ഒബാമാ.. ഇനിയും വരണേ.

tonnalukal






       ഉം.. കിട്ടി.. ശരിക്കും പണി കിട്ടി. 10 ലക്ഷത്തിന്‍റെ കോട്ടുമിട്ടു ഒബാമയെ സ്വീകരിച്ചു, എന്നാല്‍ നല്ല വാക്കോ കിട്ടിയതുമില്ല. കിട്ടിയതാണെങ്കിലോ വടി കൊടുത്തടി വാങ്ങിയ ഫലവും. തീര്‍ന്നില്ല. ദേ.. അടുത്തതും വരുന്നു. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം!. മുഖം തുടക്കാന്‍ ടവ്വല്‍ പോലുമില്ലാതായി തുടക്കാന്‍. എരിതീയില്‍ എണ്ണയൊഴിച്ചതു പോലെ. ഒരു ഇരുട്ടടി കിട്ടിയതു പോലെ, അതാവും ശരി. അതുകൊണ്ടായിരിക്കും മീഡിയകളില്‍ സ്മൈലിയായി, പുതു വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള പ്രധാനമന്ത്രി ഈയിടെയൊന്നും വരാത്തത്.
                   80000 സൈനിക വിന്യാസത്തില്‍ തീര്‍ത്ത സുരക്ഷാവലയത്തിന് കാര്യമായൊന്നും പണിയുണ്ടായില്ല. അക്കൂട്ടത്തില്‍ വെച്ച് ഒബാമ പ്രസംഗത്തില്‍ ഒരു ക്ലൂ കൊടുത്തതാണ്.
പ്രതിപക്ഷം പിന്നീട് അടങ്ങിയില്ല. മുറവിളികളുമായി രംഗത്തെത്തി. മോഡിക്ക് ആശ്വാസവുമായി വൈറ്റ്ഹൗസു വന്നെങ്കിലും പക്ഷേ, ഒബാമ ഉള്ളിലുള്ളത് തുറന്നു പറഞ്ഞു. വാഷിങ്ടണില്‍ നടന്ന ദേശീയ പ്രാര്‍ത്ഥനാ പ്രാതല്‍(നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ്) ചടങ്ങില്‍ ഇന്ത്യയില്‍ മതഅസഹിഷ്ണുത വളരുന്ന സത്യം തുറന്നടിച്ചു. അമേരിക്കയില്‍ നടക്കുന്നത് എന്തോ ആകട്ടെ, നമ്മുടെ സമാധാനം, ഇന്ത്യയില്‍ നടക്കുന്നത് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നതാണ്. പ്രത്യേകിച്ചും ലോകത്തെ വന്‍ ശക്തമായ രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റു കൂടിയാകുന്പോള്‍. വിഷയത്തിലേക്കു വരാം. 
      ലോകത്ത് 167ല്‍ പരം ജനാധിപത്യ രാഷ്ട്രങ്ങളുണ്ട്. എന്നാല്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ മതേതരത്വത്തെ എടുത്തു പറഞ്ഞ ഏറ്റവും വലിയ ജനാധിപത്യ, ബഹുസ്വര രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. ആ ഇന്ത്യയുടെ വിജയവും നിലനില്‍പും ഒബാമ പറഞ്ഞതുപോലെത്തന്നെ മതേതരത്വത്തിലും മത സഹിഷ്ണുതയിലുമാണ്. ആ ഒരു മൂല്യത്തെ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുകയാണ് പലരും. ഒബാമക്കിവിടെയാണ് നന്ദി പറയേണ്ടത.് 80%വും ഹിന്ദു സമുദായമായിട്ടും മതേതരത്വം നിലനിര്‍ത്തിപ്പോരാനാണ് എല്ലാവരും തയ്യാറായിട്ടുള്ളത്. എന്നാല്‍ ഈ ഒരൈക്യത്തിന് വിലങ്ങിടാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് പുതിയ കേന്ദ്രഗവണ്‍മെന്‍റിന്‍റെ രൂപീകരണത്തിനു ശേഷം കൂടുതലായി നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍, ശിവസേന, ആര്‍ എസ്, എസ്, ബിജെപി എന്നൊക്കെ നമുക്കവരെ വിളിക്കാവുന്നതാണ്. 
      രാഷ്ട്രപിതാവ് ഗാന്ധിജിയെ പറ്റാതായിത്തീര്‍ന്നിരിക്കുന്നു പലര്‍ക്കും. കാരണം കേള്‍ക്കേണ്ടേ, ഗാന്ധിജി വര്‍ഗീയതയാണു വളര്‍ത്തിയതു പോലും. പോട്ടെ, അതിവിടുത്തെ വിഷയമല്ല. ഗോഡ്സെയെ സംപൂജ്യനാക്കി മഹത്വവതകരിക്കാനാണ് പുതിയ ശ്രമങ്ങള്‍. ഇനി രാഷ്ട്രപിതാവും ആക്കുമോ?ഉം.. കണ്ടുതന്നെ അറിയണം. മറ്റൊന്ന് മുസ്്ലിംകളെ നാടുകടത്തണമെന്നുള്ള ഉത്തരവുകളാണ്. എല്ലാ പള്ളികളിലും വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നു പറഞ്ഞ ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥിന്‍റേതാണ് ഇതെഴുതുന്പോള്‍ ഇക്കൂട്ടത്തിലേക്ക് അവസാനമായി വന്നത്. ഇനിയും ഇത്തരത്തിലുള്ള ഓര്‍ഡറുകള്‍ കേള്‍ക്കേണ്ടി വരും.തീര്‍ച്ച!. കാരണം സ്ഥാനക്കയറ്റത്തിനുള്ള കാരണമായി ഇത്തരത്തിലുള്ള വ്രണപ്പെടുത്തി വാചകമടിക്കാനുള്ള ക്വാളിഫിക്കേഷനാണത്രേ പരിഗണിക്കുന്നത്. 
      ബാബരി, ഗുജറാത്ത്, മുസഫര്‍.....നീളുകയാണ് പട്ടിക. കാലികമായത് ഡല്‍ഹിയില്‍ അക്രമിക്കപ്പെടുന്ന ക്രിസ്ത്യന്‍ ദേവാലയങ്ങളെ കുറിച്ചുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന വിചിത്രമായ സ്വഭാവമാണ് നമ്മുടെ ജനാധിപത്യ രീതിക്ക് കൈവന്നു കൊണ്ടിരിക്കുന്നത.് മതപ്രവര്‍ത്തനം അനുവദിക്കപ്പെട്ടതാണ്. എന്നാല്‍ ഘര്‍വാപസിയോ...?അതിനെ കുറിച്ചാണല്ലോ ഒബാമ പറഞ്ഞുവെച്ചത്. 
അക്രമിക്കപ്പെടുന്നവന് നീതി വേണം. നീതി ലഭിച്ചില്ലെങ്കിലും ആ പ്രതീക്ഷക്കു വകയുണ്ടാക്കുന്ന നീക്കങ്ങളെങ്കിലും വേണം. ഒബാമ വന്ന് മടങ്ങിയപ്പോള്‍ കരാറുകള്‍ ഒപ്പിട്ട ഭരണപക്ഷത്തേക്കാള്‍ സന്തോഷം പ്രതിപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമാണ്. ഒബാമയുടെ പ്രസംഗം അങ്ങനെയാക്കി. അതുകൊണ്ടായിരിക്കും പലരും ഇപ്പോഴും പറയുന്നത്, ""ഇങ്ങനെയൊക്കെ ശബ്ദിക്കുമെങ്കില് ഇന്ത്യയിലേക്ക് ഒബാമ ഇനിയും വരണം''.

Post a Comment

Previous Post Next Post

News

Breaking Posts