MALAYALAM UNICODE CONVERTER




tonnalukal



മലയാളം യുണീകോഡിന്‍റെ കടന്നുവരവോടെ നമുക്ക് നമ്മുടെ ഭാഷയില്‍ തന്നെ സോഷ്യല്‍നെറ്റുവര്‍ക്കുകളിലും മെസന്‍ജറുകളിലും മറ്റു സൈറ്റുകളിലും വിവരങ്ങള്‍ പങ്കുവെക്കാനും ഇടപെടലുകള്‍ നടത്തുവാനും വളരെയധികം സഹായമേകുകയുണ്ടായി. അതിനു മുമ്പ് പരിമിധമായ രൂപത്തില്‍ തൃപ്തിപ്പെടേണ്ടിയിരുന്ന മലയാളികള്‍ മംഗ്ലീഷ് എന്ന മറ്റൊരു ശൈലി സ്വീകരിച്ചു അവരുടേതായ ഇടങ്ങള്‍ ഇപ്പോഴും കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചുള്ള ഫോണുകളുടെ സ്വാധീനം ഇപ്പോള്‍ മലയാളമെഴുത്തിനും വായനക്കും പുതിയൊരു മുഖം നല്‍കുന്ന കാഴ്ചയാണ് നാം കാണുന്നത്.
മംഗ്ലീഷില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നവര്‍, അത്തരം കമന്‍റുകള്‍ വായിക്കുന്നവര്‍ വളരെ കുറഞ്ഞുവരികയാണെന്ന് ഫേസ്ബുക്കു പോലോത്ത വലിയ സാമൂഹിക മാധ്യമം ഉപയോഗിക്കുന്നവര്‍ക്കു നന്നായി അറിയാവുന്നതാണ്.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈനായും ഓഫ്ലൈനായും ഡാറ്റകളെ യൂണികോഡിലേക്കു വളരെ എളുപ്പത്തില്‍ കണ്‍വര്‍ട്ട് ചെയ്യാം.

TYPEIT:

നെറ്റുപയോഗിക്കാതെ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാനും യുണീകോഡിലേക്കു കണ്‍വര്‍ട്ടു ചെയ്യാനും ടൈപ്പിറ്റ് എന്ന സോഫ്റ്റ്വെയര്‍ വളരെ ഉപകാരപ്രദമാണ്. ഇതിലെ tools-keypad എന്ന ഒപ്ഷനില്‍ വ്യത്യസ്ത രൂപത്തിലുള്ള ടൈപ്പിങ് കീപാഡുകള്‍ നമുക്ക് ലഭ്യമാണ്. ism ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്ക് gisp, typewriter തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. തീരെ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കായി കീപാഡ് ലേഔട്ടും ടൈപ്പിറ്റില്‍ ലഭ്യമാണ്. ഇതിനായി help- keypad layout ലൂടെ നമുക്കിഷ്ടപ്പെട്ട മാര്‍ഗം സ്വീകരിക്കാവുന്നതാണ്. ടൈപ്പ് ചെയ്ത ഡാറ്റ ഇനി കണ്‍വര്‍ട്ട് ചെയ്യാനായി മെനുബാറിലെ conveter ഒപ്ഷനെടുത്ത് to unicode (ctrl+u) എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ബ്രൗസര്‍ വഴി ഓട്ടോമാറ്റികായി തന്നെ കണ്‍വര്‍ട്ടായ ഫയല്‍ തുറന്ന് വരും. അല്ലെങ്കില്‍ Microsoft word ഓപ്പണ്‍ ചെയ്ത് paste ചെയ്താല്‍ മതി.
ഓണ്‍ലൈനായി മലയാളം കണ്‍വര്‍ട്ട് ചെയ്യാന്‍ പല സൈറ്റുകളും നമുക്കിന്ന് ലഭ്യമാണ്. True type converter പോലെയുള്ള സൈറ്റുകള്‍ എന്നാല്‍ ഇന്നു ഓപണ്‍ ആകുന്നില്ല. വളരെ എളുപ്പത്തില്‍ കണ്‍വര്‍ട്ട് ചെയ്യാനുള്ള സൈറ്റായതിനാല്‍ പലരും ഈ സൈറ്റായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ അതിനു പകരമായി ഉപയോഗിക്കാവുന്ന ഒരു സൈറ്റാണ് http://lsgkerala.gov.in/unicode/Default.aspx. ടൈപ്പിറ്റില്‍ നമുക്ക് ചിലപ്പോള്‍ ചില്ലക്ഷരങ്ങള്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. ഈ സൈറ്റു വഴി വളരെ ലളിതമായും കൃത്യമായും കണ്‍വര്‍ട്ടു ചെയ്യാന്‍ സാധിക്കുന്നതാണ്.

Post a Comment

Previous Post Next Post

News

Breaking Posts