നബിദിന ക്വിസ്| മീലാദ് ക്വിസ്സ്‌ | Nabidina quiz 2021| nabidinam | islamic quiz | Meelad quiz

 3. ആഇശ(റ)

? ആയിശാ ബീവിയുടെ പിതാവ്?
– അബൂബക്കര്‍ സിദ്ധീഖ്(റ)
? ആയിശാ ബീവിയുടെ മാതാവ്?
– സൈനബ് (ഉമ്മുറൂമാന്‍)
? ആയിശാബീവിയുടെ ജനനം?
– ഹിജ്‌റയുടെ 9 വര്‍ഷം മുമ്പ്
? വിവാഹിതയാകുമ്പോള്‍ (നികാഹ് നടക്കുമ്പോള്‍) ആയിശാ ബീവിയുടെ പ്രായം?
– ആറ് വയസ്സ്
? തിരുനബി(സ)യുമായി വീട് കൂടിയപ്പോള്‍ ആയിശാ ബീവിയുടെ പ്രായം?
– ഒമ്പത് വയസ്സ്
? വിവാഹ സമയത്ത് തിരുനബി(സ)യുടെ പ്രായം?
– 53 വയസ്സ്
? ആയിശ ബീവിയുടെ ഓമനപ്പേര്?
– ഉമ്മു അബ്ദില്ല
? ആയിശ ബീവിക്ക് നബി(സ) നല്‍കിയ മഹ്ര്‍?
– 400 ദിര്‍ഹം
? വിവാഹസമയത്തുള്ള അവസ്ഥ?
– കന്യക (തിരുനബി(സ) വിവാഹം ചെയ്ത ഏക കന്യകയാണ് ആയിശാ ബീവി)
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?
– 11 വര്‍ഷം
? നബി(സ) വഫാത്താകുമ്പോള്‍ ആയിശാ ബീവിയുടെ വയസ്സ്?
– 18 വയസ്സ്
? അതിനുശേഷം വേറെയാരെയെങ്കിലും വിവാഹം ചെയ്‌തോ?
– ഇല്ല
? കാരണം?
– പ്രവാചക പത്‌നിമാര്‍ വിശ്വാസികള്‍ക്ക് ഉമ്മമാരുടെ സ്ഥാനത്താണ്. (ഉമ്മഹാത്തുല്‍ മുഅ്മിനീന്‍) വിവാഹം നിഷിദ്ധമാണ്. എന്നാല്‍ അവരെ അന്യര്‍ക്ക് കാണാനോ സ്പര്‍ശിക്കാനോ പറ്റുകയുമില്ല.
? തിരുനബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല
? ആയിശാ ബീവിയുടെ വഫാത്ത്?
– ഹിജ്‌റ 58ല്‍ മദീനയില്‍
? ആകെ വയസ്സ്?
– 67
? മഖ്ബറ എവിടെയാണ്?
– ജന്നത്തുല്‍ ബഖീഅ് (മദീന)
? ആയിശബീവി തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു?
– 2210 ഹദീസുകള്‍

4. ഹഫ്‌സ്വ(റ)

? ഹഫ്‌സ്വ ബീവിയുടെ പിതാവ്?
– ഉമറുല്‍ ഫാറൂഖ്(റ)
? ഹഫ്‌സ്വ ബീവിയുടെ മാതാവ്?
– മള്ഊനിന്റെ മകള്‍ സൈനബ്
? ജനിച്ചത് എന്ന്?
– ഹിജ്‌റയുടെ 18 വര്‍ഷം മുമ്പ് മക്കയില്‍
? നബി(സ) ഹഫ്‌സ്വ(റ)യെ വിവാഹം ചെയ്തത് എന്ന്? എവിടെ?
– ഹിജ്‌റ മൂന്നില്‍ മദീനയില്‍ വെച്ച്
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ ഹഫ്‌സ്വ ബീവിയുടെ അവസ്ഥ?
– വിധവയായിരുന്നു
? മുന്‍ ഭര്‍ത്താവ് ആര്?
– ഖുനൈസ്ബ്‌നു ഹുദാഫ
? നബി(സ) നല്‍കിയ മഹ്ര്‍ എത്ര?
– 400 ദിര്‍ഹം
? നബി(സ)യോടൊപ്പമുള്ള ദാമ്പത്യകാലം?
– 8 വര്‍ഷം
? ഹഫ്‌സ്വ ബീവിയുടെ വഫാത്ത് എന്ന്?
– ഹിജ്‌റ 45-ല്‍ മദീനയില്‍
? ഹഫ്‌സ്വ ബീവിയുടെ ആകെ വയസ്സ്?
– 65 വയസ്സ്
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്

5. സൈനബ ബിന്‍ത് ഖുസൈമ(റ)

? സൈനബ ബീവി(റ)യുടെ പിതാവ്?
– ഹാരിസിന്റെ മകന്‍ ഖുസൈമ
? മാതാവ്?
– ഔഫിന്റെ മകള്‍ ഹിന്ദ്
? ജനനം?
– ഹിജ്‌റയുടെ 26 വര്‍ഷം മുമ്പ് മക്കയില്‍
? സൈനബ ബീവി(റ)യുടെ സ്ഥാനപ്പേര്?
– ഉമ്മുല്‍ മസാകീന്‍ (ദരിദ്രരുടെ മാതാവ്)
? നബി(സ) വിവാഹം ചെയ്തത്?
– ഹിജ്‌റ 3 ശവ്വാലിനു ശേഷം
? എവിടെ വെച്ച്?
– മദീനയില്‍
? നബി(സ) വിവാഹം കഴിക്കുമ്പോള്‍ സൈനബ(റ)ന്റെ അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ് ആര്?
– ജഹ്ഷിന്റെ മകന്‍ അബ്ദുല്ല
? തിരുനബി(സ) നല്‍കിയ മഹ്ര്‍?
– 400 ദിര്‍ഹം
? നബി(സ)യില്‍ നിന്നുമുള്ള സന്താനങ്ങള്‍?
– ഇല്ല
? വഫാത്ത്?
– ഹിജ്‌റ 4-ല്‍ റബീഉല്‍ അവ്വലില്‍ മദീനയില്‍ വെച്ച്
? നബി(സ)യോടൊത്തുള്ള ദാമ്പത്യം?
– ഏകദേശം 6 മാസം
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
? തിരുനബി(സ) ജനാസ നിസ്‌കരിച്ച ഏക പത്‌നി?
– സൈനബ(റ). (ഖദീജാ ബീവി വഫാത്താകുമ്പോള്‍ മയ്യിത്ത് നിസ്‌കാരം നിലവിലുണ്ടായിരുന്നില്ല.)

6. ഉമ്മുസലമ /ഹിന്ദ്(റ)

? ഉമ്മുസലമ(റ)യുടെ പിതാവ്?
– അബൂ ഉമയ്യത്
? ഉമ്മു സലമ(റ)യുടെ മാതാവ്?
– ആമിറിന്റെ മകള്‍ ആതിക
? ഉമ്മുസലമ(റ)യുടെ ജനനം?
– ഹിജ്‌റയുടെ 30 വര്‍ഷം മുമ്പ് മക്കയില്‍
? നബി(സ) ഇവരെ വിവാഹം ചെയ്തത്?
– ഹിജ്‌റ 4-ല്‍
? എവിടെ വെച്ച്?
– മദീനയില്‍
? നബി(സ)യുടെ ഇണയാകുമ്പോഴുള്ള അവസ്ഥ?
– വിധവ
? മുന്‍ ഭര്‍ത്താവ് ആര്?
– അബൂ സലമ(റ) (അബ്ദുല്ല)
? നബി(സ) ഇവരെ വിവാഹം ചെയ്യാനുള്ള കാരണം?
– ഉഹ്ദിലേറ്റ മുറിവ് കാരണം അബൂസലമ(റ) മരണപ്പെട്ടു. നാല് കൈക്കുഞ്ഞുങ്ങളുമായി അവിശ്വാസികളായ തന്റെ കുടുംബത്തിലേക്ക് ഉമ്മുസലമ(റ) തിരിച്ചുപോകുന്നത് ആത്മഹത്യാപരമായിരുന്നു. ഇക്കാരണത്താല്‍ നബി(സ) അവരെ ഏറ്റെടുത്തു.
? നബി(സ)യോടൊപ്പം ദാമ്പത്യം?
– 7 വര്‍ഷം
? നബി(സ)യില്‍ നിന്നുള്ള സന്താനങ്ങള്‍?
– ഇല്ല.
? വഫാത്ത്?
– ഹിജ്‌റ 61 ശവ്വാലില്‍
? വയസ്സ്?
– 84
? മഖ്ബറ?
– ജന്നത്തുല്‍ ബഖീഅ്
? ഉമ്മുസലമ(റ) തിരുനബി(സ)യില്‍ നിന്നും എത്ര ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തു?
– 378 ഹദീസുകള്‍
? പ്രവാചക പത്‌നിമാരില്‍ അവസാനം വഫാത്തായത് ആര്?
– ഉമ്മുസലമ(റ)
? ഹുദൈബിയ്യാ സന്ധിയുടെ വിജയഹേതുകമാകാന്‍ ഭാഗ്യം സിദ്ധിച്ച പ്രവാചക പത്‌നി?
– ഉമ്മുസലമ(റ)

Post a Comment