ഉമ്മയാണെല്ലാം


tonnalukal


പകലധ്വാനത്തിന്റെ ക്ഷീണമകറ്റാന്‍ അല്ലാഹു ഒരുക്കിത്തന്ന ആശ്വാസമാണ് രാത്രികള്‍. സമയമിപ്പോള്‍ 12മണിയും പിന്നിട്ടിരിക്കുന്നുചുറ്റുപാടും ഉറക്കത്തിന്റെ പിടിയിലമര്ന്നിട്ടുണ്ട് സമയത്തും ഏകാന്തമായി കുഞ്ഞിന് കാവലിരിക്കുകയാണ്  ഉമ്മകിടത്തിയാല്‍ വാവിട്ടു കരയുന്ന കുഞ്ഞിനെ മടിയിലിരുത്തി ഒരു കൈ കൊണ്ട് കൊതുകുകളെ ആട്ടിയകറ്റി കുഞ്ഞിനു സംരക്ഷണം നല്കുകയാണവര്‍. പകല്‍ രാത്രി ഭേദമന്യേ കാവലിരിക്കുന്ന അവര്‍ ഉറക്കം വരാതിരിക്കാന്‍ അല്പം എണീറ്റു നടന്നു വീണ്ടും തല്സ്ഥാനത്തു വന്നിരിക്കുന്ന  കാഴ്ച ചിന്തകളെ പിറകോട്ടു കൊണ്ടുപോയിഇങ്ങനെയായിരിക്കില്ലേ നമ്മെയും നമ്മുടെ ഉമ്മ പരിപാലിച്ചിട്ടുണ്ടാവുക....?

മെയ് 11 ലോക മാതൃദിനത്തിന് മാധ്യമങ്ങള്‍ വൃദ്ധസദനങ്ങള്‍ തേടിയലഞ്ഞ് വേദനിപ്പിക്കുന്ന വികാരകഥനങ്ങളെ ജനങ്ങള്ക്ക് വഭവമൊരുക്കാന്‍ നെട്ടോട്ടത്തിലായിരുന്നുഅത്തരത്തില്‍ വന്ന ഒരു വാര്ത്ത ശ്രദ്ധിക്കപ്പെടുകയുണ്ടായിവര്ഷങ്ങള്ക്കു മുന്പ് വീട്ടില്‍ നിന്നുമകന്ന ഒരമ്മയെ തേടി മകന്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന സന്തോഷമുഹൂര്ത്തത്തിലും അവര്ക്ക് വൈമനസ്യമുണ്ട് പിരിയാന്, മക്കള്‍ ആട്ടിയകറ്റി വൃദ്ധസദനത്തില്‍ കഴിഞ്ഞുകൂടുന്ന തന്റെ പുതിയ "കൂട്ടുകാരെ'. ഒരു ഉമ്മയുടെ കഥ അവര്‍ അനുസ്മരിക്കുന്നുമുണ്ട്അന്ധയായതിന്റെ പേരില്‍ മകന്‍ ഉപേക്ഷിച്ച  ഉമ്മ പക്ഷേ...പ്രാര്ത്ഥിക്കുകയാണ് തന്റെ "പൊന്നുമോനുവേണ്ടി""ഓന്ക്ക് അന്തല്യാഞ്ഞിട്ടല്ലേ...അല്ലാഹ്..ജ്ജ് ന്റെ കുട്ടിയെ കാക്കണേ..''
18ാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ഡേകെയര്‍ സെന്റെറുകളും വൃദ്ധസദനങ്ങളും ഇന്ന് നമ്മുടെ നാട്ടിലും വര്ധിച്ചുവരികയാണ്ഇന്ത്യയില്‍ 728ഓളം വൃദ്ധസദനങ്ങള്‍ നിലവിലുണ്ട്അതില്‍ കൂടുതലും "ദൈവത്തിന്റെ സ്വന്തം നാടെ'ന്നു പേരുള്ള നമ്മുടെ കേരളത്തിലാണെന്നതു ദു:ഖകരമാണ്ഗവണ്മെന്റിന്റെയും സ്വകാര്യമേഖലയിലേതുമടക്കം 124 എണ്ണംവീടകങ്ങളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന വൃദ്ധജനങ്ങളുടെ എണ്ണം കൂടിവരുന്നതു കൊണ്ടാണ് ഓരോ വര്ഷവും 10വീതം വൃദ്ധസദനങ്ങളുടെ നിര്മാണം ആവശ്യമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്ഈയൊരു ബിസിനസ് ശൃംഖല മുന്നില്‍ കണ്ടുകൊണ്ടാണ് നോര്ക്ക പ്രവാസി വകുപ്പ് പോലെയുള്ളവര്‍ കടന്നുവരുന്നത്മാത്രമല്ലനോര്ക്കയുടെ ഒരുദ്യോഗസ്ഥന്‍ പറയുകയുണ്ടായി""സര്ക്കാര്‍ ഭൂമി കണ്ടെത്തുംതാല്പര്യമുള്ള സ്വകാര്യ വ്യക്തികള്ക്കോ സ്ഥാപനങ്ങള്ക്കോ വൃദ്ധസദനങ്ങള്‍ നിര്മിക്കാംഇനിയുള്ള കാലത്ത് ഇത്തരം സ്ഥാപനങ്ങള്ക്ക് വന്‍ ആവശ്യകതയായിരിക്കും''.
"മാതൃദൈവോ ഭവ', "പിതൃദൈവോഭവഎന്നുയര്ത്തിപ്പിടിക്കുന്ന മഹത്തായ സാസ്കാരിക പാരന്പര്യമുള്ള ഭാരതത്തില്‍ നിന്നുയര്ന്നു വരുന്ന വാര്ത്തകള്‍ കാണുന്പോള്‍ ദൈവീക പരിഗണന കൊടുത്തില്ലെങ്കിലും മാനുഷീക പരിഗണനയെങ്കിലും നല്കിയിരുന്നെങ്കിലെന്ന് ആശിക്കുകയാണ്കൊല്ലം ജില്ലയിലെ 72വയസ്സുള്ള ലക്ഷ്മിക്കുട്ടിയമ്മയുടെ കഥ നമ്മള്‍ മറന്നിട്ടുണ്ടാകില്ലആറു കുട്ടികളുടെ അമ്മയായ അവര്‍ ഭക്ഷണം പോലും ലഭിക്കാതെ ദിവസങ്ങളോളം വീട്ടു തടവറയില്‍ കഴിയേണ്ടി വന്നു
2007ല്‍ പാസാക്കിയ "മെയിന്റനന്സ് ആന്ഡ് വെല്ഫയര്‍ ഓഫ് പാരന്റ്സ് ആന്ഡ് സീനിയര്‍ സിറ്റിസണ്‍ ആക്ട്പ്രകാരം കേസെടുത്ത ആദ്യ സംഭവമാണിത്അറസ്റ്റു ചെയ്യപ്പെട്ടു കാരാഗ്രഹത്തില്‍ കിടക്കേണ്ടി വന്ന മക്കള്ക്ക് തുണയായത്  അമ്മയുടെ നിസ്വാര്ത്ഥമായ കരുണയായിരുന്നുകേരളത്തിന്റെ നാട്ടിന്പുറങ്ങളില്‍ പോലും സജീവമായിക്കൊണ്ടിരിക്കുന്ന വൃദ്ധസദനങ്ങള്‍ വരച്ചിടുന്നത് മലയാളിയുടെ സാംസ്കാരിക മാറ്റത്തിന്റെ മോശമായ മനോഭാവമാണ്. 
മാനവീകതയും മാനുഷികമൂല്യവും ഉയര്ത്തിപ്പിടിച്ച മതമാണ് പരിശുദ്ധ ഇസ്ലാംവര്ഷത്തിലൊരിക്കല്‍ വരുന്ന മാതൃദിനത്തിന് മൃഗശാലയില്‍ പോകുന്ന പോലെ കുട്ടികളെയും കൂട്ടി "മുത്തശ്ശി'യെ കാണിക്കാന്‍ കൊണ്ടുപോകുന്ന പോലെയല്ല ഇസ്ലാമിന്റെ അദ്ധ്യാപനങ്ങള്‍. അത് തികച്ചും മരണത്തിനു ശേഷവും വിഭജിക്കപ്പെടാത്ത ഒന്നാണ്. 
പരിശുദ്ധ ഖുര്ആനില്‍ അല്ലാഹുവിന് ആരാധിക്കുന്നതിനെ കുറിച്ച് പ്രതിപാദിച്ചിടത്തെല്ലാം മാതാപിതാക്കളോടുള്ള പെരുമാറ്റത്തെ വിവരിച്ചു കാണിച്ചത് വിഷയത്തിന്റെ ഗൗരവം വ്യക്തമായി അടയാളപ്പെടുത്തുകയാണ്""തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നുഅവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടു പേരും തന്നെയോ നിന്റടുക്കല്‍ വാര്ധക്യം ബാധിച്ചവരാണെങ്കില്‍ "ഛെഎന്നു നീ അവരോട് പറയരുത്കാര്ക്കശ്യത്തില്‍ സംസാരിക്കുകയുമരുത്അവര്ക്ക് കാരുണ്യത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകഅവര്ക്ക് വേണ്ടി നീ ഇങ്ങനെ പ്രാര്ത്ഥിക്കുക, :ചെറുപ്പത്തില്‍ എന്നോട് കരുണ കാണിച്ചതു പോലെ നാഥാ...അവരോട് നീ കരുണ കാണിക്കേണമേ...(ഇസ്റാഅ്23,24). "ഛെഎന്നു അല്ലാഹു സൂചിപ്പിച്ചതിന്റെ ഉദ്ദ്യേം ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അവര്ക്കുണ്ടാക്കരുതെന്നാണ്ശക്തമായ വേദന സഹിച്ച് ഗര്ഭം പേറി നിനക്ക് രണ്ട് വര്ഷം മുലപ്പാല്‍ തന്നു ഉമ്മാക്ക് നീ നന്ദി ചെയ്യുക..(ലുഖ്മാന്14).
തനിക്ക് നന്ദി ചെയ്യാന്‍ പറഞ്ഞയുടനെ മാതാപിതാക്കള്ക്ക് നന്ദി ചെയ്യാന്‍ അല്ലാഹു കല്പിക്കാനുള്ള കാരണം അല്ലാഹുവിന്റെ പ്രീതി മാതാപിതാക്കളുടെ പ്രീതിയിലും അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലുമാണെന്ന് ഹദീസിലൂടെ തിരുനബി വ്യക്തമാക്കുന്നുണ്ട്. 
മാതാപിതാക്കളോടുള്ള കടപ്പാടിന്റെ വിഷയത്തില്‍ പ്രവാചകരുടെ നിലപാടും നമുക്ക് പാഠം നല്കുന്നതാണ്അബൂ ഹുറൈറ(ഉദ്ധരിക്കുന്ന ഒരു ഹദീസ് നമുക്ക് സുപരിചിതമാണ്ഒരാള്‍ വന്നു തിരുനബിയോട് ചോദിച്ചു""നബിയേഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ്''. നബി പറഞ്ഞു""ഉമ്മയോട്''. പിന്നെയാരോടാണ്.""ഉമ്മയോട്''. പിന്നെ?.""ഉമ്മയോട്''. പിന്നെ?. ""നിന്റെ ഉപ്പയോട്''. ഗര്ഭം ധരിച്ചതും പ്രസവവേദനയനുഭവിച്ചതും ഉറക്കമൊഴിച്ച് ശുശ്രൂഷിച്ചുതുമാണ് ഉപ്പയേക്കാള്‍ ഉമ്മാക്ക് സ്ഥാനം നല്കാന്‍ കാരണമായത്അതുകൊണ്ടുതന്നെയാണ് ഉമ്മയെ ചുമലിലേറ്റി കഅ്ബ ത്വവാഫ് ചെയ്യന്നയാള്‍ ഞാനീ ചെയ്യുന്നത് ഉമ്മക്കുള്ള പ്രതിഫലമായി കൂട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ നിന്റെ ഉമ്മയനുഭവിച്ച പ്രസവവേദനക്ക് പകരമായി ചെറിയ പ്രതിഫലം പോലുമാകില്ല എന്ന് ഇബ്നു ഉമര്‍(പറഞ്ഞത്. 
അബ്ദുല്ലാഹിബ്നു അംറുബ്നു ആസ്(പറയുന്നുഒരു മനുഷ്യന്‍ നബിക്കരികില്‍ വന്നു പറഞ്ഞുനബിയേ... ""അല്ലാഹുവിന്റെ പ്രതിഫലമാഗ്രഹിച്ച് യുദ്ധത്തിനും ഹിജ്റ പോകാനും തയ്യാറായി ഞാന്‍ അങ്ങയോട് കരാര്‍ ചെയ്യുന്നു''. ഉടനെ നബി ചോദിച്ചു""നിന്റെ മാതാപിതാക്കളാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ?''. ""ഉണ്ട്രണ്ടു പേരും ജീവിച്ചിരിപ്പുണ്ട''""അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റടുക്കല്‍ നിന്നും പ്രതിഫലമാഗ്രഹിക്കുന്നില്ലേ?''. ""ഉണ്ട്''. ""എങ്കില്‍ അവര്ക്കരികില്‍ പോയി അവരെ ശുശ്രൂഷിക്കുക''. ഇതും "വാര്ധക്യം ബാധിച്ച ഉമ്മയും ബാപ്പയും ഉണ്ടായിട്ട് സ്വര്ഗം നേടാന്‍ കഴിയാത്തവന്റെ കാര്യം വളരെ കഷ്ടം തന്നെഎന്ന ഹദീസും കൂട്ടി വായിക്കുന്പോള്‍ വാര്ധക്യത്തിലാണ് കൂടുതല്‍ പരിചരണം നല്കേണ്ടതെന്ന ആവശ്യകത വിളിച്ചറിയിക്കുന്നു.
മുശ്രിക്കായ മാതാവിനോട് പോലും ബന്ധം ദൃഢമാക്കാന്‍ കല്പിച്ച ഇസ്ലാമിന്റെ അദ്ധ്യാപനത്തിലൂടെ മാതാവിന്റെ മഹത്വം വ്യക്തമാക്കുന്ന മറ്റേതൊരു മതമാണുള്ളത്മഹാന്മാരെല്ലാം അത്യുന്നതങ്ങള്‍ താണ്ടിയത് അവരുടെ മാതാപിതാക്കളോടുള്ള ബന്ധത്തിന്റെ ഫലമായാണെന്നു ചരിത്രങ്ങള്‍ നമ്മോട് പറഞ്ഞുതരുന്നുണ്ട്പ്രിയ റസൂലിനെ കാണാനുള്ള അടങ്ങാത്ത ആഗ്രഹം അടക്കിപ്പിടിച്ച് മാതാവിനെ പരിചരിച്ച് കഴിഞ്ഞുകൂടിയ ഉവൈസുല്‍ ഖറനി(പിന്നീട് ""യമനില്‍ നിന്നൊരാള്‍ വരുന്പോള്‍ അയാള്ക്കെന്റെ സലാം പറയണമെന്ന്'' മുത്ത് റസൂല്‍ വസിയ്യത്ത് ചെയ്യുന്ന അവസ്ഥയിലേക്കുയര്ന്നു വരികയുണ്ടായിമുഹ്യിദ്ദീന്‍ ശൈഖും കാണിച്ചുതന്നത് ഉമ്മയെ അനുസരിക്കേണ്ടതിന്റെ പാഠങ്ങളാണ്മറുവശത്ത് ഉമ്മയേക്കാള്‍ ഭാര്യയെ കൂടുതല്‍ പരിഗണിച്ചതിന്റെ ഫലമായി മരണമടുത്ത സമയത്ത് അനുഭവിക്കുകയും ശേഷം മാതാവിന്റെ സംപ്തൃപ്തി നേടി കലിമതുത്തൗഹീദ് ഉദ്ധരിച്ച് പരലോകം പുല്കിയ അല്ഖമ()ന്റെ ചരിത്രവും നമുക്ക് മുന്നിലുണ്ട്മാതാപിതാക്കളുടെ പൊരുത്തം സന്പാദിച്ചില്ലെങ്കില്‍ അമലുകള്‍ സ്വീകരിക്കപ്പെടാതെ നരകത്തില്‍ പ്രവേശിക്കേണ്ടിവരുമത്രെ!.. മാതാപിതാക്കള്‍ നമ്മെ ലാളിച്ചത് നമ്മുടെ ജീവനുവേണ്ടിനമ്മളോഅവര്‍ മരിക്കുമെന്ന പ്രതീക്ഷയിലുംഎത്രയാണ് നമ്മുടെയും അവരുടെയും സ്നേഹത്തിന്റെ അന്തരം.!
ഉമ്മയില്‍ നിന്നു സംസ്കരിച്ചു തുടങ്ങാം നമുക്ക് നമ്മുടെ ആത്മാവിനെമരണവേദനയിലാണ് അവര്‍ നമുക്കു ജന്മം നല്കിയത് നഗ്ന കൈകള്ക്ക് അറപ്പുതോന്നിയില്ലനമ്മുടെ അഴുക്കുകളെ ശുചീകരിക്കാന്‍. വിശന്ന വയറുമായി അവര്‍ നമ്മുടെ വിശപ്പകറ്റിഅസുഖം ബാധിക്കുന്പോള്‍ നമ്മേക്കാള്‍ വേദനിച്ചത്  ഹൃദയമായിരുന്നുഅസുഖം ശമനമാകാന്‍ ചിലവാക്കിയത് അവരുടെ സന്പാദ്യമായിരുന്നുവേണമെങ്കില്‍ നമ്മെ അവര്ക്കു വേണ്ടെന്നു വെക്കാമായിരുന്നുപക്ഷെഒരു പോറലുമേല്ക്കാതെ നമ്മുടടെ വളര്ച്ചക്കവര്‍ കാതോര്ത്തിരുന്നുഇന്ന് അവര്ക്കൊരു കൈ സഹായത്തിന് വേണ്ടിയിരിക്കുന്നു ഘട്ടത്തില്‍ അകറ്റിനിര്ത്താതെ അടുപ്പിക്കാനാണു നാം ശ്രമിക്കേണ്ടത് സ്നേഹങ്ങള്ക്കു പകരമായി ""അല്ലാഹുവേ..ഞങ്ങളോട് കരുണ കാണിച്ചതു പോലെ ഞങ്ങളുടെ മാതാപിതാക്കളോട് നീ കരുണ കാണിക്കേണമേ..''എന്നു പ്രാര്ത്ഥിക്കുകയല്ലാതെ എന്തു പ്രവര്ത്തനമാണ് തുല്യാകുക.

Post a Comment

Previous Post Next Post

News

Breaking Posts