കുട്ടികള്‍ നമ്മുടേതാണ്

tonnalukal



പ്രിയപ്പെട്ട ഉപ്പാ..അങ്ങേക്ക് ഒരായിരം നന്ദി. എന്തിനാണെന്നു മനസ്സിലായോ? ഇന്നലെ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മയോടൊപ്പം ഞങ്ങളേയും ആ വെള്ളക്കെട്ടിലേക്ക് എറിഞ്ഞു കൊന്നില്ലേ? അതിന്..ഞങ്ങള്‍ ഉമ്മയോടൊപ്പം സുരക്ഷിതരാണ്. ഈ പെരുമഴയത്തും മരംകോച്ചുന്ന തണുപ്പിലും ചുടുവെണ്‍ പാലൂട്ടി മാറോട് ചേര്‍ത്താണ് ഉപ്പാ ഞങ്ങളെ ഉമ്മ ഉറക്കിയത്. ഉപ്പ ഞങ്ങളുടെ പൊന്നുമ്മയെ മാത്രം വെള്ളക്കെട്ടില്‍ എറിഞ്ഞു കൊന്നിരുന്നെങ്കില്‍..ഞങ്ങള്‍ വളര്‍ന്ന് കഥയെല്ലാം അറിയുന്പോള്‍ ഉപ്പയോട് ഞങ്ങള്‍ക്ക് തീരാ വെറുപ്പാകുമായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ വെറുപ്പില്ല ഉപ്പയോട്. കാരണം ഉപ്പ ഞങ്ങളെ പറഞ്ഞു വിട്ടത് പ്രിയപ്പെട്ട ഞങ്ങളുടെ ഉമ്മയോടൊപ്പമല്ലേ.....\'\'

2013 ജൂലൈയില്‍ മലപ്പുറം ജില്ലയില്‍ നടന്ന ക്രൂരമായ കൊലപാതകത്തെ സംബന്ധിച്ചു പ്രമുഖ സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റായ ഫെയ്സ്ബുക്ക് പങ്കുവെച്ച ഏറെ പ്രചാരം നേടിയ പോസ്റ്റിന്‍റെ ഭാഗമാണിത്.

പണത്തിനു വേണ്ടി സ്വന്തം ചോരയെപ്പോലും കൊന്നുതള്ളാന്‍ ആധുനിക മനസ്സുകള്‍ പാകപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കുകയാണ് ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. 2008ല്‍ 215 കേസുകള്‍ മാത്രമായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 1316 ബാലപീഠനക്കേസുകള്‍ നടന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തു മാസത്തിനുള്ളില്‍ 800ഓളം ബലാല്‍സംഗമുള്‍പ്പെടെയുള്ള ബാലപീഡനങ്ങള്‍. മനുഷ്യ ഹൃദയങ്ങളെ ഒന്നടങ്കം സങ്കടപ്പെടുത്തിയ ഷെഫീക്കിന്‍റെ പീഠന സംഭവത്തിനു ശേഷം ഇടുക്കിയില്‍ നിന്നുമാത്രം 50 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. തുടര്‍ന്ന് അടൂരും കോഴിക്കോടും തുടങ്ങി നിരവധി പ്രദേശങ്ങള്‍ ബാലപീഠനക്കേസുകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി.
കൂടിവരുന്ന വിവാഹ മോചനക്കേസുകളില്‍ നിലാരംബരാകുന്ന കുട്ടികളുടെ അവസ്ഥകള്‍ വളരെ ദയനീയമാണ്. തിരുവല്ല കുടുംബ കോടതിയില്‍ വന്ന കേസില്‍ രക്ഷിതാക്കളുടെ പരാതി അത്ഭുതപ്പെടുന്നതാണ്. സ്വത്തിലോ ആഭരണത്തിലോ യാതൊരു പ്രശ്നവുമില്ല. 5വയസ്സായ മകന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാണു പ്രയാസമെത്രെ. വിദേശത്തുള്ള ഒരധ്യാപിക വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച അവസരത്തില്‍ തന്‍റെ കുട്ടിയെ ഒഴിവാക്കാനായി അഭിഭാഷകയോട് പറഞ്ഞത് ““ഇത്തരം കുട്ടികളെ ഏല്പിക്കാന്‍ പറ്റുന്ന എന്തെങ്കിലും സംവിധാനത്തെ കുറിച്ച് മാഡത്തിനറിയുമോ\'\'എന്നായിരുന്നു. സ്വരച്ചേര്‍ച്ചയില്ലാത്ത മാതാപിതാക്കള്‍ കുട്ടികളെ ഹ്രസ്വകാല താമസത്തിനായി തിരുവന്തപുരത്തെ ശിശുക്ഷേമ സമിതിയില്‍ ഏല്പിക്കാറുണ്ട്. ഏല്പിച്ച ശേഷം പല രക്ഷിതാക്കളോടും തിരിഞ്ഞുനോക്കാറേയില്ലെന്ന് ഓഫീസര്‍ പറയുന്നു.
അധിക ബാലപീഠനക്കേസുകളിലും രണ്ടാനമ്മയുടെ ക്രൂരത കൊണ്ടാണ് മക്കള്‍ പീഠിപ്പിക്കപ്പെടുന്നത്. എങ്കിലും സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ പീഠിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നത് സ്വന്തം പിതാവാണെന്ന കാരം ആശ്ചര്യകരമാണ്. മദ്യപാനമാണ് ഇത്തരം കൃത്യങ്ങളിലേക്ക് ഇവരെ നയിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1989 നവംബര്‍ 20ന് എ്യെരാഷ്ട്രസഭ കുട്ടികളുടെ അവകാശക്കരാര്‍ പാസാക്കുകയുണ്ടായി. ഇന്ത്യയില്‍ കേരളത്തിനു വിശേഷിച്ചും ബാലപീഠനത്തില്‍ ഉന്നതസ്ഥാനമുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് എത്ര പദ്ധതികള്‍ വന്നാലും കേരളത്തിനധികമാവില്ല എന്നതാണ് വസ്തുത. നിര്‍ഭയ കേരളം, സുരക്ഷിത കേരളം\' സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള ഏറ്റവും പുതിയ പദ്ധതിയാണ്. സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുമാത്രമാവില്ലെന്ന് നീതിപീഠം തന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്.

ദാരുണമായ ഇത്തരം സംഭവങ്ങളുടെ ആധിക്യം രക്ഷിതാക്കളുടെ ഭാഗത്തു നിന്നുള്ള അവഗണനയുടെ പരിണിതഫലമാണ്. ലോകനേതാവായ മുത്തുനബിയുടെ ഒരു ഹദീസുണ്ട്. ““എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. അവനെ ക്രൈസ്തവനോ അഗ്നി ആരാധകനോ ആക്കുന്നത് അവന്‍റെ രക്ഷിതാക്കളാണ്.\'\'
വലിയ ആശയങ്ങളുള്‍ക്കൊള്ളുന്ന ചെറിയ വാക്കുകളാണിത്. കേവലം മതവിശ്വാസിയാക്കുന്നതിനെ കുറിച്ചു മാത്രമല്ല, ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലുള്ള രക്ഷിതാവിന്‍റെ മഹത്തായ കരങ്ങളെ വിളിച്ചറിയിക്കുകയാണ് തിരുനബി.
പത്രമാധ്യമങ്ങള്‍ പീഠനം, കളവ്, ബലാല്‍സംഗ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന പുതിയ കാലത്ത് പ്രതികളാകുന്ന മാന്യന്മാരെ\' ഏവരും ശ്രദ്ധിച്ചിരിക്കും. താടിയും തൊപ്പിയും മുത്തുനബിയുടെ തിരുനാമങ്ങളുമുള്ള മുസ്ലിം യുവാക്കള്‍. ഒരു മുസ്ലിമുമായി ഇടപെടുന്നതിനെ കുറിച്ചും അന്യ മതസ്ഥരുമായി കാണിക്കേണ്ട സൗഹൃദങ്ങളെ കുറിച്ചും കളവ്, വഞ്ചന, വ്യപിചാരം തുടങ്ങിയ അനാശ്യാസങ്ങളെ കുറിച്ചും മദ്രസാ വിദ്യാഭ്യാസം നേടി വളര്‍ന്നു വന്ന സമൂഹം ഇത്തരത്തില്‍ പ്രതികളായി മാറുന്നത് ചിന്തിക്കേണ്ട വിഷയമാണ്. അറിവുകള്‍ പ്രയോഗവത്കരിക്കപ്പെടുന്നില്ല എന്നതാണു പ്രധാന കാരണം. വീട് നമ്മുടെ കുട്ടികള്‍ക്കുള്ള പരിശീലനക്കളരിയാക്കി മാറ്റാനാണ് നാം ആദ്യം ശ്രമിക്കേണ്ടത്.
സ്കൂളുകളില്‍ പോകാന്‍ തുടങ്ങുന്പോഴല്ല ഗര്‍ഭത്തിലായിരിക്കുന്പോള്‍ തന്നെ കുട്ടിയെ പരിചരിച്ചു തുടങ്ങണം. കുഞ്ഞ് ഗര്‍ഭത്തിലായിരിക്കുന്പോള്‍ തന്നെ അവന്‍റെ/അവളുടെ അവകാശവും തുടങ്ങുന്നതായി യു. എന്‍ രേഖയില്‍ പറയുന്നുണ്ട്. കാനഡയിലെ ന്യൂറോ സര്‍ജനായ ഡോ. വെന്‍ഫീല്‍ഡിന്‍റെ പഠനപ്രകാരം ഗര്‍ഭസ്ഥ ശിഷു ആറാം മാസം മുതല്‍ വൈകാരിക ജീവിതം ആരംഭിക്കുന്നുവെന്നും അതുകൊണ്ടു തന്നെ അമ്മയിലുണ്ടാകുന്ന ഏതൊരു വികാരവും കുട്ടിയില്‍ പ്രതിഫലിക്കുമെന്നുമാണ്. ഡോക്ടര്‍മാര്‍ ഗര്‍ഭിണി ടി.വി കാണുന്നതിനെ വിലക്കുന്നത് ഇക്കാരണത്താലാണ്.
വളര്‍ന്നു വരുന്ന കുട്ടിയുടെ മനസ്സില്‍ പ്രതീക്ഷയും പ്രോത്സാഹനവുമാണ് നല്‍കേണ്ടത്. ഇളം മനസ്സിനു പ്രഹരമുണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റങ്ങള്‍ കുട്ടിയെ ദോഷകരമായി ബാധിക്കും. കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുകയും ദ്യേമോ നിരുത്സാഹമോ വരുത്തുന്ന വാക്കുകള്‍ ഒഴിവാക്കേണ്ടതുമാണ്. ചെറിയ കുസൃതികളില്‍ അടിക്കാന്‍ തുടങ്ങുന്ന രക്ഷിതാക്കള്‍ അവനെ തെറ്റിലേക്കു തള്ളിവിടാനാണ് ശ്രമിക്കുന്നത്. നിസ്ക്കാരത്തിന്‍റെ വിഷയത്തില്‍ പോലും പത്തുവയസ്സിനു ശേഷം മാത്രമേ അടിക്കാന്‍ പാടുള്ളുവെന്ന ഇസ്ലാമികാധ്യാപനം നമുക്കു മാതൃകയാക്കാന്‍ കൂടിയുള്ളതാണ്. പക്ഷേ, നമ്മുടെ കുട്ടികള്‍ ആദ്യ ഏഴു വയസ്സില്‍ തന്നെ കൂടുതല്‍ അടി വാങ്ങുന്നു എന്നതാണ് വാസ്തവം. കുട്ടികളെ നാം വളര്‍ത്തുന്നില്ല, നമ്മുടെ തിരക്കുകള്‍ക്കിടയില്‍ അവര്‍ വളര്‍ന്നു വരികയാണ് ചെയ്യുന്നത്. അതുതന്നെയാണ് നമ്മുടെ പരാജയവും. 
രക്ഷിതാക്കളുടെ ശ്രദ്ധയും പരിചരണവുമാണ് കുട്ടികളെ ഉന്നതരാക്കുന്നത്. മനശ്ശാസ്ത്രജ്ഞനായ റോബര്‍ട്ട് റോസന്തല്‍ ഒരു പബ്ലിക് സ്കൂളില്‍ നടത്തിയ പരീക്ഷണം ശ്രദ്ധേയമാണ്. പഠനത്തില്‍ പിന്നോക്കം നിന്നിരുന്ന കുട്ടികളെ കുറിച്ച് അധ്യാപകരോട് വിപരീതമായി പറയുകയും അതുപ്രകാരം പഠന മികവുള്ള വിദ്യാര്‍ത്ഥികളോടെന്ന പോലെ പെരുമാറ്റവും ശ്രദ്ധയും ലഭിക്കുകയും ചെയ്തപ്പോള്‍ ആ കുട്ടികള്‍ മിടുക്കരായിത്തീരുകയാണുണ്ടായത്. 
ഒന്നും പഠിക്കുന്നില്ല, ഒന്നും അറിയില്ല\' എന്നു കുട്ടികളെ കുറ്റപ്പെടുത്താതെ അവര്‍ക്കൊപ്പം പ്രോത്സാഹനം നല്‍കി പഠിക്കാന്‍ കൂട്ടിരിക്കുന്ന അധ്യാപകനായും കൂട്ടുകാരനായും രക്ഷിതാവ് മാറേണ്ടതുണ്ട്. മതിയായ സ്നേഹവും ലാളനയും ലഭിക്കാത്തതുകൊണ്ടാണ് കുട്ടികള്‍ കുറ്റവാളികളും അക്രമികളുമായി മാറുന്നത്. ““ഇന്നത്തെ കുട്ടികള്‍ അങ്ങനെയാണ്..\'\' എന്നു പറഞ്ഞു തള്ളുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ശ്രദ്ധക്കുറവിന് ന്യായം കണ്ടെത്തുന്നത് അബദ്ധമാണ്. അമിത സ്വാതന്ത്ര്യവും കര്‍ശനമായ നടപടികളും കുട്ടിയുടെ മേല്‍ പാടില്ല. മിതമായ രീതിയാണ് പ്രയോഗിക്കേണ്ടത്.

ഇന്നത്തെ രക്ഷിതാക്കള്‍ പണ്ടത്തെപ്പോലെയല്ല എന്നു പറയുന്നത് ശരി തന്നെയാണ്. കുട്ടികള്‍ ആവശ്യപ്പെടുന്ന മൊബൈലും, കന്പ്യൂട്ടറും, ടിവിയും വാങ്ങിക്കൊടുക്കാന്‍ സന്നദ്ധരായ അവര്‍ പക്ഷേ മൃദുവായ സ്നേഹസ്പര്‍ശനങ്ങള്‍, തലോടലുകള്‍ നടത്താന്‍ പിശുക്കു കാണിക്കുകയാണ്.
വീട്ടില്‍ നിന്നു സ്നേഹം ലഭിക്കാത്ത പെണ്‍കുട്ടികള്‍ പ്രേമാഭ്യാര്‍ത്ഥന നടത്തുന്നവനോടൊപ്പം പോകാന്‍ തയ്യാറായ സംഭവവും കേരളത്തിലുണ്ടായിട്ടുണ്ട്. ““എന്നോടൊരിക്കലും ആരും ഇത്രയും സ്നേഹം കാണിച്ചിട്ടില്ല, എന്നോട് അയാള്‍ കൂടുതല്‍ സ്നേഹം കാണിച്ചു\'\' എന്നുള്ള വാക്കുകള്‍ രക്ഷിതാക്കളുടെ നേര്‍ക്കുള്ളതാണ്.
ചെറുപ്രായത്തില്‍ കാണിക്കുന്ന വികൃതിത്തരങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കുട്ടിയെ നല്ല ശീലം പഠിപ്പിക്കണം. മോഷണക്കേസില്‍ കോടതി ശിക്ഷ വിധിച്ചപ്പോള്‍ തന്‍റെ രക്ഷിതാക്കളാണ് യഥാര്‍ത്ഥ കുറ്റവാളികളെന്ന് പറയാന്‍ അയാള്‍ ധ്യൈം കാണിച്ചത് ചെറുപ്രായത്തില്‍ പെന്‍സിലും പേനയും മോഷ്ടിച്ചു വരുന്പോള്‍ രക്ഷിതാക്കള്‍ വിലക്കിയില്ല എന്നതു കൊണ്ടാണ്.
മുത്തുനബിയാണ് നമുക്കെന്നും മാതൃക. കുട്ടികളെ സ്വര്‍ഗലോകത്തെ സുന്ദര പുഷ്പങ്ങളെന്നാണ് പ്രവാചകര്‍ വിശേഷിപ്പിച്ചത്. തിരുനബി വാഹനപ്പുറത്തു പോകുന്പോള്‍ കുട്ടികളെ കണ്ടാല്‍ അവര്‍ക്ക് സലാം പറയുകയും അവരെ എടുത്തു കൂടെ ഇരുത്തുകയും ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല കുട്ടികളോടൊപ്പം കളിക്കാനും സമയം കണ്ടെത്തിയെങ്കില്‍ അതുതന്നെയാണ് നമുക്കും മാതൃക. കുട്ടികളുടെ തലയില്‍ തൃക്കരങ്ങള്‍ വെച്ചു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന തിരുനബി ഒരിക്കല്‍ പറഞ്ഞത് ““ഒരു പിതാവും തന്‍റെ മകന് നല്ല പെരുമാറ്റ ഗുണത്തേക്കാളും ഉത്തമമായ ഒരു സമ്മാനവും നല്‍കിയിട്ടില്ല\'\'എന്നാണ്.

Post a Comment

Previous Post Next Post

News

Breaking Posts