ഇന്ന് എന്തിനെയും നിര്‍വചിക്കാനും
പകരംവെക്കാനും പറ്റുന്ന ഒന്നായി സാമ്പത്തികം മാറിയിരിക്കുന്നു. സ്‌നേഹവും
കാരുണ്യവും പോലും മൂല്യം കണക്കാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
വസ്‌തുക്കള്‍ക്കു പകരം വസ്‌തു നല്‍കുന്ന ബാട്ടര്‍ സിസ്റ്റം എന്നേ
എടുത്തുപോയി.
സാമ്പത്തികമായി ഉന്നതി പ്രാപിച്ചവര്‍, ഉള്ളതു കൊണ്ടു സമരപ്പെട്ടു പോകുന്നവര്‍, തീരെയില്ലാത്തവര്‍ എന്നിങ്ങനെയാണ് സമ്പത്തിനെ അടിസ്ഥാനമാക്കി തരംതിരിക്കാവുന്ന ജനങ്ങളുടെ അവസ്ഥാവിശേഷം.
എന്നാല്‍ നമ്മുടെ സൂക്ഷ്‌മതക്കുറവു കൊണ്ടോ അശ്രദ്ധ മൂലമോ നാം നമ്മുടെ ജീവിതത്തെത്തന്നെ കളങ്കപ്പെടുത്തുന്നുണ്ട്. നാം ചെയ്‌തു പോരുന്ന ചില കാര്യങ്ങള്‍ നമ്മെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നുണ്ടെന്നര്‍ഥം. മഹാനായ പണ്ഡിതന്‍ ഇബ്‌നു ഹജര്‍(റ)യുടെ തുഹ്‌ഫയുടെ വിശദീകരണ ഗ്രന്ഥമായ ശര്‍വാനിയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു
ണ്ട്. അതിവിടെ
പങ്കുവെക്കുന്നതു കൊള്ളാമെന്നു തോന്നുന്നു. ദോഷം ചെയ്‌താല്‍ പരലോക
ജീവിതത്തെ പോലെത്തന്നെ നമ്മുടെ ഈ ലോകത്തെ ജീവിതത്തെയും ബാധിക്കുമെന്നു
നമുക്കറിയാം. എന്നാല്‍ ദാരിദ്ര്യം വരുത്തുന്ന മറ്റു ചില കാര്യങ്ങളിതാ..സാമ്പത്തികമായി ഉന്നതി പ്രാപിച്ചവര്‍, ഉള്ളതു കൊണ്ടു സമരപ്പെട്ടു പോകുന്നവര്‍, തീരെയില്ലാത്തവര്‍ എന്നിങ്ങനെയാണ് സമ്പത്തിനെ അടിസ്ഥാനമാക്കി തരംതിരിക്കാവുന്ന ജനങ്ങളുടെ അവസ്ഥാവിശേഷം.
എന്നാല്‍ നമ്മുടെ സൂക്ഷ്‌മതക്കുറവു കൊണ്ടോ അശ്രദ്ധ മൂലമോ നാം നമ്മുടെ ജീവിതത്തെത്തന്നെ കളങ്കപ്പെടുത്തുന്നുണ്ട്. നാം ചെയ്‌തു പോരുന്ന ചില കാര്യങ്ങള്‍ നമ്മെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നുണ്ടെന്നര്‍ഥം. മഹാനായ പണ്ഡിതന്‍ ഇബ്‌നു ഹജര്‍(റ)യുടെ തുഹ്‌ഫയുടെ വിശദീകരണ ഗ്രന്ഥമായ ശര്‍വാനിയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു
* കൂടുതല്‍ സമയം ഉറങ്ങുക
* നഗ്നനായി ഉറങ്ങുക
* ജനാബതുകാരനായി ഭക്ഷിക്കുക
* സുപ്രയില്‍ വീണുപോയ ഭക്ഷണം നിസാരമാക്കുക
* വലിയ ഉള്ളിയുടെ തോല്‍ കരിക്കുക
* വെളുത്തുള്ളിയുടെ തോല്‍ കരിക്കുക
* രാത്രി വീ്‌ട് അടിച്ചുവാരുക
* വീട്ടില്‍ വേസ്‌റ്റു സാധനങ്ങള്‍ കളയാതെ കൂട്ടിയിടുക
* ഉസ്‌താദുമാര്‍, ശൈഖുമാര്‍ക്കു മു്‌ന്നിലൂടെ നടക്കുക
* പേരു വിളിച്ചു മാതാപിതാക്കളെ അഭിമുഖീകരിക്കുക
* മണ്ണുകൊണ്ട് കൈ കഴുകുക
* നിസ്‌ക്കാരത്തെ നിസാരമാക്കുക
* ധരിച്ച വസ്‌ത്രം തുന്നുക
* ചിലന്തി വല തട്ടാതിരിക്കുക
* പള്ളിയില്‍ നിന്നും പുറത്തു പോകാന്‍ ധൃതി കാണിക്കുക
* അങ്ങാടികളില്‍ പോകാന്‍ പ്രത്യേക താല്‌പര്യം കാണിക്കുക,
അങ്ങാടികളില്‍ നിന്നും പോരാന്‍ മടിക്കുക
* പാത്രങ്ങള്‍ കഴുകാതെയിടുക
* യാചകരുടെയോ പാവങ്ങളുടെയോ വസ്‌തുക്കള്‍ തട്ടിയെടുക്കുക
* വിളക്കു ഊതിക്കെടുത്തുക
* പൊട്ടിയ പേനകൊണ്ടെഴുതുക
* പൊട്ടിയ ചീര്‍പ്പ് കൊണ്ട് ചീകുക
* മാതാപിതാക്കള്‍ക്കു ദുആ ചെയ്യാതിരിക്കുക
* ഇരുന്നുകൊണ്ട് തലപ്പാവ് ധരിക്കുക
* നിന്നു കൊണ്ട് പാന്റ് ധരിക്കുക
* ധൂര്‍ത്ത്
* പിശുക്കു കാണിക്കുക
അശ്രദ്ധമൂലം വരുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു ജീവിതത്തെ ക്രമപ്പെടുത്താം ഇനി..
إرسال تعليق