കൊറോണ എന്ന മഹാമാരിയോട് പോരാടി മുന്നോട്ട് പോകുന്ന ഒരു സന്ധിയിലാണ് നാം ഉള്ളത്. ഈ കൊറോണയുടെ വരവോടുകൂടി നമ്മുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങള്‍ സകല മേഖലകളിലും ഉണ്ടായിട്ടുണ്ട്. നമ്മുടെ ചിന്താശീലങ്ങള്‍, ഷോപിംഗ്, ആചാരങ്ങള്‍, വിവാഹങ്ങള്‍, വിദ്യാഭ്യാസം..തുടങ്ങി എല്ലാ മേഖലകളെയും അത് സ്വാധീനിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പുതിയ അവസ്ഥകളുമായി മല്ലടിച്ച് മസില്‍ പിടിച്ച് നില്‍ക്കുന്നതിന് പകരം ആ സാഹചര്യത്തിന്റെ പ്രതികൂല്യങ്ങളോട് നമ്മള്‍ പ്രത്യല്‍പന്നമായി പരിഗണിക്കുകയും ആ സാഹചര്യത്തിന്റെ അനുകൂലാവസ്ഥകളെ നാം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം.
സ്‌കൂളിലും മദ്രസയിലും പോയുള്ള വിദ്യാഭ്യാസം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണല്ലോ. ഇനി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സമയമാണ്. നാം സൂക്ഷിച്ച് നോക്കിയാല്‍ രക്ഷിതാക്കളെ സംബന്ധിച്ച് ധാരാളം സൗകര്യങ്ങള്‍ കിട്ടിയ ഒരു സാഹചര്യമാണിത്. മറ്റു ചില ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നത് ശരി തന്നെ. പ്രധാനമായും കുട്ടികളെ ഉമ്മമാര്‍ രാവിലെ ഭക്ഷണം കൊടുത്ത് പോകാനുള്ളതെല്ലാം ഒരുക്കിവെച്ച് ഉച്ച ഭക്ഷണം പാക്ക് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ബസ് എത്തുമ്പോഴേക്കും ചെയ്യുന്നത് പ്രയാസമുള്ള കാര്യം തന്നെയാണ്. അതേസമയം ഒരര്‍ത്ഥത്തില്‍ ഇന്നിപ്പോ വളരെ സൗകര്യം ആണ്. ഒരുപാട് സമയം നമുക്ക് ലാഭിക്കാന്‍ സാധിക്കുന്നു. മുഴുവന്‍ സമയത്തും കുട്ടികളെ രക്ഷിതാക്കളുടെ കണ്‍മുന്നില്‍ കിട്ടുന്ന നല്ല സാഹചര്യമാണ് വന്നിട്ടുള്ളത്. അത് നാം പ്രയോചനപ്പെടുത്താനായി ബുദ്ധിയും തന്ത്രവും തന്റേടവും എല്ലാം നാം കാണിച്ചാല്‍ നല്ല മാറ്റം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതാണ്.
ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ പലതരത്തിലാണ് കാണുന്നത്. ചില വീടുകളില്‍ ടിവിയില്‍ ആകാം. എന്നാല്‍ അധിക കുട്ടികളും ഫോണിലൂടെയാണ് ക്ലാസുകള്‍ വീക്ഷിക്കുന്നത്. ചില വീടുകളില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളും ഉണ്ടാകും. ഇത്തരം സാഹചര്യത്തില്‍ മൂന്ന് തരം ലരക്ഷിതാക്കളെ നമുക്ക് കാണാന്‍ സാധിക്കും. പഠിക്കുവാന്‍ എന്നല്ലെ കരുതി ഫോണ്‍ പൂര്‍ണമായും വിട്ടുകൊടുത്ത് ആ ഭാഗത്തേക്ക് തന്നെ ശ്രദ്ധിക്കാതെ അവര്‍ നന്നായി പഠിക്കുകയാണ് എന്ന ബോധ്യത്തില്‍ അല്ലെങ്കില്‍ അവര്‍ എന്തോ ആയിക്കോട്ടെ എന്ന അവഗണനയില്‍. ചിലരങ്ങനെയാണ്. എന്നാല്‍ തീരെ കുട്ടികളുമായി സഹകരിക്കാത്തവരും ഉണ്ട്. നല്ല ഒരു വിഭാഗം കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നവരാണ്. അടുക്കള ജോലിയും മറ്റു പണികളും വേഗം തീര്‍ത്ത് കുട്ടികളോടൊപ്പം നില്‍ക്കലാണ് നല്ലത്. കുട്ടികള്‍ക്ക് പഠിക്കാന്‍ നെറ്റ് കണക്ഷനുള്ള ഫോണാണ് വിട്ടുകൊടുക്കുന്നത്. ഇന്റര്‍നെറ്റിനെ നമുക്ക് വേണമെങ്കില്‍ ഒരു കുളത്തിനോടുപമിക്കാം. മത്സ്യങ്ങളും പലതരം ജീവികളുമുണ്ടാകും. അതേ പോലെ നമ്മുടെ ഉപോയഗങ്ങള്‍ക്ക് വേണ്ടിയും അത് ഫലപ്രദമാണ്. ഇന്റര്‍നെറ്റ് മുതലകളും സര്‍പ്പങ്ങളും നീര്‍നായ്ക്കളുമുള്ള വല്ലാത്ത കുളമാണ്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ പരസ്യങ്ങളും മറ്റും കടന്നുവരുന്നു. തമാശകളും മറ്റു ഗെയിമുകളും വീക്ഷിക്കുന്ന കുഞ്ഞുമനസ്സുകള്‍ ആരും വീക്ഷിക്കാനില്ലെങ്കില്‍ അത് കാണാന്‍ പ്രേരിതരാകുകയും അഡിക്റ്റ് ആകുകയും ചെയ്യുന്നു. അങ്ങനെ പഠനം അവതാളത്തിലാകുന്നു.
രക്ഷിതാക്കള്‍ക്ക് ഒരിക്കലും മക്കളെ കുറിച്ച് അമിത ആത്മവിശ്വാസം പാടില്ല. അതുകൊണ്ട് പഠിപ്പിക്കാന്‍ മാത്രമല്ല, മക്കളോടൊപ്പം പഠിക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള അവസരമാണിത്.
മക്കളുടെ പഠനത്തിനനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്. ക്ലാസ് കേള്‍ക്കുന്ന രക്ഷിതാക്കളും വലത് കൈ കൊണ്ട് ആഹാരം കഴിക്കുകയും കുടുംബം ഒപ്പമിരുന്ന് കഴിക്കുന്ന രീതി ശീലിക്കുകയും വേണം. മാത്രമല്ല, ജമാഅത്തായി നിസ്‌ക്കരിക്കുന്ന രീതിയും വേണം. മക്കള്‍ കൂടെയുള്ളത് വലിയ അനുഗ്രഹമായി കാണുകയും വേണം.
മതപഠനത്തോടൊപ്പം കേരള സര്‍ക്കാറിന്റെ നൂതന പഠന ആവിഷ്‌ക്കാരങ്ങളും ഉള്‍ക്കൊള്ളിച്ച ക്ലാസുകളും ലഭ്യമാണ്. മക്കളോടൊപ്പമിരുന്ന് അവരില്‍ സംസ്‌കാരവും അറിവും ബോധവും ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം.
മുഴുസമയവും പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും രചനാരീതികളും വരകളും ഒക്കെയായി സമയം ഫലപ്രദമാക്കണം. ചെടികള്‍ നടാനും കൃഷി രീതികള്‍ പരിചയപ്പെടുത്താനും സമയം വിനിയോഗിക്കേണ്ടതുണ്ട്.
إرسال تعليق