മുഹർറം; പരിശുദ്ധ മാസം | muharam

tonnalukal




മുഹറം പിറന്നതോടെ പുതിയൊരു വർഷത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. പുതിയ വർഷത്തെ അനാചാരങ്ങളിലൂടെയും കുപ്പികൾ പൊട്ടിച്ചും വരവേൽക്കുന്നത് അനിസ്ലാമികവും പാപവുമാണ്. ദുആ ചെയ്തു കൊണ്ട് പുണ്യമാസത്തെയും ഒപ്പം പുതുവർഷത്തയും വരവേൽക്കുക.12 മാസങ്ങളിൽ അല്ലാഹു ആദരിച്ച നാലുമാസങ്ങളിൽ ഒന്നാണ് പരിശുദ്ധ മുഹർറം. മുഹർറം മാസത്തെ സംഭവങ്ങളെ കുറിച്ചും സുന്നത്ത് നോമ്പായ താസുആ, ആശൂറാഇനെ സംബന്ധിച്ചുമായിരുന്നു ഉസ്താദിന്റെ ഇന്നത്തെ ജുമുഅക്കു ശേഷമുള്ള പ്രസംഗം.
ആശൂറാ നോമ്പിന് വലിയ ശ്രേഷ്ടതയുണ്ട്. സുന്നത്ത് നോമ്പുകളിൽ അറഫ നോമ്പിന് ശേഷം സ്ഥാനമുണ്ട്. ഒരു ജുമുഅ നിർവഹിച്ചാൽ ഒരാഴ്ചത്തെ ചെറിയ ദോഷങ്ങൾ പൊറുക്കപ്പെടും, അറഫ നോമ്പ് രണ്ട് വർഷത്തെ പാപങ്ങളാണ് മായ്ച്ചു കളയുകയെങ്കിൽ ഒരു വർഷത്തെ ദോഷങ്ങൾ ആശൂറാ നോമ്പ് നോറ്റാൽ പൊറുക്കപ്പെടുമെന്ന് ഹദീസുകളിൽ കാണാവുന്നതാണ്.
ഈ പവിത്ര മാസത്തിലാണ് ഇസ്ലാമിക ചരിത്രത്തിലെ പല സംഭവ വികാസങ്ങളും അരങ്ങേറിയത്. മൂസാ നബിയുടെ ചരിത്രം നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. പ്രബോധന ദൗത്യവുമായി മുന്നോട്ടു പോയ മൂസാ നബിയെ വകവരുത്താനിറങ്ങിയ ഫിർഔനെയും കൂട്ടരെയും മുച്ചൂടം നൈലിൽ നശിപ്പിച്ചത് മുഹർറം പത്തിനായിരുന്നു. ഈ സംഭവം ശേഷം വരുന്നവർക്കുള്ള പാo മായാണ് ഇസലാം പരിചയപ്പെടുത്തുന്നത്. യഹൂദികൾ ആദരസൂചകമായി അന്ന് മുതൽ നോമ്പനുഷ്ഠിച്ച് പോന്നിരുന്നു. ജൂതന്മാർ അന്നും ഇന്നും ഇസ്ലാമിന്റെ ശത്രുക്കളാണ്. അവരുമായി യാതൊരു വിധത്തിലും ഒത്തുപോകാൻ പാടില്ല. മുത്തുനബിയുടെ കാലമെത്തിയപ്പോൾ യഹൂദികൾ നോമ്പെടുക്കുന്ന സംഭവം സ്വഹാബാക്കൾ ഉണർത്തി. മുത്തു നബി അരുളി. യഹൂദികളേക്കാൾ മൂസാ നബിയുമായി അടുത്തവർ നമ്മളാണ്. അത് കൊണ്ട് മുഹർറം പത്തിനും ഒമ്പതിനും നാം നോമ്പനുഷ്ഠിക്കണം. ഒരു വർഷത്തെ സമ്പന്നമാക്കാൻ ഈ നോമ്പുകൾക്കാവുമെന്ന് മുസ്ലിം (റ) ഉദ്ധരിച്ച ഹദീസിൽ റസൂൽ പഠിപ്പിക്കുന്നുമുണ്ട്. 

Post a Comment

Previous Post Next Post

News

Breaking Posts