മുത്തുനബിയും ഭക്ഷണരീതികളും | prophet muhammad food diet

tonnalukal,മുത്തുനബി,മുത്തുനബിയും ഭക്ഷണരീതികളും,മഹാന്മാര്‍,ജീവിതചിട്ടകള്‍,ജീവിതം,

ഭക്ഷണം മനുഷ്യനെ സംബന്ധിച്ച് അത്യന്താപേക്ഷിതമായ കാര്യമാണ്. വ്യത്യസ്ത തരം ഭക്ഷണം രുചിക്കാന്‍ യാത്ര ചെയ്യുന്നവരും എന്തിന് ഭക്ഷിക്കാന്‍ മാത്രമായി ജീവിത സമയങ്ങളെ മാറ്റിവെക്കുന്നവര്‍വരെ ഉണ്ട്. ഫാസ്റ്റ് ഫുഡ് സിസ്റ്റങ്ങള്‍ മനുഷ്യനെ ഔട്ട്‌ഡോര്‍ ഡിന്നര്‍ സമ്പ്രദായത്തിലേക്ക് കൊണ്ടെത്തിച്ചു. വീട്ടിലെ അടുക്കള പുട്ടിയിട്ട് എല്ലാം ഒറ്റ ക്ലിക്കില്‍ ഭക്ഷണവും വീട്ടുപടിക്കല്‍ വരുന്നത് കാത്തിരിക്കുന്ന വീട്ടമ്മമാരും എല്ലാം പുതിയ കാലത്തെ നിത്യ കാഴ്ചകളാവുകയാണ്.

ഇവിടെ ഒരു വിശ്വാസിയെ സംബന്ധിച്ച് അവന്‍ കഴിക്കുന്ന ഭക്ഷണവും കഴിക്കേണ്ട രീതികളും സ്വഭാവങ്ങളും പ്രവാചകര്‍ കാണിച്ചു തന്നിട്ടുണ്ട്.

മുത്തുനബിയെ സംബന്ധിച്ച് ഭക്ഷണം പ്രധാനപ്പെട്ട കാര്യമേയല്ലായിരുന്നു. ആരാധനകള്‍ക്ക് ഊര്‍ജം കിട്ടാന്‍ വേണ്ടി മാത്രമാണ് അവിടുന്ന് ഭക്ഷണം കഴിച്ചിരുന്നത്. അടുപ്പ് പുകയാത്ത് നിരവധി ദിവസങ്ങള്‍ അവിടെ കടന്നു പോയിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങള്‍ നോമ്പനുഷ്ടിച്ച സംഭവങ്ങളും ആ ജീവിതത്തില്‍ നമുക്ക് കാണാം. എന്നാല്‍ തുടര്‍ച്ചയായ നോമ്പനുഷ്ടാനം നമുക്ക് അനുവദനീയമല്ല.  

രണ്ട് നേരത്തിലധികം അവിടുന്ന് ഒരു ദിവസം ഭക്ഷണം കഴിച്ചിട്ടില്ല. 

മുത്തുനബിയുടെ ജീവിതിത്തില്‍ നിന്നും ചില ഭക്ഷണ മര്യാദകളാണ് താഴെ കുറിക്കുന്നത്. 

* അടിമയോ ദരിദ്രനോ പണക്കാരനോ ആവട്ടെ ആരു ക്ഷണിച്ചാലും മുത്തുനബി ക്ഷണം സ്വീകരിക്കുമായിരുന്നു.

* ഇഷ്ടമായ ഭക്ഷണം കഴിക്കുകയും അല്ലാത്തത് കഴിക്കാതിരിക്കുകയും ചെയ്യുകയും ഒരിക്കലും ഭക്ഷണത്തെ കുറ്റം പറയാറില്ലായിരുന്നു.

* വയറുനിറച്ചു കഴിക്കാതെ അല്പം മാത്രം കഴിക്കും. വയറിനെ മൂന്ന് ഭാഗമാക്കാനുള്ള ഹദീസ് ഇവിടെ പ്രസക്തമാണ്. ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും മറ്റൊരു ഭാഗം കാലിയായി കിടക്കാനുമാണ് അവിടുന്ന് ഉണര്‍ത്തിയത്. വിശപ്പുള്ള സമയത്തായിരുന്നു കഴിച്ചിരുന്നത്.

* കാല്‍ മുട്ടുകളുടെ മേല്‍ ഇരുന്ന് പ്രത്യേക രീതിയില്‍ ഇരുന്നായിരുന്നു അവിടുന്ന്ഭക്ഷണം കഴിച്ചിരുന്നത്. ഒറ്റക്ക് കഴിക്കാതെ ഒരുമിച്ചിരുന്നാണ് കഴിച്ചിരുന്നത്.

ചാരിയിരുന്ന്ു കഴിക്കാറില്ല. 

* ഭക്ഷണത്തിനു മുമ്പായി മുഖവും വായും കൈയും കഴുകും. 

* ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കാന്‍ തുടങ്ങും. പാത്രത്തിന്റെ തൊട്ടടുത്തു നിന്ന് കഴിക്കും.

* ഇരുന്നു കുടിക്കലാണ് സു്ന്നത്ത്. വെള്ളത്തിലേക്ക് നോക്കലും മൂന്നിറക്കായി കുടിക്കലും ബിസ്മി, ഹംദ് എല്ലാം അവിടുത്തെ ചര്യയാണ്. സാവധാനമാണ് കുടിക്കുക. ഒറ്റവലിക്ക് കുടിക്കാറില്ല. പാല്‍ പ്രിയപ്പെട്ട പാനീയമാണ്. 

* മറ്റുള്ളവരെ കഴിപ്പിക്കലും നബിക്ക് ഇഷ്ടമായിരുന്നു. കുട്ടികള്‍്ക്ക് ആദ്യം കൊടുക്കും. 

* തള്ളവിരലും ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ചാണ് കഴിക്കുക. മൂന്ന് വിരലാണ് കഴിക്കുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ മറ്റുവിരലുകളും ഉപയോഗിക്കാം. രണ്ട് വിരല്‍ മാത്രം ഉപയോഗിച്ച്  കഴിക്കരുതെന്ന് നബി പറഞ്ഞിട്ടുണ്ട്.

* കഴിച്ചുകഴിഞ്ഞാല്‍ വിരലുകള്‍ വായിലിട്ട് വൃത്തിയാക്കും. പാത്രത്തില്‍ അവസാനമുള്ള ഭക്ഷണഭാഗങ്ങളും എടുത്തുകഴിച്ച് വൃത്തിയാക്കും.

* തിന്നുന്ന് പാത്രത്തിലേക്ക് ഊതുന്നത് വിലക്കിയിട്ടുണ്ട്. ശ്വാസം വിടുകയും ഇല്ല. അതേപോലെ നല്ല ചൂടുള്ള ഭക്ഷണവും കഴിക്കാറില്ല. തണുപ്പിച്ചാണ് കഴിക്കുക.

* മാര്‍ദവമുള്ള ബാര്‍ലി ഉപയോഗിച്ചുണ്ടാക്കിയ പത്തിരിയാണ് സാധാരണ കഴിക്കുന്നത്. സുര്‍ക്ക കൂട്ടിയും കഴിക്കാറുണ്ട്.

* കോഴിയും ഹുബാറപക്ഷിയും മുയലും ഒട്ടകവും ആടും മുത്തുനബി കഴിച്ചിട്ടുണ്ട്. കഴുതയിറച്ചി തിന്നാന്‍ പാടില്ല. ആടിന്റെ മാംസം അതും ചുമലിന്റെ ഭാഗം മുത്തുനബിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ സ്ഥിരമായി മാംസം കഴിക്കാറില്ലായിരുന്നു. മത്സ്യവും കഴിച്ചിട്ടുണ്ട്. 

* ഇറച്ചിയുടെയോ മറ്റോ കറിയൊഴിച്ചുണ്ടാക്കുന്ന വിഭവമായ സരീദ് എന്ന ഭക്ഷണം മുത്തുനബിക്ക് വളരെ ഇഷ്ടമായിരുന്നു.

* അത്തിപ്പഴം, കക്കരി, മുന്തിരി, തണ്ണിമത്തന്‍, ഉറുമാന്‍, ബെറി, സബര്‍ജില്‍ മുത്തുനബി ഇഷ്ടപ്പെടുന്ന പഴങ്ങളാണ്. 

* തേനും മധുരവും ഇഷ്ടമായിരുന്നു. കാരക്ക ഇഷ്ടമായിരുന്നു. അജ്വ കാരക്ക വളരെ ഇഷ്ടമായിരുന്നു. 

* പച്ചക്കറികളും നബി ഭക്ഷിച്ചിട്ടുണ്ട്. ചീര, ചിക്കറി, മുള്ളങ്കി, ചെരങ്ങ നബി കഴിക്കാറുണ്ട്.


Post a Comment

Previous Post Next Post

News

Breaking Posts