കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ...

tonnalukal





ജുമുഅക്ക് ശേഷമുള്ള ഉസ്താദിന്റെ രണ്ടാമത്തെ പ്രസംഗമാണിവിടെ പോസ്റ്റുന്നത്. ആമുഖങ്ങൾ നീട്ടിപ്പറഞ്ഞ് ആരെയും അലോസരപ്പെടുത്താതെ ഉസ്താദ് പറഞ്ഞ് തുടങ്ങി. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെ കുറിച്ചായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.
ലോകത്ത് നന്മ, തിന്മ എന്നൊന്നുണ്ട്. നന്മയിലേക്ക് നാം ചുവടു വെക്കുമ്പോൾ നമ്മിൽ നന്മയുണ്ടാക്കുകയും തിന്മയിലേക്ക് പ്രവേശിക്കുമ്പോൾ ഒരു തിന്മ നമ്മിൽ നിന്ന് പിറക്കുകയും ചെയ്യുന്നു.

കാറ്റിന് പ്രത്യേകമായ ഒരു ഗന്ധമില്ല. നല്ല ഭാഗങ്ങളിലുടെ കാറ്റ് വീശുമ്പോൾ ആ കാറ്റിന് സുഗന്ധമാണ് നമുക്ക് അനുഭവിക്കാനാവുക, മാലിന്യങ്ങൾ നിറഞ്ഞ ഭാഗങ്ങളിലൂടെയെങ്കിൽ ദുർഗന്ധം കാറ്റിലൂടെ നമ്മെ ശല്യപ്പെടുത്തും.
ഇനിയൊരു ഹദീസ് നമുക്ക് പരിചയപ്പെടാം. മുത്തു നബി ഒരിക്കൽ പറയുകയുണ്ടായി. ഒരു നല്ല കൂട്ടുകാരൻ സുഗന്ധം വിൽക്കുന്നവനെ പോലെയാണ്. നമ്മൾ അടുത്തു ചെന്നാൽ സുഗന്ധം നമുക്കയാൾ ഫ്രീയായി തരും. അല്ലെങ്കിൽ കാശു നൽകി സുഗന്ധം വാങ്ങാം. ഇനിയതുമല്ലെങ്കിൽ അവിടെ വെറുതെ നിന്നാൽ തന്നെ അവിടെയുള്ള സുഗന്ധം നമുക്ക് സുഖം നൽകും. ഒരു ചീത്ത കൂട്ടുകാരൻ ഇരുമ്പുരുക്കുന്ന കൊല്ലനെ പോലെയാണ്. അവിടെ ചെന്നാൽ ദുർഗ ന്ധമാണുണ്ടാവുക. മാത്രമല്ല, തീപ്പൊരി വീണ് നമ്മുടെ വസ്ത്രങ്ങൾ കരിക്കുകയും ചെയ്യും.
നമ്മേക്കാൾ വിവരമുള്ളവനെ തെരഞ്ഞെടുക്കുക, അവനിൽ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ടാകും.
കൂട്ടുകാരുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇതിനപ്പുറം മറ്റൊന്ന് ആവശ്യമില്ല. വിശദീകരിച്ച് പോസ്റ്റിന്റെ വലിപ്പവും നീട്ടുന്നില്ലാട്ടോ.

Post a Comment

Previous Post Next Post

News

Breaking Posts