും തുടർന്ന് നബി (സ) യെ പ്രശംസിക്കുകയും പിന്നീട് നബി (സ) യുടെ മുമ്പിൽ വെച്ച് ഇസ്ലാം സ്വീകരിക്കുകയും ചെയ്തത്?

=> കഅബ് ബ്നു സുബൈർ.

46➤ അൻസാരി ഗോത്ര നേതാക്കളിൽ ആദ്യം മരണപ്പെട്ട വ്യക്തി?

=> ബറാഅ് ബിൻ മഅമൂർ.

47➤ ഹിജ്റയുടെ മുമ്പ് മുസ്ലിംകൾക്ക് ജനിച്ച ആദ്യത്തെ കുട്ടി?

=> അബ്ദുള്ളാഹിബ്നു ഉമർ.

48➤ മക്കയിലെ ആദ്യ മുസ്ലിം അമീർ?

=> ഉതാബ് ബിൻ ഉസൈദ്.

49➤ മദീനയിലെ ആദ്യ മുസ്ലിം അമീർ?

=> സഹ്ബിൻ ഹനീഫ്.

50➤ ഖൈബറിൽ വെച്ച് ഒരു സ്ത്രീ നബി(സ)യെ ചീത്ത പറഞ്ഞു. അവർ പിന്നീട് നബി(സ)യുടെ ഭാര്യയായി. ആരാണവർ?

=> സഫിയ്യ(റ).

51➤ മുസ്ലിംകൾക്ക് മദീനയിൽ ആദ്യമായി ഇമാമായി നിസ്കരിച്ച സ്വഹാബി?

=> മുസ്അബ് ബിൻ ഉമൈർ.

52➤ പ്രവാചകത്വത്തിന് മുമ്പ് തന്നെ നബി (സ) യുടെ നുബുവ്വത്തിൽ വിശ്വസിച്ച വ്യക്തി?

=> വറകത് ബിൻ നൗഫൽ.

53➤ കഅ്ബക്ക് ആദ്യമായി ഖില്ല ധരിപ്പിച്ചതാര്?

=> അസ്അദ് അബൂബക്കർ (ഹിജ്റ 2).

54➤ മുസ്ലിംകളിൽ നിന്ന് ആദ്യമായി ഹബയിലേക്ക് ഹിജ്റ പോയ വ്യക്തി?

=> ഉസ്മാൻ ബിൻ അഫ്ഫാൻ (റ).

55➤ ആദം നബി (അ) യുടെ ജനാസ നമസ്കരിച്ചത് ആര്?

=> മലക്കുകൾ.

56➤ ഒരിക്കൽ മാത്രം സൂര്യപ്രകാശം ഏറ്റ ഭൂമി ഏത്?

=> നൈൽ നദിയുടെ മൂസ (അ) യും ജനതയും കടന്നുപോയ പ്രദേശം.

57➤ കിണറിൽ എറിയപ്പെടുമ്പോൾ യൂസുഫ് നബി (അ) ന്റെ വയസ്സ്?

=> 14.

58➤ ആദം പേനകൊണ്ട് എഴുതിയത്?

=> ഇദ്രീസ് (അ).

59➤ ആദി റസൂൽ ആര്?

=> നൂഹ് (അ).

60➤ ഒരു പ്രവാചകന്റെ വിവാഹ കഥ ഖുർആനിലുണ്ട്. ആരാണത്?

=> മൂസാ (അ).

61➤ നബി (സ) യുടെ കാലത്ത് മരണപ്പെട്ട സ്ത്രീകളെ കുളിപ്പിച്ചിരുന്ന വനിത?

=> ഉമ്മു അത്വിയ്യ.

62➤ പാറക്കഷ്ണം തലയിലിട്ട് നബി (സ) യെ വധിക്കാൻ ശ്രമിച്ച ജൂതൻ?

=> അംറുബിൻ ജഹാശ്.

63➤ നബി (സ) യെ ആദ്യമായി ബൈഅത്ത് ചെയ്ത വനിത?

=> ഉമ്മു ആമിർ ഫകീവി.

64➤ ഇസ്ലാമിക പ്രബോധനത്തിനു നബി (സ) മക്ക വിട്ട് ആദ്യം പുറത്ത് പോയത് എപ്പോൾ?

=> താഇഫിലേക്കുള്ള യാത്ര.

65➤ നബി(സ) ജീവിതത്തിൽ അവസാനം നിസ്കരിച്ച നിസ്കാരം?

=> സുബ്ഹ്.

66➤ നബി(സ)യുടെ ഹിജ്റ എത്ര ദിവസം നീണ്ടു നിന്നു?

=> 8 ദിവസം.

67➤ നബി(സ) മദീനയിൽ നിർമ്മിച്ച ആദ്യ പള്ളി?

=> മസ്ജിദുൽ ഖുബാ.

68➤ നബി(സ)യുടെ പിതാവിനോടൊപ്പം ജനിച്ച ഇരട്ടക്കുട്ടി ആര്?

=> നബി(സ)യുടെ അമ്മായി ഉമ്മുഹകീം അൽ ബൈ.

69➤ നബി(സ)യെ കാണാത്ത ഒരു സ്വഹാബി?

=> അന്ധനായ ഉമ്മു മക്തൂം.

70➤ "ലാമ്' എന്നക്ഷരം കൊണ്ട് തുടങ്ങുന്ന ഒരേയൊരു പ്രവാചകൻ?

=> ലുത് (അ).

71➤ എത്രാമത്തെ വയസ്സിലാണ് ഇബ്റാഹീം നബി (അ) മിന്റെ ചേലാകർമ്മം നടന്നത്?

=> 80.

72➤ യൗം (ദിവസം) എത്ര തവണ ഖുർആനിൽ ഉപയോഗിക്കുന്നു?

=> 365.

73➤ കഅ്ബയുടെ മറ്റൊരു പേര് ഖുർആൻ പറഞ്ഞത്?

=> ബൈത്തുൽ അതീഖ്.

74➤ ഏറ്റവും കൂടുതൽ ജീവിച്ച വ്യക്തി?

=> നൂഹ് (അ).

75➤ ഖുർആനിൽ റമളാൻ എന്ന് എത്ര പരാമർശമുണ്ട്?

=> ഒന്ന്.

76➤ ഒരു മുസ്ലിം ഖലീഫക്ക് ജന്മം നൽകിയ ആദ്യ ഹാശിമീ വനിത?

=> അലി (റ) വിന്റെ മാതാവ് ഫാത്വിമ ബിൻത് അസദ്.

77➤ നബി (സ) മദീനയിൽ നിന്നും ആദ്യമായി നാടു കടത്തിയ ജൂതവിഭാം ഏതാണ്?

=> ബനൂ ഖൈനുഖാഅ്.

78➤ നബി(സ)യുടെ ഭാര്യമാരിൽ അവസാനം മരണപ്പെട്ടത്?

=> ഉമ്മുസലമ(റ).

79➤ സൂറകളുടെ നാമത്തിൽ തന്നെ അവസാനിക്കുന്ന സൂറത്തുകൾ?

=> അൽമാഊൻ, അന്നാസ്.

80➤ ഖുർആൻ ആദ്യമായി പാരായണം ചെയ്യപ്പെട്ടത്?

=> മക്കയിലെ ഖദീജ (റ).

81➤ ഉസൈർ നബി(ഉ) അല്ലാഹുവിന്റെ മകനാണെന്ന് വാദിച്ച ജനത?

=> ജൂതന്മാർ.

82➤ യൂസുഫ് സൂറത്തിലല്ലാതെ യൂസുഫ് നബിയെ പരാമർശിച്ച ഏക സൂറത്ത്?

=> സുറ ഗാഫിർ.

83➤ നബി(സ)യിൽ നിന്ന് ആദ്യമായി ഖുർആൻ കേട്ട ആ വ്യക്തി?

=> ഖദീജ (റ).

84➤ മനുഷ്യരിൽ ആദ്യമായി ഖുർആൻ ഹൃദിസ്ഥമാക്കിയത്?

=> നബി (സ).

85➤ ഖുർആൻ ശപിച്ച വ്യക്തി?

=> അബൂലഹബ്.

86➤ 70000 മലക്കുകളുടെ അകമ്പടിയോടെ അവതരിച്ച സൂറത്ത്?

=> അൻആം.

87➤ ഓത്തിന്റെ സുജൂദുള്ള ആദ്യം അവതരിച്ച സൂറ ഏത്?

=> അന്നജ്മ്.

88➤ കഅ്ബയുടെ ഉള്ളിൽ അവതരിപ്പിക്കപ്പെട്ട ആയത്ത് ഏത്?

=> അന്നിസാഅ്- 58.

89➤ ഒരു പ്രാണി സംസാരിച്ചതായി ഖുർആൻ പറയുന്നു ഏത്?

=> ഉറുമ്പ്.

90➤ ഒരു വസ്തുവിനെ അല്ലാഹു ബോധനം നൽകി അത് മനുഷ്യനല്ല ജിന്നുമല്ല പിന്നെ ഏതാണ്?

=> തേനീച്ച.

91➤ രണ്ട് ബിസ്മിയുള്ള സൂറത്ത്?

=> അന്നംല്.

92➤ അവസാനം വഫാത്തായ സ്വഹാബി വര്യൻ?

=> അബു തുഫൈൽ (റ).

93➤ മതാപിതാക്കളിൽ ജീവിച്ചിരിക്കെ വിയോഗമടഞ്ഞ ഇസ്ലാമിലെ ഏക ഖലീഫ ആര്?

=> സ്വിദ്ദീഖ് (റ).

94➤ ഏറ്റവും കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി?

=> അബൂഹുറൈറ (റ).

95➤ അബൂജഹ്ലിന്റെ ഇസ്ലാം വിശ്വാസിയായ മകൻ?

=> ഇക്രിമ (റ).

96➤ പ്രവാചകർ 25-ാം വയസ്സിൽ ഖദീജ (റ) വിനെ വിവാഹം കഴിക്കുമ്പോൾ അവരുടെ വയസ്സ്?

=> 40 വയസ്സ്.

97➤ പാറ പിളർന്നു വന്ന മൃഗം?

=> സ്വാലിഹ് നബി (അ) യുടെ ഒട്ടകം.

98➤ സുലൈമാൻ നബി (അ) കത്തുകൾ അയക്കുക എങ്ങനെ?

=> പക്ഷികൾ മുഖേന.

99➤ ഇസ്ലാമിലെ ആദ്യ ഖിബ്ല?

=> ബൈത്തുൽ മുഖദ്ദസ്.

100➤ ഇസ്ലാമിലെ ആദ്യ രക്തസാക്ഷി?

=> സുമ്മയ്യ (റ).

101➤ "ശഹർ” (മാസം) എന്ന് എത്ര തവണ ഉപയോഗിച്ചു?

=> 12 പ്രാവശ്യം.

102➤ ഖുർആൻ എത്തിച്ച് കൊടുത്ത ജിബ്രീൽ(അ)നെ ഖുർആനിൽ എത്ര തവണ പറയുന്നു?

=> 3 പ്രാവശ്യം.

103➤ സ്ത്രീ വർഗത്തിൽ ആരും ഗർഭം ധരിച്ചു പ്രസവിക്കാത്ത നാലു വസ്തുക്കൾ ഖുർആനിൽ പറഞ്ഞിട്ടുണ്ട്. ആരെല്ലാം?

=> ആദം (അ), ഹവ്വാ ബീവി, ഇസ്മാഈൽ ആടിന് പകരം അറുത്ത ആട്, സ്വാലിഹ് നബിയുടെ ഒട്ടകം.

104➤ മദീനയിൽ ഇറങ്ങിയ അവസാന അധ്യായം?

=> അന്നസ്റ്.

105➤ "മീം' എന്ന അക്ഷരമില്ലാത്ത അധ്യായം?

=> അൽ കൗസർ.

106➤ "റ” എന്ന അക്ഷരമില്ലാത്ത അധ്യായം?

=> ഇഖ്ലാസ്.

107➤ ഉമ്മ ജീവിച്ചിരിക്കേ അധികാരമേറ്റ ആദ്യ ഖലീഫ?

=> ഉസ്മാൻ (റ).

108➤ പോലീസ് തസ്തിക രൂപപ്പെടുത്തിയ ഖലീഫ?

=> ഉസ്മാൻ (റ).

109➤ നബിയാണെന്ന് വാദിച്ച സ്ത്രീ?

=> സജാഹ്.

110➤ ശഹീദായപ്പോൾ കഫൻ ചെയ്യാൻ വസ്ത്രം ഉണ്ടായിരുന്നില്ല, ആ സ്വഹാബി ആര്?

=> മിസ്അബ് ബ്നു ഉമൈർ.

111➤ നബി(സ) ബദർ യുദ്ധ ദിവസം ഒരു വിറക് കൊള്ളി ഒരു സ്വഹാബിക്ക് സമ്മാനിച്ചു. അത് വാളായി മാറി. ആ സ്വഹാബി?

=> ഔൻ(റ).

112➤ ഉഹ്ദിൽ പങ്കെടുത്ത 15 വയസ്സുകാരനായ മൽപ്പിടുത്തക്കാരൻ ആര്?

=> സംറത്ത് ബ്നു ജുൻദുബ്.

113➤ അല്ലാഹു അഹദ് അല്ലാഹു അഹദ് എന്ന് ഉരുവിട്ട് കൊണ്ട് നടന്ന സ്വഹാബി ആര്?

=> ബിലാൽ (റ).

114➤ ശരീരത്തിൽ 90 ൽ പരം മുറിവുകളുണ്ടായിരുന്നു ആർക്ക്?

=> ജഅ്ഫറുബ്നു അബൂ ത്വാലിബ് (റ).

115➤ ഭർത്താവിന്റെ ഇസ്ലാമികാശ്ലേഷണം മഹ്റായി സ്വീകരിച്ച മഹതി?

=> ഉമ്മു സുലൈം (റ).

116➤ നബി (സ) യുടെ തുപ്പുനീർ ശരീരത്തിൽ പുരട്ടിയതിനാൽ സുഗന്ധമുള്ളവനായി മാറിയ സ്വഹാബി?

=> ഉത്ബത്(റ).

117➤ സ്വാഭാവിക മരണം വരിച്ച ഏക ഖലീഫ?

=> സ്വിദ്ദീഖ്(റ).

118➤ കൊലചെയ്യപ്പെട്ട ആദ്യ ഖലീഫ?

=> ഉമർ(റ).

119➤ മദീനയിൽ ആദ്യമായി നബി (സ) യെ വീട്ടിൽ താമസിപ്പിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തി?

=> അബൂ അയ്യൂബുൽ അൻസ്വാരി (റ).

120➤ പോലീസ് സേന ആദ്യമായി രൂപീകരിച്ച ഖലീഫ?

=> അലി (റ).

121➤ പേർഷ്യൻ നാണയങ്ങൾക്ക് പകരം ഇസ്ലാമിക നാണയങ്ങൾ അടിച്ചിറക്കിയ ഖലീഫ?

=> ഉമർ (റ).

122➤ ഹിജ്റ വർഷം നടപ്പിലാക്കിയ ഖലീഫ?

=> ഉമർ (റ).

123➤ അബൂബക്കർ(റ)നെ ആദ്യമായി ഖലീഫയായി ബൈഅത്ത് ചെയ്ത സ്വഹാബി?

=> ഉമർ (റ).

124➤ ഏറ്റവും കൂടുതൽ ഭരിച്ച ഖലീഫ?

=> ഉസ്മാൻ (റ).

125➤ നാലുമക്കളെ യുദ്ധത്തിനയച്ചു ഇസ്ലാമിനുവേണ്ടി നാലുപേരും ശഹീദായി. ഇവരുടെ മാതാവ്?

=> ഖൻസാഅ് ബിൻതു അംറ് (റ).

126➤ തടവിൽ വധിക്കപ്പെടുന്നവർക്ക് രണ്ട് റകഅത്ത് സുന്നത്ത് നിസ്കാരം നടപ്പിലാക്കിയ സ്വഹാബി?

=> ഖുബൈബ്ബ് അയ്ദി (റ).

127➤ 120 ഓളം പോരാട്ടങ്ങളിൽ പങ്കെടുത്ത പ്രമുഖ സ്വഹാബി?

=> ഖാലിദുബ്നു വലീദ് (റ).

128➤ അവിശ്വാസിയെ കൊന്ന പ്രഥമ വനിത?

=> സ്വഫിയ (റ).

129➤ ഭർത്താവിന്റെ മയ്യിത്ത് കുളിപ്പിച്ച പ്രഥമ വനിത?

=> സിദ്ദീഖ് (റ) ഭാര്യ അസ്മാ (റ).

130➤ ആദ്യമായി ബസ്വറയിൽ ഗ്രഹണ നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്?

=> ഇബ്ൻ അബ്ബാസ് (റ).

131➤ ആദ്യമായി ഹിജ്റക്ക് ശേഷം മരണപ്പെട്ടത്?

=> അസ്അദ്ബ്നു സുറാറ.

132➤ ആദ്യമായി കൂഫയിൽ മറവ് ചെയ്ത സ്വഹാബി?

=> ഖബ്ബാബ്നു അറതി (റ).

133➤ ആദ്യമായി വാഹനത്തിൽ കയറി ജനാസയെ അനുഗമിച്ചത്?

=> മുആവിയ.

134➤ ആദ്യമായി അനന്തരവകാശം നൽകേണ്ടി വന്നത്?

=> അദിയ്യുബ്നുഹ് (റ).

135➤ രണ്ട് സജദയുടെ ആയത്ത് ഒന്നിച്ചു വരുന്ന സുറത്ത്?

=> സൂറത്തുൽ ഹജ്ജ്.

136➤ ഖുർആനിലെ ആദ്യത്തെ ഇംഗ്ലീഷ് തർജ്ജമ തയ്യാറാക്കിയത്?

=> അലക്സാണ്ടർ റോസ്.

137➤ അറബി ഭാഷയിലെ മുഴുവൻ അക്ഷരങ്ങളും ഉൾക്കൊള്ളുന്ന 2 ഖുർആൻ ആയത്തുകൾ?

=> ആലുഇംറാൻ 154, സൂറത്തുൽ ഫത്ഹ് 29.

138➤ മദീനയിൽ ആദ്യമിറങ്ങിയ അധ്യായം?

=> അൽബഖറ.

139➤ സുജൂദ് ചെയ്യാൻ കല്പനയുള്ള സൂക്തം ഉൾക്കൊള്ളുന്ന ആദ്യ അധ്യായം?

=> സൂറത്തു നജ്മ്.

140➤ ആദ്യമായി ഖുർആനിൽ അക്ഷരങ്ങൾക്ക് പുള്ളി നൽകിയത്?

=> അബുൽ അസ്വദുദ്ദുവലി.

141➤ അഹ്കാമുൽ ഖുർആൻ എന്ന പേരിൽ ആദ്യ രചന നടത്തിയത്?

=> ഇമാം ശാഫി (റ).

142➤ നബി (സ) അവസാനമായി പങ്കെടുത്ത യുദ്ധം?

=> തബൂക്ക്.

143➤ നബി(സ)യുടെ വളർത്തു പുത്രൻ?

=> സൈദുബ്നു ഹാരിസ്.

144➤ നബി (സ) വിദൂരത്തുള്ള ആൾക്ക് വേണ്ടി ആദ്യമായി മയ്യത്ത് നിസ്ക്കരിച്ചത് ആർക്കാണ്?

=> നജ്ജാഹി.

145➤ നബി (സ)ക്ക് ആദ്യം ലഭിച്ച കുഞ്ഞ്?

=> അബ്ദുള്ള.

146➤ നബി (സ) യുടെ പുത്രിമാരിൽ ആദ്യം വിവാഹിതയായത്?

=> സൈനബ് (റ).

147➤ നബി(സ)യുടെ കര സ്പർശത്താൽ അരുവികളും കിണറുകളും ജലസമൃദ്ധമായ രണ്ടു പ്രദേശങ്ങൾ?

=> തബൂക്ക്, യമൻ.

148➤ നബി (സ) ആദ്യമായി ജുമുഅ നിസ്കരിച്ച സ്ഥലം?

=> മദീനയിലെ മസ്ജിദുൽ ഖുബാഅ്.

149➤ നബി (സ) യുടെ ജനനസമയത്ത് പേർഷ്യയിലെ ചക്രവർത്തിയുടെ സിംഹാസനം പൊളിഞ്ഞു. ആ ചക്രവർത്തി ആര്?

=> അബു ശർവാൻ.

150➤ നബി (സ) മദീനയിൽ ആദ്യം ഇറങ്ങിയ സ്ഥലം?

=> ഖുബാഅ്.

151➤ നബി (സ) ആദ്യമായി ജുമുഅ നിർവ്വഹിച്ചത് ആരുടെ വീട്ടിലായിരുന്നു?

=> സ്വാലിഹ് ബ്നു ഔഫ് (റ).

152➤ നബി (സ) ഹിജ്റക്ക് ഉപയോഗിച്ച ഒട്ടകത്തിന്റെ പേര്?

=> ഖസ് വാഅ്.

153➤ നബി (സ) യുടെ പതാകയിൽ രേഖപ്പെടുത്തിയത്?

=> ലാഇലാഹ ഇല്ലള്ളാഹ്.

154➤ നബി (സ) യുടെ ഏറ്റവും പ്രായം കുറഞ്ഞ ഭാര്യ?

=> ആയിശ (റ).

155➤ തന്റെ വിരിപ്പിൽ വഹ്യ് അവതരിപ്പിക്കാൻ ഭാഗ്യമുണ്ടായ ഏക ഭാര്യ?

=> ആയിശ (റ).

156➤ ആയിശബീവിയെ പറ്റി അപവാദം പറഞ്ഞു പരത്തിയ മുനാഫിഖ് നേതാവ്?

=> അബ്ദുല്ലാഹിബ്നു ഉബയ്യ.

157➤ ലോകത്താദ്യമായി എഴുതപ്പെട്ട മുസ്ഹഫിന്റെ സുക്ഷിപ്പുകാരി ആര്?

=> നബി (സ) പത്നി ഹാഫിസ (റ).

158➤ നബി (സ) ജനാസ നിസ്ക്കാരം നിർവ്വഹിച്ച ഏക പത്നി?

=> സൈനബ് (റ).

159➤ ജന്നത്തുൽ ബഖീഉൽ ആദ്യമായി മറ ചെയ്യപ്പെട്ട പ്രവാചക പത്നി?

=> ഉമ്മ സലമ(റ).

160➤ ഇസ്ലാമിനുവേണ്ടി ഹിജ്റ നിർവ്വഹിച്ച ആദ്യ വനിതയായ പ്രവാചക പത്നി?

=> ഉമ്മുസലമ(റ).

161➤ പ്രവാചക പത്നിമാരിൽ ഏറ്റവും അവസാനം വഫാത്തായത് ആര്?

=> ഉമ്മു സലമ(റ).

162➤ ബീവി ആയിശ(റ) യുടെ നേതൃത്വത്തിൽ നടന്ന യുദ്ധം?

=> ജമൽ.

163➤ ഏറ്റവും അധികം ഹദീസ് റിപ്പോർട്ട് ചെയ്തത്?

=> ആയിശ(റ).

164➤ പ്രത്യേകമായി തയ്യാർ ചെയ്ത മയ്യത്ത് കട്ടിലിൽ ചുമക്കപ്പെട്ട നബി പത്നി?

=> സൈനബ് ബിൻത് ജഹ്ഹ.

165➤ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഖദീജയെ അനുസ്മരിച്ച് പ്രവാചക പത്നി?

=> ഉമ്മുസലമ(റ).

166➤ ഗോതമ്പു ചെടി നട്ടുപിടിപ്പിച്ചത്?

=> ത്വൽഹതുബ്നു ഉബൈദുല്ല.

167➤ ഈത്തപ്പഴം നട്ടുപിടിപ്പിച്ചത്?

=> ശീസ്(റ)ന്റെ പുത്രൻ അനുശ്.

168➤ ഇബ്റാഹീം നബിക്ക് പത്തിരിയുണ്ടാക്കിയത്?

=> ബുസ്വയ്യ.

169➤ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടതിൽ അവസാനം വഫാത്തായ സ്വഹാബി ആര്?

=> സഅദ് ബ്നു അബീ വഖാസ് (റ).

170➤ ആദ്യമായി വസ്വാസുണ്ടാക്കിയ പുണ്യ കർമ്മം?

=> വുളു.

171➤ ആദ്യമായി അന്ത്യദിനത്തിൽ വസ്ത്രം ധരിക്കുന്നത്?

=> ഇബ്റാഹീം നബി (അ).

172➤ ആദ്യമായി ഇഷ്ടിക നിർമ്മിച്ചത്?

=> ഫിർഔനിന്റെ മന്ത്രി ഹാമനാണ്.

173➤ ആദ്യമായി ചക്ക് നിർമ്മിച്ചത്?

=> സുലൈമാൻ നബി (അ).

174➤ ആദ്യമായി ദഫ് മുട്ടിയത്?

=> മൂസാ നബി (അ) ന്റെ സഹോദരി കുൽസും.

175➤ ആദ്യമായി ഉയർത്തപ്പെടുന്ന വിജ്ഞാനം?

=> അനന്തരവകാശം.

176➤ പിതാവില്ലാതെ സൃഷ്ടിക്കപ്പെട്ട പ്രവാചകൻ?

=> ഈസാ നബി (അ).

177➤ സ്വഹാബികളിൽ ഈസാനബി (അ) നോട് ഏറ്റവും സാദൃശ്യമുള്ളത് ആർക്ക്?

=> ഉർവ്വതുബ്ൻ മസ്ഊദ് (റ).

178➤ പ്രവാചക സ്നേഹത്താൽ 40 വർഷത്തോളം മദീനയിൽ വാഹനപ്പുറത്ത് കയറാതെ യാത്ര ചെയ്ത പണ്ഡിതൻ?

=> ഇമാം മാലിക് (റ).

179➤ ഇസ്ലാമിലെ ആദ്യത്തെ പ്രബോധകൻ?

=> മിസ്അബ് ബ്നു ഉമൈർ (റ).

180➤ ലോകത്ത് ആദ്യമായി കപ്പൽ നിർമ്മിച്ചത്?

=> നൂഹ് (അ).

181➤ തൊട്ടിലിൽ വെച്ച് ജനങ്ങളോട് സംസാരിച്ച പ്രവാചകൻ?

=> ഈസാ (അ).

182➤ അസ്ഹാബുൽ കഹ്ഫിന്റെ കൂടെ ഗുഹയിൽ ദീർഘകാലം ഉറങ്ങിയ നായ?

=> ഖിത്വ്മീർ.

183➤ മക്കയുടെ സുഗന്ധം (ത്വിബു മക്ക) എന്നറിയപ്പെടുന്ന സ്വഹാബി?

=> മുസ്അബ്(റ).

184➤ ഉഹ്ദ് യുദ്ധവേളയിൽ അബദ്ധത്താൽ മുസ്ലിംകളാൽ ശഹീദായ സ്വഹാബി?

=> ഹുദൈഫത്തുൽ യമാനിന്റെ പിതാവ് ഹ സൈൻ(റ).

185➤ ശഹീദായ ശേഷം ദുൽജനാഹൈൻ (ഇരുചിറകുകാരൻ) എന്ന പേരിലറിയപ്പെടുന്നത്?

=> ജഅ്ഫറുബ്നു അബീത്വാലിബ് (റ).

186➤ അബൂ ദർരിൽ ഗിഫാരി (റ) വിന്റെ പേര്?

=> ജുൻദുബ് ഇബ്നു ജനാദ്(റ).

187➤ അബൂ അയ്യൂബുൽ അൻസ്വാരി എന്ന അപരനാമത്തിൽ പ്രസിദ്ധനായ സ്വഹാബി?

=> ഖാലിദുബ്നു സൈദ്(റ).

188➤ അബൂലുബാബ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്വഹാബി?

=> രിഫാഅതുബ്നു അബ്ദിൽ മുൻദിർ (റ).

189➤ അബൂദുജാന എന്ന പേരിൽ അറിയപ്പെടുന്നതാര്?

=> സിമാമുബ്നു ഖർശ (റ).

190➤ മാതാവിനും ഭാര്യക്കും ഫാത്വിമ എന്നുപേരുള്ള ഖലീഫ?

=> അലി(റ).

191➤ ഖുർആനിൽ പേരെടുത്തു പറഞ്ഞ ഏക സ്വഹാബി?

=> സൈദ് (റ).

192➤ ഇസ്റാഈൽ എന്ന പേരിലറിയപ്പെടുന്ന പ്രവാചകൻ?

=> യഅ്ഖൂബ് നബി (അ).

193➤ കഅ്ബയിൽ വെച്ച് പ്രസവിക്കപ്പെട്ട സ്വഹാബി?

=> ഖദീജ(റ)യുടെ സഹോദരപുത്രൻ ഹകീമുബ്നു ഹിസാം(റ).

194➤ വലിയ്യിന്റെയോ സാക്ഷികളുടേയോ സാന്നിധ്യമില്ലാതെ നബി (സ)ക്ക് അല്ലാഹു വിവാഹം ചെയ്തുകൊടുത്ത മഹതി?

=> സൈനബ ബിൻത് ജഹ്ശ് (റ).

195➤ നബി(സ)ക്ക് ഖബർ കുഴിച്ചത് ആര്?

=> അബു ത്വൽഹ സൈദുബ്നു സഹ്ല് (റ).

196➤ പത്തുവർഷക്കാലം നബി (സ) യുടെ സേവകനായി ജീവിച്ച സ്വഹാബി?

=> അനസ്ബ്നു മാലിക് (റ).

197➤ നബി(സ)ക്ക് സിഹ്റ് ചെയ്ത ജൂതൻ?

=> ലബീദ്.

198➤ ബാങ്കിന്റെ വാക്യങ്ങൾ സ്വപ്നം കണ്ട വിവരം ആദ്യം അറിയിച്ചതാര്?

=> അബ്ദുല്ലാഹിബ്നു സൈദ് (റ).

199➤ ആദ്യമായി തലപ്പാവ് ധരിച്ചത്?

=> ദുൽഖർനൈനി ചക്രവർത്തി.

200➤ ആദ്യമായി അരഞ്ഞാണമണിഞ്ഞത്?

=> ഹാജറബീവി.

201➤ നീണ്ട തൊപ്പി ധരിച്ചത്?

=> നിശാബ് ബിൻ അബ്ദിൽ മലിക്.

202➤ ദുഃഖ സൂചകമായി കറുപ്പ് വസ്ത്രം ധരിച്ചത്?

=> അബ്ബാസിയ്യ ഭരണകൂടം.

203➤ എല്ലാ ആയത്തുകളും ദാൽ കൊണ്ടവസാനിക്കുന്ന സൂറത്ത്?

=> ഇഖ്ലാസ്.

204➤ അല്ലാഹു എന്ന് എല്ലാ ആയത്തിലും ഉൾക്കൊണ്ട സൂറത്ത് ഏത്?

=> അൽമുജാദല.

205➤ ആദ്യമായി എഴുതിയ ഹദീസ് ഗ്രന്ഥം?

=> മുവത്വ.

206➤ പത്ത് ലക്ഷം ഹദീസുകൾ മനഃപാഠമുള്ള പണ്ഡിതൻ ആരായിരുന്നു?

=> ഇമാം അഹ്മദുബ്നു ഹമ്പൽ (റ).

207➤ ഇമാം അഹ്മദ് (റ) ന്റെ ജനാസക്കരികിൽ എതയാളുകൾ സംബന്ധിച്ചിരുന്നു?

=> 8 ലക്ഷത്തിൽ പരം.

208➤ ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത്?

=> ഉമറുബ്നു അബ്ദുൽ അസീസിന്റെ കാലത്ത് ഇബ്നു സിഹാബുസ്സുഹ്രി.

209➤ നബി (സ) പങ്കെടുത്ത ആദ്യ യുദ്ധം?

=> ഫിജാർ യുദ്ധം.

210➤ സ്വന്തം മാതാവില്ലാതെ ആദ്യം മുലയൂട്ടിയത്?

=> സുവൈബ.

211➤ അവസാനമായി നബി (സ) വിവാഹം ചെയ്തത്?

=> മൈമൂന ബീവി (റ).

212➤ മുഖൗഖിസ് സമ്മാനിച്ച കോവർ കഴുത അപൂർവ്വ വെൺമയാർന്ന ഒരു വിശിഷ്ട മൃഗമായിരുന്നു. നബി (സ) ഈ കോവർ കഴുതക്കിട്ട നാമം?

=> ദുൽദുൽ.

213➤ ആമിനബീവിയുടെ മുലപ്പാൽ വറ്റിയപ്പോൾ സുവൈബയുടെ മുല നബി(സ) കുടിച്ചു. അവരുടെ മുലകുടിച്ച് മറ്റൊരു വ്യക്തി ആര്?

=> ഹംസ (റ).

214➤ നബി (സ) യുടെ ആദ്യ വിദേശയാത്ര എത്രാം വയസ്സിൽ?

=> 12.

215➤ ഖൈബറിൽ നബിക്ക് വിഷം ചേർത്ത് ആട്ടിൻ കുറക് നൽകിയ സ്ത്രീ?

=> സ്വഫിയയുടെ ആദ്യ ഭർത്താവ് സലാമുബ്നു മുശ്കമിന്റെ ഭാര്യ സൈനബ്.

216➤ നബി (സ) യോട് രൂപ സാദൃശ്യമുള്ള മകൾ?

=> ഫാത്വിമ (റ).

217➤ നബി (സ) യുടെ മോതിരക്കല്ലിൽ മൂന്നു വരിയായി എഴുതി വെച്ചിരുന്നതെന്തായിരുന്നു?

=> അല്ലാഹ്, മുഹമ്മദ്, റസൂൽ.

218➤ നബി (സ) യോട് രൂപ സാദൃശ്യമുള്ള പ്രവാചകൻ?

=> ആദം നബി (അ).

219➤ നബി (സ) യോട് രൂപസാദൃശ്യമുള്ള സ്വഹാബി ആര്?

=> ജഅ്ഫറുബ്നു അബീ ത്വാലിബ് (റ).

220➤ നബി (സ) യോട് രൂപസാദൃശ്യമുള്ള മകൻ ആര്?

=> ഇബ്റാഹീം നബി (സ).

221➤ മിഅ്റാജിൽ ബുറാഖിൽ കയറി സഞ്ചരിക്കവെ ആദ്യം നിസ്കരിച്ചത് എവിടെ?

=> ത്വയ്ബ (മദീന).

Post a Comment