മഴയെത്തും മുമ്പ് mazha kavitha | malayalam poem

 മഴയെത്തും മുമ്പ്

ഉനൈസ് വി, മൂര്‍ക്കനാട്


ജൂണ്‍,

നോവാണ്, വേദനയാണ്

ഇറ്റിവീഴുന്ന മഴത്തുള്ളിയെ തടയാന്‍

പാടുപെടുന്ന പാവപ്പെട്ടവന്റെ മിടിപ്പാണ്


ജൂണ്‍,

കുളിരാണ്, ആകാംക്ഷയാണ്

മഴച്ചീന്തുകളെ ഫ്രയിമിലൊതുക്കാന്‍ 

ഫളാറ്റില്‍ വിശ്രമിക്കുന്നവന്റെ അത്ഭുതപ്രതിഭാസമാണ്


ജൂണ്‍,

പ്രതീക്ഷയാണ്, കനിവാണ്

മണ്ണിലിട്ട വിത്തിന്റെ നാമ്പ് കാണാന്‍

കാത്തിരിക്കുന്ന കര്‍ഷകന്റെ സ്വപ്‌നമാണ്


ജൂണ്‍,

ആശങ്കയാണ്, നേട്ടവുമാണ്

പ്രളയത്തിന്റെ ഭീതിയെ മുതലെടുക്കാന്‍

കണ്ണുംനട്ടിരിക്കുന്ന രാഷ്ട്രീയക്കാരന്റെ ആകാംക്ഷയാണ്


ജൂണ്‍,

ഓട്ടമാണ്, തിരച്ചിലാണ്

വെള്ളപ്പാച്ചിലും ഒഴുക്കുമേല്‍ക്കാതിരിക്കാന്‍

രക്ഷതേടിയുള്ള മിണ്ടാപ്രാണിയുടെ നെട്ടോട്ടമാണ്.

Post a Comment