4G വരുന്നേയ്‌...

tonnalukal




ബഫറിങ്..ലോഡിങ്...സ്ലോ കണക്ഷന്‍..വെയ്റ്റിങ്..ഇന്റര്‍നെറ്റിന്റെ ലോകത്ത് കുറച്ചു മുമ്പുവരെ നാം കണ്ടുമടുത്ത ഇത്തരം വേഡുകളോടു നാം വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്. പോരാ..ഇനിമുതല്‍ വിസ്മൃതിയിലേക്കു തള്ളി വിടാനൊരുങ്ങുകയാണെന്നു പറയുകയാവും ശരി. കാരണം പ്രമുഖ മൊബൈല്‍ ഓപ്പറേറ്ററായ എയര്‍ടെല്‍ ആദ്യമായി ഇന്ത്യയില്‍ 4G സിസ്റ്റം കൊണ്ടുവന്നതോടെ പുതിയൊരു ഹൈ സ്പീഡ് നെറ്റ് ലോകത്തെ കാത്തിരിക്കുകയാണ് എല്ലാവരും.
3Gയേക്കാള്‍ അഞ്ചിരട്ടി വേഗതയുമായി 100mb ഡൗണ്‍ലോഡിങ് സ്പീഡും 50mbയുടെ അപ്‌ലോഡിങ് സ്പീഡുമായാണ് (4Gയുടെ കൂടിയ സ്പീഡ്) 4Gയുടെ വരവ്. 50/100kb മുതല്‍ 200kb വരെയും 3mb മുതല്‍ 7mbവരെയുമുള്ള വാഗ്ദാനവുമായായിരുന്നു 2Gയും 3Gയും വന്നത്. ബിഎസ്എന്‍എലിന്റെ ബ്രോഡ്ബാന്റ് കണക്ഷന്‍ 512kbയായിരുന്നു സ്പീഡ്. എന്നാല്‍ ഇത് ഒക്ടോബര്‍ മുതല്‍ 2mb സ്പീഡാക്കി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ലബിഎസ്എന്‍എല്‍. ഈയൊരു സന്ദര്‍ഭത്തില്‍ 4gയെ വലിയ അത്ഭുതത്തോടെയാകും നോക്കിക്കാണുക.
4th generation എന്നതിന്റെ ചുരുക്കപ്പേരായ 4G, 1G 2G 3G കള്‍ക്കു ശേഷമുള്ള മൊബൈല്‍ പ്രോട്ടോകോള്‍ ആണ്. എണ്‍പതുകളിലെ കൈയിലൊതുങ്ങാത്ത വയര്‍ലെസ് ഫോണുകള്‍ ഇന്നു കാണാനേയില്ല. ഉള്ളവ മ്യൂസിയങ്ങളില്‍ പ്രദര്‍ശന വസ്തുക്കളാണിന്ന്. ആദ്യ തലമുറയിലെ ഇത്തരം ഫോണുകളാണ് മൊബൈല്‍ രംഗത്തേക്കുള്ള ചുവടുവയ്പുകള്‍ നടത്തിയത്. എസ്.എം.എസ്, എം.എം.എസ്, ഇമെയില്‍ സംവിധാനങ്ങളോടെ ഡിജിറ്റല്‍ യുഗത്തിനു തുടക്കം കുറിച്ച് പിന്നീട് 2G ഒരു നീണ്ട കാലം ടെക്‌നോളജി മേഖല അടക്കിവാണു. 2.5g (GPRS), 2.75g (EDGE) യാണു ശേഷം വന്നത്. പിന്നീടാണ് 3G വലിയ വിപ്ലവവുമായി കടന്നെത്തിയത്.
മൊബൈല്‍ ഓപ്പറേറ്റേഴ്‌സ് 4Gയെ 4G LTE എന്നാണ് സൂചിപ്പിക്കുന്നത്. Long Term Evolution (LTE) എന്നത് ഒരു 4G ടെക്‌നോളജിയാണ്.
കേരളത്തിലും 4G സൗകര്യവുമായി എയര്‍ടെല്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്. സൗകര്യമൊക്കെ കൊള്ളാം.. പക്ഷേ, കഴുത്തറുപ്പന്‍ ചാര്‍ജാണ് ഈടാക്കുന്നത്. സ്പീഡ് കണ്ടു ആസ്വദിച്ച, അത്ഭുതപ്പെട്ടിരുന്നാല്‍ പോക്കറ്റ് കാലിയാകാന്‍ ഏറെ നേരം വേണ്ടി വരില്ല. അല്പം കൂടി കഴിഞ്ഞാല്‍ മറ്റു ഓപറേറ്റേഴ്‌സും 4G കൊണ്ടുവരാന്‍ നിര്‍ബന്ധിതരാകുകയും അതുവഴി ഡാറ്റാ ചാര്‍ജ് കുറയുമെന്നും പ്രതീക്ഷിക്കാം.

Post a Comment

أحدث أقدم

News

Breaking Posts